കെഎസ്ആര്‍ടിസി ബസില്‍ ഡെബിറ്റ് കാര്‍ഡിലൂടെയും യുപിഐ ആപ്പിലൂടെയും ടിക്കറ്റെടുക്കാം..

കെഎസ്ആര്‍ടിസി ബസില്‍ ഡെബിറ്റ് കാര്‍ഡിലൂടെയും യുപിഐ ആപ്പിലൂടെയും ടിക്കറ്റെടുക്കാം. ചലോ ആപ്പുമായി സഹകരിച്ചാണ് പദ്ധതി. നിലവില്‍ തിരുവനന്തപുരം ജില്ലയില്‍ ചില ബസില്‍ ഈ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അത് വ്യാപിപ്പിക്കാന# പോകുകയാണ്. ഇതുസംബന്ധിച്ച കരാറില്‍ ഉടന്‍ ഒപ്പുവയ്ക്കുമെന്ന് ഗതാഗതമന്ത്രി .
കെഎസ്ആര്‍ടിസിയുടെ നേരത്തെയുണ്ടായിരുന്ന ട്രാവല്‍കാര്‍ഡും പുതുക്കി ഇതില്‍ ഉപയോഗിക്കാന്‍ കഴിയും. ക്രെഡിറ്റ് കാര്‍ഡ് എടുക്കില്ല. ഗൂഗിള്‍ പേ, ഫോണ്‍ പേ, പേടിഎം, മറ്റ് പ്രധാന ബാങ്കുകളുടെ ആപ്പ് എന്നിവയിലൂടെ ടിക്കറ്റ് തുക നല്കാന് കഴിയും. നാലായിരത്തില്‍ അധികം വരുന്ന ബസുകളുടെ വിവരങ്ങള്‍ ചലോ ആപ്പില്‍ അപ്പ്ലോഡ് ചെയ്യുന്ന നടപടികളും പുരോഗമിക്കുന്നു.
യാത്രക്കാര്‍ക്ക് തങ്ങളുടെ ബസ് എവിടെ എത്തി, റൂട്ടില്‍ ഏതൊക്കെ ബസ് ഓടുന്നുണ്ട് എന്നും ബസ് എത്തുന്ന സമയവും അറിയാനാകും. കൂടുതല്‍ യാത്രക്കാരെ ആകര്‍ഷിക്കുകയാണ് പുതിയ പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നത്.
അതേസമയം ഇരുമുടിക്കെട്ട് നിറയ്ക്കുന്ന സ്ഥലങ്ങളിലെത്തി തീര്‍ഥാടകരെ ശബരിമലയിലെത്തിക്കാന്‍ ഒരുങ്ങി കെഎസ്ആര്‍ടിസി. 40 പേരില്‍ കുറയാത്ത സംഘത്തിനാണ് സൗകര്യം ഒരുക്കുക. ഡിപ്പോയ്ക്ക് 10 കിലോമീറ്റര്‍ ചുറ്റളവിലുള്ളവര്‍ക്ക് ഇത് പ്രയോജനപ്പെടുത്താന്‍ കഴിയും. 10 ദിവസം മുമ്പ് സീറ്റ് ബുക്കുചെയ്യാം. ഡിപ്പോ അധികൃതര്‍ക്കാണ് അപേക്ഷ നല്‍കാനുള്ളത്.
https://www.facebook.com/Malayalivartha

























