നിലമ്പൂരിലെ തിരുവാലിയില്‍ ജീപ്പും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം

നിലമ്പൂരിലെ തിരുവാലിയില്‍ ജീപ്പും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം. ചുങ്കത്തറ സ്വദേശി ആദില്‍ (22) ആണ് മരിച്ചത്.
ഇന്‍ഡസ്ടിയല്‍ ജോലിക്കാരനായ ആദില്‍ രാവിലെ ജോലിക്ക് പോയതായിരുന്നു. വൈദ്യുതി തടസം കാരണം ജോലിയില്ലാതിരുന്നതിനെ തുടര്‍ന്ന് തിരിച്ചു വരുന്നതിനിടെ തിരുവാലി റോഡില്‍ വെച്ചാണ് അപകടം സംഭവിച്ചത്.
എതിരെ വരികയായിരുന്ന ജീപ്പുമായി ആദിലിന്റെ ബൈക്ക് കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ ആദിലിനെ നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ കഴിഞ്ഞില്ല . പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്കി. പിതാവ്: റഫീഖ്. മാതാവ്: ഷമീമ. സഹോദരങ്ങള്‍: ദില്‍ഷ, അംന, സയാല്‍, അഭാന്‍.
https://www.facebook.com/Malayalivartha

























