നമിതയുടെ മൊബൈല്‍ ഫോണില്‍ ഒരു യുവാവിന്റെ ചിത്രം; ഇതേ ചൊല്ലി തർക്കം: വീട് വിട്ടിറങ്ങി നിമിഷങ്ങൾക്കുള്ളിൽ ആത്മഹത്യാശ്രമം: പ്രതിശ്രുത വരന്റെ മൊഴി...

ഐ.ടി. ഐ വിദ്യാര്‍ത്ഥിനി തൂങ്ങിമരിച്ച സംഭവത്തില്‍ പ്രതിശ്രുത വരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. യുവാവുമായുള്ള വാക്കുതര്‍ക്കമാണ് ആത്മഹത്യയില്‍ കലാശിച്ചതെന്നാണ് പൊലീസ് നിഗമനം. യുവതിയുടെ മൊബൈല്‍ ഫോണ്‍ ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കും. ഈ പരിശോധനഫലവും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടും ലഭിച്ചശേഷം യുവാവിനെ കേസില്‍ പ്രതി ചേര്‍ക്കണോ വേണ്ടയോ എന്നു തീരുമാനിക്കും.
വഞ്ചുവം ജംഗ്ഷനില്‍ വാടകയ്ക്ക് താമസിക്കുന്ന പച്ചമലവെമ്പ് ചാത്തിച്ചല്‍ കരിക്കകത്ത് വീട്ടില്‍ രജിയുടെ ഇളയമകള്‍ നമിതയെ (19) ഇക്കഴിഞ്ഞ 8ന് ഉച്ചയോടെയാണ് വാടകവീട്ടില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.
ഇതിനു തൊട്ടു മുമ്പ് പ്രതിശ്രുത വരനും യുവതിയുടെ അകന്ന ബന്ധുവുമായ 25കാരന്‍ വീട്ടില്‍ വന്നിരുന്നു. ഫോണ്‍ ഉപയോഗത്തെ ചൊല്ലി ഇരുവരും വാക്കുതര്‍ക്കത്തിലാവുകയും തന്നെ സംശയിച്ചാല്‍ ആത്മഹത്യ ചെയ്യുമെന്ന് യുവതി ഭീഷണി മുഴക്കുകയും ചെയ്തതായി സൂചനയു ണ്ട്. ഇഷ്ടം പോലെ ചെയ്യാന്‍ പറഞ്ഞ് വീടിനുപുറത്തിറങ്ങിയ യുവാവ് സംശയം തോന്നി യുവതിയുടെ ഫോണില്‍ വിളിച്ചെങ്കിലും അറ്റന്‍ഡ് ചെയ്തില്ല. പരിസരവാസികളെ വിളിച്ച് യുവാവ് ഉടന്‍ മടങ്ങിയെത്തിയപ്പോള്‍ നമിത തൂങ്ങി നില്‍ക്കുകയായിരുന്നു.
യുവാവിന്റെ നേതൃത്വത്തില്‍ നെടുമങ്ങാട് ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴി ചുള്ളിമാനൂരില്‍ വച്ചാണ് മരിച്ചത്. ഇരുവരും വഴക്കിടുമ്പോള്‍ വീട്ടില്‍ മറ്റാരുമുണ്ടായിരുന്നില്ല. നമിതയുടെ അമ്മ രജി സമീപത്തെ കോഴി ഫാമില്‍ ജോലിക്ക് പോയിരുന്നു. അച്ഛന്‍ ബൈജു വീടുമായി അകന്നുകഴിയുകയാണ്. സഹോദരി നന്ദിത കുടുംബത്തോടെ മറ്റൊരിടത്താണ് താമസം. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ പോസ്റ്റുമോര്‍ട്ടവും പൊലീസ് ഇന്‍ക്വസ്റ്റും കഴിഞ്ഞ് മൃതദേഹം ഇന്നലെ വൈകിട്ട് പച്ച മലയിലുള്ള ഇവരുടെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.
