Widgets Magazine 

26
Nov / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സർക്കാർ ഹൈക്കോടതിയിൽ; ഫോൺ പാസ്‌കോഡ് നൽകാൻ ബാധ്യസ്ഥനെന്ന് നിലപാട്...


'മറ്റൊരു വിസ്മയയാവാഞ്ഞത് ഭാഗ്യം'; വാഴ' പ്രൊഡക്ഷൻ മാനേജർ ഇന്ദ്രജിത്തിന്റെ വിവാഹ തട്ടിപ്പ് കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പെൺകുട്ടിയുടെ കുടുംബം...


കർമ്മരംഗത്തെ പുത്തൻ ഉണർവ്വും സാമ്പത്തിക നേട്ടങ്ങളും; പ്രധാന നേട്ടങ്ങൾ ആർക്കൊക്കെ?


രാഷ്ട്രപതി ദ്രൗപദി മുർമു വെള്ളിയാഴ്ച ഗുരുവായൂർ ക്ഷേത്രദർശനം നടത്തും...


ഏറെ പ്രതീക്ഷിച്ചു പക്ഷെ കൈവിട്ടു... ആദ്യ 30ൽ തിളങ്ങി മലയാളി പെൺകുട്ടി; ആദ്യ 12ൽ ഇടംനേടാനാകാതെ കെസിയ ലിസ് മെജോയുടെ ലോകസുന്ദരിപ്പട്ട യാത്രയ്ക്ക് വിരാമം

തനിക്ക് ചിരിക്കാന്‍ ഭര്‍ത്താവ് എന്തെങ്കിലും പദവികളില്‍ എത്തണം എന്ന് ഒരു നിര്‍ബന്ധവും ഇല്ല

12 NOVEMBER 2024 10:03 PM IST
മലയാളി വാര്‍ത്ത

നവംബര്‍ 23ന് പാലക്കാട് വോട്ടെണ്ണുമ്പോള്‍ താന്‍ കരയുമെന്ന് പ്രതീക്ഷിക്കുന്നവര്‍ക്ക് മറുപടിയുമായി എല്‍എഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ പി സരിന്റെ ഭാര്യയും ഡോക്ടറുമായ സൗമ്യ സരിന്‍. തെരഞ്ഞെടുപ്പാകുമ്പോള്‍ ഒരാള്‍ ജയിക്കും, മറ്റുള്ളവര്‍ തോല്‍ക്കും. ജനങ്ങള്‍ തെരഞ്ഞെടുന്നവര്‍ വിജയിക്കട്ടെ. അന്ന് തന്നെ കരയിപ്പിച്ചു കളയാമെന്ന് കരുതുന്നവരോട് സൗമ്യ സരിന്‍ പറയുന്നത് ഈ ചിരിയുടെ താക്കോല്‍ തന്റെ കയ്യിലാണെന്നാണ്. ഭര്‍ത്താവ് എംഎല്‍എയോ മന്ത്രിയോ ഒക്കെ ആയിട്ട് വേണം എന്തെങ്കിലുമൊക്കെ ചെയ്യാനും ചിരിക്കാനുമൊക്കെ എന്ന് കരുതി കാത്തിരിക്കുന്നവരോട് മതി ഈ വീരവാദമൊക്കെയെന്ന് സൗമ്യ പറയുന്നു.

തനിക്ക് ചിരിക്കാന്‍ ഭര്‍ത്താവ് എന്തെങ്കിലും പദവികളില്‍ എത്തണം എന്ന് ഒരു നിര്‍ബന്ധവും ഇല്ല. അതുകൊണ്ട് ഈ ചിരി ഇവിടെ തന്നെ കാണുമെന്ന് സൌമ്യ സരിന്‍ വ്യക്തമാക്കി. എന്റെ പോസ്റ്റുകള്‍ക്ക് താഴെ വന്ന് ഈ വക 'മാസ്സ്' ഡയലോഗുകള്‍ എഴുതി ആത്മനിര്‍വൃതി അടയുന്നവരോടാണ്. ആ നേരം പോയി തൂമ്പ എടുത്തു പോയി നാല് കിള കിളക്കാന്‍ നോക്ക്. ഒരു മൂട് കപ്പയെങ്കിലും പറിക്കാം. വെള്ളിയാഴ്ചയും വലിയ പെരുന്നാളും ഒപ്പം വന്നിട്ട് ബാപ്പ പള്ളീ പോയിട്ടില്ല! എന്നിട്ടാണ്... ഇത്രയും എഴുതിയാണ് സൗമ്യ പോസ്റ്റ് അവസാനിപ്പിച്ചത്.


