കോടതിയിൽ അഡ്വ. ജോൺ എസ്.റാൽഫിന്റെ ദൈവശബ്ദം..!സത്യങ്ങൾ നിരത്തി കളക്ടറുടെ ചീട്ട് കീറിയാത്ത ഇങ്ങനെ

എഡിമ്മായിരുന്ന നവീൻ ബാബുവിന്റെ മരണത്തിൽ അന്വേഷണം കൃത്യമായി നടന്നില്ലെങ്കിൽ സിബിഐ അന്വേഷണം ആവശ്യപ്പെടുമെന്ന് നവീൻ ബാബുവിന്റെ കുടുംബത്തിന് വേണ്ടി ഹാജരായ അഭിഭാഷകൻ അഡ്വ. ജോൺ എസ്. റാൽഫ്. കളക്ടറുടെ മൊഴി ഗൂഢാലോചനയുടെ ഭാഗമാണോയെന്ന് സംശയിക്കുന്നുവെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.
നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് നടത്തുന്ന അന്വേഷണം ശരിയായ ദിശയിലല്ലെങ്കിൽ സിബിഐ അന്വേഷണം ആവശ്യപ്പെടും. അന്വേഷണ സംഘം പ്രശാന്തന്റെയോ, കളക്ടറുടെയോ, പിപി ദിവ്യയുടെയോ കോൾ വിവരങ്ങൾ എടുത്തില്ല. കളക്ടർ രണ്ടാമത് നൽകിയ മൊഴി ഗൂഢാലോചനയുടെ ഭാഗമാണെന്നാണ് സംശയിക്കുന്നത്.
തനിക്ക് തെറ്റുപറ്റിയെന്ന കാര്യം നവീൻ ബാബു പറഞ്ഞിരുന്നതായി കളക്ടറുടെ ആദ്യ മൊഴിയിലുണ്ടായിരുന്നില്ല. ഏത് സാഹചര്യത്തിലാണ് ഇക്കാര്യം പറഞ്ഞതെന്ന് വെളിപ്പെടുത്താനും കളക്ടർ തയ്യാറാവുന്നില്ലെന്നും ജോൺ എസ്. റാൽഫ് പറഞ്ഞു.
കളക്ടർ ആരെയോ ഭയപ്പെടുന്നുണ്ട്. അദ്ദേഹത്തിന്റെ നിലപാടുകൾ നവീൻ ബാബുവിന്റെ കുടുംബം സംശയത്തോടെയാണ് കാണുന്നത്. നവീൻ ബാബുവിന് നീതി ലഭിക്കുന്നത് വരെ പോരാടുമെന്നും അദ്ദേഹം വ്യക്തമാക്കി.അതേസമയം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ പി പി ദിവ്യയുടെ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി. വിധി പ്രസ്താവന കോടതി വെള്ളിയാഴ്ചയിലേക്ക് മാറ്റിയിട്ടുണ്ട്.
പബ്ലിക് പ്രോസിക്യൂട്ടർ
ഫോൺരേഖകളും സിസിടിവി ദൃശ്യങ്ങളും കൈക്കൂലി നൽകിയതിനുള്ള തെളിവല്ല. വായ്പയെടുക്കുന്നത് കൈക്കൂലി നൽകാനാണെന്നു പറയാനാകില്ല. ദിവ്യയുടെ പ്രസംഗം എഡിഎമ്മിന് മാനസികപ്രയാസത്തിനു കാരണമായിട്ടുണ്ടെന്ന് ഡപ്യൂട്ടി കലക്ടർ കെ.വി.ശ്രുതിയുടെ മൊഴിയിലും പറയുന്നുണ്ട്. എഡിഎം ഫയൽ താമസിപ്പിച്ചിട്ടില്ലെന്ന് രേഖകളിൽനിന്നു വ്യക്തമാണ്.
അഡ്വ. ജോൺ എസ്.റാൽഫ്
കലക്ടറുടെ മൊഴി ചൂണ്ടിക്കാട്ടി എഡിഎം കുറ്റസമ്മതം നടത്തിയെന്നു വാദിക്കുന്നതു ശരിയല്ല. ‘വിശ്വസിച്ച് ഏതു കാര്യവും ഏൽപിക്കാൻ കഴിയുന്ന സഹപ്രവർത്തകൻ’ എന്നാണ് നവീന്റെ കുടുംബത്തിനു നൽകിയ കത്തിൽ കലക്ടർ അദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്. അവധിയെടുക്കാനോ ശനി, ഞായർ ദിവസങ്ങളിൽ നാട്ടിൽ പോകാനോ അനുവദിക്കാതെ ദ്രോഹിക്കുന്ന ആളായിരുന്നു കലക്ടർ. ഗൂഢാലോചനയിൽ കലക്ടർ പങ്കാളിയാണ്. കൈക്കൂലി നൽകാൻ ഒരുലക്ഷം രൂപ വായ്പയെടുത്തെന്ന് അവകാശപ്പെടുന്ന സംരംഭകൻ, ആ തുക പൂർണമായി എഡിഎമ്മിനു കൊടുത്തെന്നു പറയുന്നില്ല.
https://www.facebook.com/Malayalivartha

























