Widgets Magazine 

26
Nov / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സർക്കാർ ഹൈക്കോടതിയിൽ; ഫോൺ പാസ്‌കോഡ് നൽകാൻ ബാധ്യസ്ഥനെന്ന് നിലപാട്...


'മറ്റൊരു വിസ്മയയാവാഞ്ഞത് ഭാഗ്യം'; വാഴ' പ്രൊഡക്ഷൻ മാനേജർ ഇന്ദ്രജിത്തിന്റെ വിവാഹ തട്ടിപ്പ് കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പെൺകുട്ടിയുടെ കുടുംബം...


കർമ്മരംഗത്തെ പുത്തൻ ഉണർവ്വും സാമ്പത്തിക നേട്ടങ്ങളും; പ്രധാന നേട്ടങ്ങൾ ആർക്കൊക്കെ?


രാഷ്ട്രപതി ദ്രൗപദി മുർമു വെള്ളിയാഴ്ച ഗുരുവായൂർ ക്ഷേത്രദർശനം നടത്തും...


ഏറെ പ്രതീക്ഷിച്ചു പക്ഷെ കൈവിട്ടു... ആദ്യ 30ൽ തിളങ്ങി മലയാളി പെൺകുട്ടി; ആദ്യ 12ൽ ഇടംനേടാനാകാതെ കെസിയ ലിസ് മെജോയുടെ ലോകസുന്ദരിപ്പട്ട യാത്രയ്ക്ക് വിരാമം

വയോധികയെ കാറില്‍ കയറ്റിക്കൊണ്ടുപോയി സ്വര്‍ണാഭരണങ്ങള്‍ കവര്‍ച്ചചെയ്ത കേസില്‍ യുവാവ് അറസ്റ്റില്‍

06 NOVEMBER 2024 11:25 AM IST
മലയാളി വാര്‍ത്ത

വയോധികയെ കാറില്‍ കയറ്റിക്കൊണ്ടുപോയി സ്വര്‍ണാഭരണങ്ങള്‍ കവര്‍ച്ചചെയ്ത കേസില്‍ യുവാവ് അറസ്റ്റില്‍. അടൂര്‍ മൂന്നാളം സഞ്ചിത് ഭവനില്‍ സഞ്ജിത്ത് എസ്. നായരാ(44)ണ് പിടിയിലായത്. ഇടപ്പോണ്‍ ആറ്റുവ ചൈതന്യയില്‍ തുളസിയമ്മ(75)യുടെ സ്വര്‍ണാഭരണങ്ങളാണ് നഷ്ടപ്പെട്ടത്.

 

പന്തളത്തെ ബാങ്കില്‍ വാര്‍ധക്യകാല പെന്‍ഷന്‍ വാങ്ങാനായി പോകാന്‍ ഇടപ്പോണ്‍ എ.വി. മുക്കില്‍ ബസ് കാത്തുനിന്നതുളസിയമ്മയുടെ സമീപത്ത് സഞ്ജിത്ത് കാര്‍ കൊണ്ടുനിര്‍ത്തി പന്തളത്തേക്കുള്ള വഴി ചോദിച്ചു. വഴി പറഞ്ഞുകൊടുത്തപ്പോള്‍ പന്തളത്തേക്കാണെങ്കില്‍ കാറില്‍ കയറാന്‍ പറഞ്ഞു. വരുന്നില്ലെന്നു പറഞ്ഞിട്ടും നിര്‍ബന്ധിച്ച് കാറിന്റെ പിന്‍സീറ്റില്‍ കയറ്റി.



ചേരിക്കല്‍ ഭാഗത്ത് ആളൊഴിഞ്ഞ സ്ഥലത്തെത്തിയപ്പോള്‍ വയോധികയുടെ മുഖത്തേക്ക് മൂന്നു തവണ കുരുമുളക് സ്‌പ്രേ അടിച്ചു. മുഖം പൊത്തി ശ്വാസംമുട്ടിയിരുന്ന ഇവരുടെ സ്വര്‍ണമാല വലിച്ചുപൊട്ടിക്കാന്‍ ശ്രമിച്ചു. എതിര്‍ത്തപ്പോള്‍ കഴുത്തില്‍ കുത്തിപ്പിടിച്ച് കൊന്നുകളയുമെന്നു ഭീഷണിപ്പെടുത്തി.

മൂന്നു പവന്റെ സ്വര്‍ണമാലയും ഒരു പവന്റെ സ്വര്‍ണവളയും ബലമായി ഊരിയെടുത്തു. ഇതിനുശേഷം മുന്നോട്ടുപോയ കാര്‍ റോഡരികില്‍ നിര്‍ത്തി വയോധികയെ തള്ളിയിറക്കി.



ഇറങ്ങുന്നതിനിടെ കൈയിലിരുന്ന പഴ്‌സും തട്ടിപ്പറിച്ചെടുത്തു.റോഡില്‍ കരഞ്ഞുകൊണ്ടുനിന്ന ഇവരെ സമീപത്തെ വീട്ടിലെ സ്ത്രീയും തൊഴിലുറപ്പ് തൊഴിലാളി സ്ത്രീകളും കണ്ട് വിവരം തിരക്കി. അത്യാവശ്യം പ്രാഥമികശുശ്രൂഷ നല്‍കിയതിനുശേഷം വണ്ടിക്കൂലി നല്‍കി വീട്ടിലേക്കു ബസ് കയറ്റിവിട്ടു. വീട്ടിലെത്തിയശേഷമാണ് പോലീസില്‍ വിവരമറിയിച്ചത്. നൂറനാട് പോലീസ് ഇന്‍സ്പെക്ടര്‍ എസ്. ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് പ്രതിയെ കുടുക്കിയത്.