കുറിപ്പിന്റെ പൂര്‍ണരൂപം

നവംബര്‍ 23 ആം തീയതി എന്റെ ഈ ചിരി മാറ്റി കരച്ചില്‍ ആക്കുമെന്നും അങ്ങ് ഇല്ലാതാക്കി കളയുമെന്നുമൊക്കെ ചില മാന്യദേഹങ്ങള്‍ കമന്റ് ബോക്‌സില്‍ അറഞ്ചം പുറഞ്ചം എഴുതുന്നുണ്ട്.
എന്താണിപ്പോ ഈ മാസം 23 ന് ഇത്ര മാത്രം പ്രത്യേകത എന്ന് എത്ര ആലോചിച്ചിട്ടും എനിക്കങ്ങു കലങ്ങിയില്ല. ഇപ്പോ നടക്കുന്ന ബൈ ഇലക്ഷന്‍ വോട്ടെണ്ണല്‍ ആന്നാണെന്നറിയാം. അതിലിപ്പോ ഇത്ര കരയാന്‍ എന്തിരിക്കുന്നു!
ഓഹ്... അങ്ങനെ! എന്റെ ഭര്‍ത്താവ് സരിന്‍ തോല്‍കുമെന്നും അപ്പൊ ഞാന്‍ തല തല്ലി കരയുമെന്നും നാട് വിട്ടു ഓടുമെന്നും ഒക്കെ ആയിരിക്കാം കവികള്‍ ഉദ്ദേശിച്ചത് അല്ലെ? ഇപ്പോ പിടി കിട്ടി!
അപാര കോണ്‍ഫിഡന്‍സ് ആണല്ലോ!
അതില്‍ സരിനെ തോല്പിക്കുമെന്ന കോണ്‍ഫിഡന്‍സ് ഒരു മത്സരം ആകുമ്പോള്‍ എതിര്‍ഭാഗത്തിന് വേണ്ടത് തന്നെയാണ്.
I appreciate it, keep it up!
ഒരു തിരഞ്ഞെടുപ്പാകുമ്പോ അതൊക്കെ ഇല്ലെങ്കില്‍ പിന്നെന്താ രസം! ഒരാള്‍ ജയിക്കണം, മറ്റുള്ളവര്‍ തോല്‍ക്കണം! അതാണല്ലോ അതിന്റെ ഒരിത്!
ജനങ്ങള്‍ തിരഞ്ഞെടുന്നവര്‍ വിജയിക്കട്ടെ...ജയിക്കുന്നതാരായാലും അവര്‍ക്കുള്ള അഭിനന്ദനങള്‍ ഇപ്പോള്‍ തന്നെ പറഞ്ഞു വെക്കുന്നു.
പക്ഷെ എന്നേ കരയിപ്പിച്ചങ്ങു ഇല്ലാതാക്കും എന്ന കോണ്‍ഫിഡന്‍സ്!
അതാണ് എനിക്കങ്ങു ബോധിച്ചത് ! അതൊരു വല്ലാത്ത കോണ്‍ഫിഡന്‍സ് ആയിപോയി....
കുറച്ചെങ്കിലും ആളും തരവും ഒക്കെ നോക്കണ്ടേ ഇതൊക്കെ പറയുന്നതിന് മുമ്പ്!
Grow up guys!
ഭര്‍ത്താവ് എംഎല്‍എയോ മന്ത്രിയോ ഒക്കെ ആയിട്ട് വേണം എന്തെങ്കിലുമൊക്കെ ചെയ്യാനും ഒന്ന് ചിരിക്കാനുമൊക്കെ എന്ന് കരുതി കാത്തിരിക്കുന്നവരോട് പോരെ ഈ വീരവാദമൊക്കെ!
പിന്നേ എന്റെ ഈ ചിരി! എനിക്ക് ചിരിക്കാന്‍ ഇതൊന്നുമല്ലാതെ തന്നെ നൂറു കാരണങ്ങള്‍ ഉണ്ട്. അതിന് എന്റെ ഭര്‍ത്താവ് എന്തെങ്കിലും പദവികളില്‍ എത്തണം എന്ന് ഒരു നിര്ബന്ധവും എനിക്കില്ല. അതുകൊണ്ട് ഈ ചിരി ഇവിടെ തന്നെ കാണും!
ഈ ചിരിയുടെ താക്കോല്‍ എന്റെ കയ്യില്‍ ആണ്. അത് ഞാന്‍ ആരെയും ഏല്പിച്ചിട്ടില്ല. എനിക്ക് തോന്നുമ്പോ ചിരിക്കും. തോന്നുമ്പോ കരയും!
ഇനി റോസിക്ക് ഞാന്‍ കരയണം എന്ന് അത്രക്ക് നിര്‍ബന്ധമാണെങ്കില്‍ റോസി അങ്ങോട്ട് മാറി നിന്നു രണ്ടു റൗണ്ട് അങ്ങ് കരഞ്ഞു തീര്‍ത്തോളൂ..
നമ്മളെ വിട്ടേക്ക്.
എന്റെ പോസ്റ്റുകള്‍ക്ക് താഴെ വന്ന് ഈ വക 'മാസ്സ്' ഡയലോഗുകള്‍ എഴുതി ആത്മനിര്‍വൃതി അടയുന്നവരോടാണ്. ആ നേരം പോയി തൂമ്പ എടുത്തു പോയി നാല് കിള കിളക്കാന്‍ നോക്ക്. ഒരു മൂട് കപ്പയെങ്കിലും പറിക്കാം.
വെള്ളിയാഴ്ചയും വലിയ പെരുന്നാളും ഒപ്പം വന്നിട്ട് ബാപ്പ പള്ളീ പോയിട്ടില്ല!
എന്നിട്ടാണ്

