Widgets Magazine
25
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഓടുന്ന ട്രെയിനില്‍ നിന്ന് പുഴയിലേക്ക്.... കോടതിയിലേക്ക് കൊണ്ടു പോകുകയായിരുന്ന തടവുപുള്ളി ട്രെയിനില്‍ നിന്ന് പുഴയിലേക്ക് ചാടി

12 NOVEMBER 2024 09:02 AM IST
മലയാളി വാര്‍ത്ത

ഓടുന്ന ട്രെയിനില്‍ നിന്ന് പുഴയിലേക്ക്.... കോടതിയിലേക്ക് കൊണ്ടു പോകുകയായിരുന്ന തടവുപുള്ളി ട്രെയിനില്‍ നിന്ന് പുഴയിലേക്ക് ചാടി.
കാസര്‍കോട്ടു നിന്ന് ആലുവ കോടതിയിലേക്ക് കൊണ്ടുപോയ തടവുപുള്ളി സനീഷാണ് ഓടുന്ന തീവണ്ടിയില്‍ നിന്ന് പുഴയിലേക്ക് ചാടിയത്.

ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെ മംഗലാപുരം-തിരുവനന്തപുരം ഏറനാട് എക്‌സ്പ്രസിലാണ് സംഭവമുണ്ടായത്. ഭാരതപ്പുഴയ്ക്ക് കുറുകെയുള്ള മേല്‍പ്പാലത്തിലെത്തിയപ്പോഴായിരുന്നു പ്രതി പുഴയിലേക്ക് ചാടിയത്.

പാലത്തിന് അടുത്ത് എത്തിയപ്പോള്‍ ശൗചാലയത്തില്‍ പോകണമെന്നു പറഞ്ഞ പ്രതിയുടെ ഒരു കൈയിലെ വിലങ്ങ് പൊലീസ് അഴിച്ചുകൊടുത്തു. വാതിലിന് സമീപമെത്തി പാലത്തിന് മുകളിലെത്തിയതോടെ പ്രതി പുഴയിലേക്ക് ചാടി. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന രണ്ട് പൊലീസുകാര്‍ കൂടി പിന്നാലെ എടുത്തു ചാടി പ്രതിയെ പിടികൂടി.

പാലത്തിന് മുകളില്‍ ട്രെയിനിന് വേഗത കുറവായിരുന്നുവെന്നത് മനസ്സിലാക്കിയാണ് ഇയാള്‍ രക്ഷപ്പെടാന്‍ ശ്രമം നടത്തിയത്. പുഴയില്‍ വെള്ളം കുറവായതിനാല്‍ പ്രതിയെ പൊലീസുകാര്‍ക്ക് പിടികൂടാനായി. പുഴയിലേക്ക് ചാടിയതിനെ തുടര്‍ന്ന് അപസ്മാരം അനുഭവപ്പെട്ട പ്രതിയെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വൈദ്യുതി ഉപഭോഗം ഉയർന്ന നിരക്കിൽ..... അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ് തുടങ്ങി  (17 minutes ago)

ഉയർന്ന സ്ഥാനമാനങ്ങളും സർക്കാർ നേട്ടങ്ങളും! കർക്കിടകം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (28 minutes ago)

ഹൈക്കോടതിയിൽ 29 വർഷമായി പ്രാക്‌ടീസ് ചെയ്യുന്ന അഭിഭാഷകയായ എ.കെ. പ്രീതയെ കേരള ഹൈക്കോടതി ജ‌‌ഡ്‌ജിയായി നിയമിച്ച് വിജ്ഞാപനം...    (31 minutes ago)

പാമ്പുകടി: ആന്റി സ്‌നേക്ക് വെനം ഉള്ള ആശുപത്രികള്‍ക്കായി അലയേണ്ട കനിവ് 108ല്‍ വിളിച്ചാല്‍ പ്രഥമ ശുശ്രൂഷയും വിദഗ്ധ ചികിത്സയും  (46 minutes ago)

തിരുവമ്പാടിയുടെ വെടിക്കെട്ട് ലൈസൻസിയും കരാറുകാരനുമായ സതീശൻ മരണത്തിന് കീഴടങ്ങി... ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 15 ആയി  (52 minutes ago)

12 വയസ്സുകാരനെ കഞ്ചാവ് നല്‍കി ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതി  (7 hours ago)

പാര്‍ക്കിലെ ചതുപ്പില്‍ വീണ് 5 വയസുകാരന്‍ മരിച്ച സംഭവം; കിഴക്കമ്പലം ഭരണസമിതിക്കെതിരെ പ്രതിഷേധം  (9 hours ago)

വ്യാജ രേഖ ചമച്ച് സ്പായില്‍ ജോലി ചെയ്തിരുന്ന രണ്ട് ബംഗ്ലാദേശി യുവതികള്‍ അറസ്റ്റില്‍  (9 hours ago)

രാഘവ് ഛദ്ദയുടെ ബിജെപി പ്രവേശനത്തില്‍ വിമര്‍ശിച്ച് എഎപി  (9 hours ago)

പേടിഎം പേയ്‌മെന്റ് ബാങ്കിന്റെ ലൈസന്‍സ് ആര്‍ബിഐ റദ്ദാക്കി  (9 hours ago)

പാമ്പുകളെ അകറ്റാന്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് വാവ സുരേഷ്  (9 hours ago)

പാമ്പുകടിയേറ്റാല്‍ 108ല്‍ വിളിച്ചാല്‍ പ്രഥമ ശുശ്രൂഷയും വിദഗ്ധ ചികിത്സയും  (10 hours ago)

റയില്‍വെ പാലത്തിനു താഴെ വെള്ളത്തില്‍ അവശനിലയില്‍ അഞ്ജനയെ കണ്ടത് നാട്ടുകാര്‍; മകള്‍ ആത്മഹത്യ ചെയ്യില്ലെന്നും മരണത്തില്‍ ആണ്‍സുഹൃത്തിനു പങ്കുണ്ടോ എന്ന് അന്വേഷിക്കണമെന്നും അമ്മ  (11 hours ago)

രാഘവ് ഛദ്ദ ഉള്‍പ്പെടെ ആം ആദ്മിയുടെ എംപിമാര്‍ ബിജെപിയിലേക്ക്  (12 hours ago)

കെ സി വേണുഗോപാലിന്റെ വിക്കിപീഡിയ പേജിലെ വിവരണത്തില്‍ വിവാദം  (12 hours ago)

Malayali Vartha Recommends