Widgets Magazine 

26
Nov / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സർക്കാർ ഹൈക്കോടതിയിൽ; ഫോൺ പാസ്‌കോഡ് നൽകാൻ ബാധ്യസ്ഥനെന്ന് നിലപാട്...


'മറ്റൊരു വിസ്മയയാവാഞ്ഞത് ഭാഗ്യം'; വാഴ' പ്രൊഡക്ഷൻ മാനേജർ ഇന്ദ്രജിത്തിന്റെ വിവാഹ തട്ടിപ്പ് കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പെൺകുട്ടിയുടെ കുടുംബം...


കർമ്മരംഗത്തെ പുത്തൻ ഉണർവ്വും സാമ്പത്തിക നേട്ടങ്ങളും; പ്രധാന നേട്ടങ്ങൾ ആർക്കൊക്കെ?


രാഷ്ട്രപതി ദ്രൗപദി മുർമു വെള്ളിയാഴ്ച ഗുരുവായൂർ ക്ഷേത്രദർശനം നടത്തും...


ഏറെ പ്രതീക്ഷിച്ചു പക്ഷെ കൈവിട്ടു... ആദ്യ 30ൽ തിളങ്ങി മലയാളി പെൺകുട്ടി; ആദ്യ 12ൽ ഇടംനേടാനാകാതെ കെസിയ ലിസ് മെജോയുടെ ലോകസുന്ദരിപ്പട്ട യാത്രയ്ക്ക് വിരാമം

വാ കഴിക്കാൻ പോകാം... മാനവീയം വീഥിയിലേയ്ക്ക് ഷിജിത്തിനെ വിളിച്ചുവരുത്തിയത് പത്തനംതിട്ട മലയാലപ്പുഴ ഏറം സ്വദേശി സ്നേഹ......ഷിജിത്തിനെ കാറിൽ കയറ്റി മെഡിക്കൽകോളജ് ആശുപത്രിയിൽ എത്തിച്ച ശേഷം പ്രതികൾക്കൊപ്പം ട്രെയിൻ മാർഗം സ്നേഹ മുങ്ങി പിന്നാലെ പോലീസ് പിടിയിൽ

10 NOVEMBER 2024 09:46 AM IST
മലയാളി വാര്‍ത്ത

മാനവീയം വീഥിക്കു സമീപം പൊലീസിന്റെ റൗഡി ലിസ്റ്റിലുള്ള വെമ്പായം തേക്കട സ്വദേശി ഷിജിത്തിനെ (25) കുത്തി പരുക്കേൽപിച്ച കേസിൽ സുഹൃത്തായ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട മലയാലപ്പുഴ ഏറം സ്വദേശി സ്നേഹ അനിലിനെ (ലച്ചു–23) ആണ് മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തത്. ഷിജിത്തിന്റെയും പ്രതികളുടെയും സുഹൃത്താണ് സ്നേഹ. പ്രതികളുടെ നിർദേശപ്രകാരം ഷിജിത്തിനെ സ്നേഹയാണ് മാനവീയംവീഥിയിലേക്കു വിളിച്ചു വരുത്തിയത്. ഷിജിത്തിനെ കാറിൽ കയറ്റി മെഡിക്കൽകോളജ് ആശുപത്രിയിൽ എത്തിച്ച ശേഷം പ്രതികൾക്കൊപ്പം ട്രെയിൻ മാർഗം സ്നേഹ മുങ്ങി.

 

ഏറത്തെ വീട്ടിൽ നിന്ന് ഇന്നലെ രാവിലെയാണ് സ്നേഹയെ പിടികൂടിയത്. സ്നേഹ അ‍ഞ്ചാം പ്രതിയാണ്. ഷിജിത്തിന്റെ സുഹൃത്തുക്കളായിരുന്ന വെമ്പായം സ്വദേശി ഷിയാസ്, ഷിയാസിന്റെ ബന്ധു സുഹൈൽ, രഞ്ജിത്ത്, അർഫാജ് എന്നിവരാണ് മറ്റു പ്രതികൾ. നഗരത്തിലെ മാളിൽ ജോലി ചെയ്തിരുന്ന സ്നേഹ മാനവീയംവീഥിയിൽ വച്ചാണ് ഇവരുമായി സൗഹൃദത്തിലായത്. സുഹൃത്തുക്കളായിരുന്ന ഷിജിത്തും ഷിയാസും മാസങ്ങൾക്കു മുൻപ് തെറ്റിപ്പിരിഞ്ഞു. ലഹരി കേസുകളിൽ ഷിയാസിനെ അടുത്തിടെ പൊലീസ് പിടികൂടിയപ്പോൾ ഷിജിത്ത് ആണ് ഒറ്റിയതെന്ന സംശയത്തിനു പുറത്താണ് ആക്രമണം.