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിദ്യാര്‍ത്ഥിനിക്ക് മോശം സന്ദേശം അയച്ച അദ്ധ്യാപകന്‍ പിടിയില്‍  (3 hours ago)

പി ജയരാജന്റെ നീക്കം നിഷ്കളങ്കമല്ല ലക്ഷ്യം ഇ പിയുമല്ല കണ്ണൂരിൽ സി പി എം വെള്ളം കുടിക്കും...  (4 hours ago)

ഷാഫിയെ തീർക്കാൻ പ്ലാൻ ഷാഫിക്കൊരു ചുക്കും ഉണ്ടായിരുന്നില്ല മറിയാമ്മ നേരിട്ടിറങ്ങി വെട്ടി..! കൂടുതൽ പറയിപ്പിക്കരുതെന്ന് ഷാഫീക്ക  (4 hours ago)

3 മാസത്തിൽ 6 കുട്ടികളുടെ ആത്മഹത്യ.. തിരുവനന്തപുരത്തെ ഈ പ്രദേശത്തിൽ സംഭവിക്കുന്നത് ഞെട്ടലിൽ നാട്ടുകാർ, കാരണം  (4 hours ago)

തിരുപ്പരൻകുന്‍ട്രത്ത്, സുപ്രീം കോടതി ഉത്തരവ് വലിച്ചുകീറി..! ഉച്ചി പിള്ളയാർ ക്ഷേത്രത്തിൽ ഇന്നലെ രാത്രിയിൽ  (4 hours ago)

കൊല്ലത്ത് ഹോട്ടലില്‍ മുറി ഇല്ലെന്ന് പറഞ്ഞതിന് പിന്നാലെ മാനേജരെ വടിവാള്‍ കൊണ്ട് വെട്ടി  (5 hours ago)

ചക്കക്കൊമ്പനെ മയക്കുവെടിവച്ച് റേഡിയോ കോളര്‍ ഘടിപ്പിക്കാനുള്ള ഇന്നത്തെ ദൗത്യം അവസാനിപ്പിച്ചു  (5 hours ago)

പോക്‌സോ കേസ് പ്രതിയായ 21കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (6 hours ago)

പ്രതിധ്വനി ഐ.ടി കലോത്സവം 2026; എച്ച് ആന്‍ഡ് ആര്‍ ബ്ലോക്കിന് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്: മന്ത്രി പി.സി. വിഷ്ണുനാഥ് സമ്മാനങ്ങള്‍ വിതരണം ചെയ്തു...  (7 hours ago)

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സർക്കാർ ഹൈക്കോടതിയിൽ; ഫോൺ പാസ്‌കോഡ് നൽകാൻ ബാധ്യസ്ഥനെന്ന് നിലപാട്...  (7 hours ago)

'മറ്റൊരു വിസ്മയയാവാഞ്ഞത് ഭാഗ്യം'; വാഴ' പ്രൊഡക്ഷൻ മാനേജർ ഇന്ദ്രജിത്തിന്റെ വിവാഹ തട്ടിപ്പ് കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പെൺകുട്ടിയുടെ കുടുംബം...  (7 hours ago)

യുഎഇയിലെ വാഹനാപകടത്തില്‍ മരിച്ച രണ്ട് മലയാളികളെക്കൂടി തിരിച്ചറിഞ്ഞു  (7 hours ago)

പാര്‍ട്ടിക്കകത്തുള്ള ആര്‍ക്കെതിരെയും സൈബര്‍ ആക്രമണം നടത്തിയിട്ടില്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍  (8 hours ago)

തമ്പ്രാനെന്ന്‌ വിളിപ്പിക്കും പാളേ കഞ്ഞി കുടിപ്പിക്കും എന്ന മനോഭാവമാണ്‌ യു.ഡി.എഫ്‌ നേതൃത്വത്തിനുള്ളത്‌; തൊഴിലാളികള്‍ക്കും, ജനങ്ങള്‍ക്കും നല്‍കിയ വാഗ്‌ദാനങ്ങള്‍ പാലിക്കുന്നില്ല; ആഞ്ഞടിച്ച് എല്‍.ഡി.എഫ്‌  (8 hours ago)

ഒരിടവേളയ്ക്കുശേഷം വീണ്ടും മഴയെത്തുന്നു മൂന്ന് ദിവസം ജാഗ്രതാ നിർദേശം; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്  (9 hours ago)

Malayali Vartha Recommends