Widgets Magazine 

25
Nov / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സർക്കാർ ഹൈക്കോടതിയിൽ; ഫോൺ പാസ്‌കോഡ് നൽകാൻ ബാധ്യസ്ഥനെന്ന് നിലപാട്...


'മറ്റൊരു വിസ്മയയാവാഞ്ഞത് ഭാഗ്യം'; വാഴ' പ്രൊഡക്ഷൻ മാനേജർ ഇന്ദ്രജിത്തിന്റെ വിവാഹ തട്ടിപ്പ് കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പെൺകുട്ടിയുടെ കുടുംബം...


കർമ്മരംഗത്തെ പുത്തൻ ഉണർവ്വും സാമ്പത്തിക നേട്ടങ്ങളും; പ്രധാന നേട്ടങ്ങൾ ആർക്കൊക്കെ?


രാഷ്ട്രപതി ദ്രൗപദി മുർമു വെള്ളിയാഴ്ച ഗുരുവായൂർ ക്ഷേത്രദർശനം നടത്തും...


ഏറെ പ്രതീക്ഷിച്ചു പക്ഷെ കൈവിട്ടു... ആദ്യ 30ൽ തിളങ്ങി മലയാളി പെൺകുട്ടി; ആദ്യ 12ൽ ഇടംനേടാനാകാതെ കെസിയ ലിസ് മെജോയുടെ ലോകസുന്ദരിപ്പട്ട യാത്രയ്ക്ക് വിരാമം

ആര്യാ രാജേന്ദ്രനെ ചവിട്ട് പുറത്താക്കണം മേയറമ്മയുടെ ചീട്ട് കീറി എം എ ബേബി..!

12 DECEMBER 2024 09:58 AM IST
മലയാളി വാര്‍ത്ത

യുവാക്കള്‍ക്ക് അവസരം നല്‍കുന്നതിനായി ആര്യാ രാജേന്ദ്രനെ തിരുവനന്തപുരത്ത് മേയറാക്കിയത് പാര്‍ട്ടിക്ക് തിരിച്ചടിയായെന്ന് സി.പി.എം. കൊല്ലം ജില്ലാസമ്മേളനത്തില്‍ വിമര്‍ശനം. മേയറുടെ പ്രവര്‍ത്തനങ്ങള്‍ പക്വതയില്ലാത്തതായി. അത് പൊതുസമൂഹത്തില്‍ പാര്‍ട്ടിക്ക് ദോഷമായി. ഡി.വൈ.എഫ്.ഐ.നേതാവ് എ.എ.റഹീമിനെ എം.പി.യാക്കിയതുകൊണ്ടും പാര്‍ട്ടിക്ക് ഗുണമുണ്ടായില്ലെന്ന വിമര്‍ശനമുയര്‍ന്നു. റഹീമിന്റെ രാജ്യസഭയിലെ പ്രവര്‍ത്തനം പരിതാപകരമാണെന്ന് ഒരു പ്രതിനിധി വിമര്‍ശിച്ചു. ജോണ്‍ ബ്രിട്ടാസിനെ രാജ്യസഭയിലേക്ക് അയച്ചത് നേട്ടമായെന്ന് വിലയിരുത്തല്‍ എത്തി. വ്യാഴാഴ്ച സംഘടനാപ്രശ്‌നങ്ങളില്‍ സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ മറുപടി പറയും. മുഖ്യമന്ത്രി പിണറായി വിജയന്‍ എടുത്ത തീരുമാനങ്ങളെ എല്ലാം വിമര്‍ശിക്കുന്ന തരത്തിലായിരുന്നു കൊല്ലത്തെ ചര്‍ച്ച. ആരും മുഖ്യമന്ത്രിയെ പേരു പറഞ്ഞു വിമര്‍ശിച്ചില്ലെങ്കിലും അതെല്ലാം ചെന്നു കൊള്ളുന്നത് പിണറായിക്ക് തന്നെയാണ്.