സി.സി.ടി.വി. ക്യാമറയില്‍ നിന്ന് പ്രതി വന്ന കാറിന്റെ നമ്പര്‍ കണ്ടെത്തി. തുടര്‍ന്ന്, അടൂരിലെത്തി കസ്റ്റഡിയിലെടുത്തു. ഇയാളുടെ വീട്ടില്‍ നിന്നു സ്വര്‍ണാഭരണങ്ങളും കുരുമുളക് സ്‌പ്രേയും കണ്ടെടുത്തു. കാറും പിടിച്ചെടുത്തു. നാട്ടിലെത്തിയശേഷം മറ്റു വരുമാനമാര്‍ഗങ്ങള്‍ ഉണ്ടായിരുന്നില്ല.



കാറിന്റെയും ആഡംബര ബൈക്കിന്റെയും ലോണ്‍ കുടിശ്ശികയായി. കടബാധ്യത പെരുകിയപ്പോള്‍ പ്രതി മോഷണം നടത്താനായി തീരുമാനിക്കുകയായിരുന്നുവെന്ന് പോലീസ് . 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിദ്യാര്‍ത്ഥിനിക്ക് മോശം സന്ദേശം അയച്ച അദ്ധ്യാപകന്‍ പിടിയില്‍  (4 hours ago)

പി ജയരാജന്റെ നീക്കം നിഷ്കളങ്കമല്ല ലക്ഷ്യം ഇ പിയുമല്ല കണ്ണൂരിൽ സി പി എം വെള്ളം കുടിക്കും...  (4 hours ago)

ഷാഫിയെ തീർക്കാൻ പ്ലാൻ ഷാഫിക്കൊരു ചുക്കും ഉണ്ടായിരുന്നില്ല മറിയാമ്മ നേരിട്ടിറങ്ങി വെട്ടി..! കൂടുതൽ പറയിപ്പിക്കരുതെന്ന് ഷാഫീക്ക  (4 hours ago)

3 മാസത്തിൽ 6 കുട്ടികളുടെ ആത്മഹത്യ.. തിരുവനന്തപുരത്തെ ഈ പ്രദേശത്തിൽ സംഭവിക്കുന്നത് ഞെട്ടലിൽ നാട്ടുകാർ, കാരണം  (5 hours ago)

തിരുപ്പരൻകുന്‍ട്രത്ത്, സുപ്രീം കോടതി ഉത്തരവ് വലിച്ചുകീറി..! ഉച്ചി പിള്ളയാർ ക്ഷേത്രത്തിൽ ഇന്നലെ രാത്രിയിൽ  (5 hours ago)

കൊല്ലത്ത് ഹോട്ടലില്‍ മുറി ഇല്ലെന്ന് പറഞ്ഞതിന് പിന്നാലെ മാനേജരെ വടിവാള്‍ കൊണ്ട് വെട്ടി  (5 hours ago)

ചക്കക്കൊമ്പനെ മയക്കുവെടിവച്ച് റേഡിയോ കോളര്‍ ഘടിപ്പിക്കാനുള്ള ഇന്നത്തെ ദൗത്യം അവസാനിപ്പിച്ചു  (6 hours ago)

പോക്‌സോ കേസ് പ്രതിയായ 21കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (7 hours ago)

പ്രതിധ്വനി ഐ.ടി കലോത്സവം 2026; എച്ച് ആന്‍ഡ് ആര്‍ ബ്ലോക്കിന് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്: മന്ത്രി പി.സി. വിഷ്ണുനാഥ് സമ്മാനങ്ങള്‍ വിതരണം ചെയ്തു...  (8 hours ago)

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സർക്കാർ ഹൈക്കോടതിയിൽ; ഫോൺ പാസ്‌കോഡ് നൽകാൻ ബാധ്യസ്ഥനെന്ന് നിലപാട്...  (8 hours ago)

'മറ്റൊരു വിസ്മയയാവാഞ്ഞത് ഭാഗ്യം'; വാഴ' പ്രൊഡക്ഷൻ മാനേജർ ഇന്ദ്രജിത്തിന്റെ വിവാഹ തട്ടിപ്പ് കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പെൺകുട്ടിയുടെ കുടുംബം...  (8 hours ago)

യുഎഇയിലെ വാഹനാപകടത്തില്‍ മരിച്ച രണ്ട് മലയാളികളെക്കൂടി തിരിച്ചറിഞ്ഞു  (8 hours ago)

പാര്‍ട്ടിക്കകത്തുള്ള ആര്‍ക്കെതിരെയും സൈബര്‍ ആക്രമണം നടത്തിയിട്ടില്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍  (8 hours ago)

തമ്പ്രാനെന്ന്‌ വിളിപ്പിക്കും പാളേ കഞ്ഞി കുടിപ്പിക്കും എന്ന മനോഭാവമാണ്‌ യു.ഡി.എഫ്‌ നേതൃത്വത്തിനുള്ളത്‌; തൊഴിലാളികള്‍ക്കും, ജനങ്ങള്‍ക്കും നല്‍കിയ വാഗ്‌ദാനങ്ങള്‍ പാലിക്കുന്നില്ല; ആഞ്ഞടിച്ച് എല്‍.ഡി.എഫ്‌  (9 hours ago)

ഒരിടവേളയ്ക്കുശേഷം വീണ്ടും മഴയെത്തുന്നു മൂന്ന് ദിവസം ജാഗ്രതാ നിർദേശം; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്  (10 hours ago)

Malayali Vartha Recommends