 

 

 

ഭക്ഷണം കഴിക്കാനെന്നു പറഞ്ഞു ഷിജിത്തിനെ നിർബന്ധിച്ച് ആൽത്തറ–വെള്ളയമ്പലം റോഡിലേക്കു സ്നേഹ കൊണ്ടുപോവുകയും അവിടെ കാറിൽ കാത്തുകിടന്ന ഷിയാസും സംഘവും ആക്രമിക്കുകയുമായിരുന്നു. വ്യാഴം രാത്രി 10.30ന് ആയിരുന്നു സംഭവം. ഹൃദയത്തിലേറ്റ പരുക്കിനെ തുടർന്നു ഷിജിത്തിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കു വിധേയനാക്കി. സ്നേഹയെ കോടതിയിൽ ഹാജരാക്കി. എസ്എച്ച്ഒ എസ്.വിമലിന്റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിദ്യാര്‍ത്ഥിനിക്ക് മോശം സന്ദേശം അയച്ച അദ്ധ്യാപകന്‍ പിടിയില്‍  (3 hours ago)

പി ജയരാജന്റെ നീക്കം നിഷ്കളങ്കമല്ല ലക്ഷ്യം ഇ പിയുമല്ല കണ്ണൂരിൽ സി പി എം വെള്ളം കുടിക്കും...  (4 hours ago)

ഷാഫിയെ തീർക്കാൻ പ്ലാൻ ഷാഫിക്കൊരു ചുക്കും ഉണ്ടായിരുന്നില്ല മറിയാമ്മ നേരിട്ടിറങ്ങി വെട്ടി..! കൂടുതൽ പറയിപ്പിക്കരുതെന്ന് ഷാഫീക്ക  (4 hours ago)

3 മാസത്തിൽ 6 കുട്ടികളുടെ ആത്മഹത്യ.. തിരുവനന്തപുരത്തെ ഈ പ്രദേശത്തിൽ സംഭവിക്കുന്നത് ഞെട്ടലിൽ നാട്ടുകാർ, കാരണം  (4 hours ago)

തിരുപ്പരൻകുന്‍ട്രത്ത്, സുപ്രീം കോടതി ഉത്തരവ് വലിച്ചുകീറി..! ഉച്ചി പിള്ളയാർ ക്ഷേത്രത്തിൽ ഇന്നലെ രാത്രിയിൽ  (4 hours ago)

കൊല്ലത്ത് ഹോട്ടലില്‍ മുറി ഇല്ലെന്ന് പറഞ്ഞതിന് പിന്നാലെ മാനേജരെ വടിവാള്‍ കൊണ്ട് വെട്ടി  (5 hours ago)

ചക്കക്കൊമ്പനെ മയക്കുവെടിവച്ച് റേഡിയോ കോളര്‍ ഘടിപ്പിക്കാനുള്ള ഇന്നത്തെ ദൗത്യം അവസാനിപ്പിച്ചു  (5 hours ago)

പോക്‌സോ കേസ് പ്രതിയായ 21കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (7 hours ago)

പ്രതിധ്വനി ഐ.ടി കലോത്സവം 2026; എച്ച് ആന്‍ഡ് ആര്‍ ബ്ലോക്കിന് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്: മന്ത്രി പി.സി. വിഷ്ണുനാഥ് സമ്മാനങ്ങള്‍ വിതരണം ചെയ്തു...  (7 hours ago)

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സർക്കാർ ഹൈക്കോടതിയിൽ; ഫോൺ പാസ്‌കോഡ് നൽകാൻ ബാധ്യസ്ഥനെന്ന് നിലപാട്...  (7 hours ago)

'മറ്റൊരു വിസ്മയയാവാഞ്ഞത് ഭാഗ്യം'; വാഴ' പ്രൊഡക്ഷൻ മാനേജർ ഇന്ദ്രജിത്തിന്റെ വിവാഹ തട്ടിപ്പ് കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പെൺകുട്ടിയുടെ കുടുംബം...  (8 hours ago)

യുഎഇയിലെ വാഹനാപകടത്തില്‍ മരിച്ച രണ്ട് മലയാളികളെക്കൂടി തിരിച്ചറിഞ്ഞു  (8 hours ago)

പാര്‍ട്ടിക്കകത്തുള്ള ആര്‍ക്കെതിരെയും സൈബര്‍ ആക്രമണം നടത്തിയിട്ടില്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍  (8 hours ago)

തമ്പ്രാനെന്ന്‌ വിളിപ്പിക്കും പാളേ കഞ്ഞി കുടിപ്പിക്കും എന്ന മനോഭാവമാണ്‌ യു.ഡി.എഫ്‌ നേതൃത്വത്തിനുള്ളത്‌; തൊഴിലാളികള്‍ക്കും, ജനങ്ങള്‍ക്കും നല്‍കിയ വാഗ്‌ദാനങ്ങള്‍ പാലിക്കുന്നില്ല; ആഞ്ഞടിച്ച് എല്‍.ഡി.എഫ്‌  (9 hours ago)

ഒരിടവേളയ്ക്കുശേഷം വീണ്ടും മഴയെത്തുന്നു മൂന്ന് ദിവസം ജാഗ്രതാ നിർദേശം; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്  (10 hours ago)

Malayali Vartha Recommends