സ്വകാര്യ ബസുകള്‍ക്ക് 140 കിലോമീറ്ററിലേറെ ദീര്‍ഘദൂര സര്‍വീസ് നടത്താന്‍ പെര്‍മിറ്റ് അനുവദിക്കേണ്ടതില്ലെന്ന സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കി ഹൈക്കോടതി

സ്വകാര്യ ബസുകള്‍ക്ക് 140 കിലോമീറ്ററിലേറെ ദീര്‍ഘദൂര സര്‍വീസ് നടത്താന്‍ പെര്‍മിറ്റ് അനുവദിക്കേണ്ടതില്ലെന്ന സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കി ഹൈക്കോടതി.
പെര്‍മിറ്റുള്ള വാഹനങ്ങള്‍ക്ക് ദീര്‍ഘദൂര സര്‍വീസ് നടത്താനായി അനുമതി നല്‍കിയ കോടതി ഉത്തരവിന്റെയടക്കം ലംഘനമാണ് 2023ലെ സര്‍ക്കാര്‍ നടപടിയെന്ന ബസുടമകളുടെ വാദം കണക്കിലെടുത്താണ് ജസ്റ്റിസ് ദിനേശ് കുമാര്‍ സിംഗിന്റെ നടപടി.
നിയന്ത്രണം ഏര്‍പ്പെടുത്തിയ സര്‍ക്കാര്‍ ഉത്തരവിനെതിരെ ബസുടമകള്‍ നേരത്തേ നല്‍കിയ ഹര്‍ജിയില്‍, ദീര്‍ഘദൂര സര്‍വീസിന് സിംഗിള്‍ബെഞ്ച് അനുമതി നല്‍കിയിട്ടുണ്ടായിരുന്നു.
പെര്‍മിറ്റുള്ള സ്വകാര്യബസുകള്‍ക്ക് ദീര്‍ഘദൂര സര്‍വീസ് നടത്താനും ഉണ്ടായിരുന്നവയ്ക്ക് പെര്‍മിറ്റ് പുതുക്കി നല്‍കാനും 2022 ജനുവരി 12നാണ് സിംഗിള്‍ബെഞ്ച് ഉത്തരവിട്ടത്. ഇതിനെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീലില്‍ ഡിവിഷന്‍ബെഞ്ച് ഇടക്കാല സ്റ്റേ അനുവദിച്ചു.
പിന്നീട് ഇതില്‍ ഭേദഗതി വരുത്തി ദീര്‍ഘദൂര സര്‍വീസിന് പെര്‍മിറ്റുള്ള സ്വകാര്യ ബസുകള്‍ക്ക് ഡിവിഷന്‍ബെഞ്ച് അനുമതി നല്‍കുകയും ചെയ്തു. ഇതിനിടെയാണ് കെ.എസ്.ആര്‍.ടി.സിയുടെ സൂപ്പര്‍ ക്ലാസ് ബസുകള്‍ ഓടിക്കാന്‍ 2023 മേയില്‍ ഗതാഗത വകുപ്പ് പുതിയ ഉത്തരവിറക്കിയത്.
https://www.facebook.com/Malayalivartha

