ആര്യനാട് ഗവണ്‍ മെന്റ്‌ഐ.ടി.ഐയില്‍ രണ്ടാം വ ര്‍ഷ ഇലക്ട്രോണിക്‌സ് വിദ്യാര്‍ത്ഥിനിയായിരുന്നു. വെമ്പ് സ്വദേശിയായ പ്ലംബിംഗ് തൊഴിലാളിയാണ് പൊലീസ് കസ്റ്റഡിയിലുള്ള യുവാവ്. വലിയമല സ്റ്റേഷന്‍ ഓഫീസര്‍ അവധിയിലായതിനാല്‍ നെടുമങ്ങാട് എസ്.എച്ച്.ഒയുടെ നേതൃത്വത്തിലാണ് കേസന്വേഷണം പുരോഗമിക്കുന്നത്.
സംഭവത്തില്‍ പ്രതിശ്രുത വരനെ വലിയമല പൊലീസ് കസ്റ്റഡിയിലെടുത്ത ശേഷം വിട്ടയക്കുകയായിരുന്നു. ഇന്നു രാവിലെ വീണ്ടും സ്റ്റേഷനിലെത്തണമെന്ന് ഇയാളോട് ആവശ്യപ്പെട്ടിരിക്കുന്നത്. വീട്ടിലെത്തി സംസാരിക്കുന്നതിനിടെ നമിതയുടെ മൊബൈല്‍ ഫോണില്‍ ഒരു യുവാവിന്റെ ചിത്രം കണ്ടതിനെ തുടര്‍ന്ന് ഇയാള്‍ തിരക്കി.
ഇതിന്റെ പേരില്‍ തര്‍ക്കമുണ്ടായെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞിരുന്നു. തുടര്‍ന്നാണ് പൊലീസ് ഇയാളെ കഴിഞ്ഞ ദിവസം രാവിലെ കസ്റ്റഡിയിലെടുത്തത്. സന്ദീപിന്റെ മൊഴിയില്‍ പറയുന്നത് ഇങ്ങനെ: 'ഞായര്‍ രാവിലെ നമിതയുടെ വീട്ടിലെത്തി. നമിതയുടെ ഫോണില്‍ മറ്റൊരാളുടെ ചിത്രം കണ്ടപ്പോള്‍ വിഷമം തോന്നി. ഇത് തര്‍ക്കമായി. ഈ സമയത്ത് വീട്ടില്‍ മറ്റാരുമുണ്ടായില്ല. തര്‍ക്കമുണ്ടായപ്പോള്‍ മടങ്ങിപ്പോയി. പിന്നീട് കുറേ സമയത്തിന് ശേഷം ഫോണില്‍ വിളിച്ചപ്പോള്‍ എടുക്കാത്തതിനെ തുടര്‍ന്ന് വീണ്ടും വീട്ടിലെത്തി.
വിളിച്ചിട്ടും വാതില്‍ തുറക്കാത്തതിനാല്‍ ചവിട്ടിത്തുറന്നതായും അടുക്കളയില്‍ നമിത തൂങ്ങി നില്‍ക്കുന്നതായും കണ്ടു. ജീവനുണ്ടെന്ന് തോന്നിയതിനാല്‍ കുരുക്ക് അഴിച്ച്, ജില്ലാ ആശുപത്രി യിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നമിതയുടെ മരണത്തില്‍ ദുരൂഹത ഉള്ളതായി ബന്ധുക്കളോ മറ്റാരും തന്നെ പൊലീസില്‍ പരാതിപ്പെട്ടിട്ടില്ല. അന്വേഷണത്തിന്റെ ഭാഗമായാണ് യുവാവിനെ കസ്റ്റഡിയില്‍ എടുത്തതെന്നും പൊലീസ് പറഞ്ഞു.
കുറുപുഴ ഇളവട്ടം പച്ചമല കരിക്കകം ചാച്ചിച്ചല്‍ നന്ദിത ഭവനില്‍ വഞ്ചുവം ഷാമിന നിവാസില്‍ വാടകയ്ക്ക് താമസിക്കുന്ന ബൈജു- രജി ദമ്പതികളില്‍ രണ്ട് പെണ്‍മക്കളില്‍ ഇളയവളാണ് നമിത. പ്രണയത്തിലായിരുന്ന നമിതയുടെയും സന്ദീപിന്റെയും വിവാഹം അടുത്തിടെയാണ് വാക്കാല്‍ നിശ്ചയിച്ചത്.
https://www.facebook.com/Malayalivartha

