നടനും എംഎല്‍എയുമായ മുകേഷിനെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാക്കിയ തീരുമാനം തെറ്റിയെന്ന് സമ്മതിച്ച് ജില്ലാ സെക്രട്ടറി സമ്മതിക്കുകയും ചെയ്തു.. പൊതുവോട്ടുകള്‍ കൂടി സമാഹരിക്കാനാവുമെന്ന പ്രതീക്ഷയിലാണ് സ്ഥാനാര്‍ഥിയാക്കിയത്. എന്നാല്‍ കണക്കുകൂട്ടല്‍ തെറ്റിപ്പോയെന്ന് ജില്ലാ സെക്രട്ടറി എസ്.സുദേവന്‍ പൊതുചര്‍ച്ചക്ക് മറുപടിയായി പറഞ്ഞു. തിരഞ്ഞെടുപ്പിന് ശേഷം ജില്ലാ കമ്മിറ്റിക്ക് ഈ വിലയിരുത്തല്‍ ഉണ്ടെന്നും സുദേവന്‍ വ്യക്തമാക്കി. ദേശീയതലത്തില്‍ 'ഇന്ത്യാ'മുന്നണിയുടെ ഭാഗമായി മത്സരിച്ചിട്ടും പാര്‍ട്ടിക്ക് വോട്ടും സീറ്റും കുറഞ്ഞെന്ന് വിമര്‍ശനമുണ്ടായി. മുന്നണിയിലെ ഘടകകക്ഷികളുടെ ബാലിശമായ നിലപാടുകളാണ് ദേശീയതലത്തിലെ തിരിച്ചടിക്കു കാരണമെന്ന് പൊളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി മറുപടി നല്‍കി. സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരം കരുനാഗപ്പള്ളിയില്‍ പാര്‍ട്ടി ജില്ലാ സെന്റര്‍ ശക്തമായി ഇടപെട്ടെന്ന് ജില്ലാ സെക്രട്ടറി എസ്.സുദേവന്‍ പറഞ്ഞു.

വിവരക്കേട് പറയുന്നവരെ വിരമിക്കല്‍ പ്രായം നോക്കാതെ പുറത്താക്കണമെന്നും അഭിപ്രായം കൊല്ലത്ത് ഉയര്‍ന്നു. നേതാക്കള്‍ ആത്മകഥ എഴുതരുതെന്ന് കേന്ദ്ര കമ്മിറ്റിയംഗം പി ജയരാജന്റെ ആത്മകഥാ വിവാദം ചൂണ്ടിക്കാട്ടി പ്രതിനിധികള്‍ ആവശ്യപ്പെട്ടു. സന്ദീപ് വാര്യരെ നല്ല സഖാവാക്കാന്‍ നോക്കിയെന്നും സന്ദീപ് കോണ്‍ഗ്രസില്‍ ചേര്‍ന്നപ്പോള്‍ വര്‍ഗീയ പരസ്യം നല്‍കിയത് എന്തിനെന്നും ചോദ്യമുയര്‍ന്നു. രണ്ട് ദിവസങ്ങളിലായി നടന്ന പൊതുചര്‍ച്ചയില്‍ ജില്ലാ സംസ്ഥാന നേതൃത്വങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് പ്രതിനിധികള്‍ ഉന്നയിച്ചത്. കരുനാഗപ്പള്ളിയിലെ വിഭാഗീയത മുതല്‍ മന്ത്രിസഭയുടെ പോരായ്മവരെ ചര്‍ച്ചയായി. വിഭാഗീയത പരിഹരിക്കുന്നതില്‍ ജില്ലാനേതൃത്വം പരാജയമെന്നായിരുന്നു വിമര്‍ശനം.

മന്ത്രിസഭ പരാജയമാണെന്ന് ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനമുയര്‍ന്നു. പുതുമുഖങ്ങളെ മാത്രം ഉള്‍പ്പെടുത്തിയുള്ള മന്ത്രിസഭ ഗുണം ചെയ്തില്ല. കരുനാഗപ്പള്ളിയിലെ പാര്‍ട്ടി പ്രശ്‌നങ്ങളില്‍ സിപിഎം ജില്ലാ നേതൃത്വത്തിന് എതിരെയും വിമര്‍ശനമുണ്ടായി. പ്രശ്‌നങ്ങള്‍ രൂക്ഷമാക്കിയതില്‍ ജില്ലാ നേതൃത്വത്തിനും പങ്കുണ്ടെന്ന് പ്രതിനിധികള്‍ വിമര്‍ശിച്ചു. സംസ്ഥാന നേതാക്കളെ പാര്‍ട്ടി ഓഫിസില്‍ പൂട്ടിയിടുന്നത് ആരുടെയെങ്കിലും പിന്തുണയില്ലാതെ നടക്കുമോയെന്ന് പ്രതിനിധികള്‍ ചോദിച്ചു. പാര്‍ട്ടി ഓഫിസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയവര്‍ക്കെതിരെ നടപടി ഇല്ലാത്തത് എന്തുകൊണ്ടാണെന്നും ചോദ്യം ഉയര്‍ന്നു. കൊട്ടാരക്കര ഏരിയയില്‍ നിന്നുള്ള പ്രതിനിധിയാണ് ഈ ചോദ്യം ഉന്നയിച്ചത്. പുനലൂര്‍, കൊല്ലം ഈസ്റ്റ്, കുണ്ടറ ഏരിയകളില്‍ നിന്നുള്ള പ്രതിനിധികളും വിഷയം ഉന്നയിച്ചു.

വിഭാഗീയതയെ തുടര്‍ന്ന് കരുനാഗപ്പള്ളി ഏരിയ കമ്മിറ്റി പിരിച്ചു വിടാന്‍ നേതൃത്വം തീരുമാനിച്ചിരുന്നു. ലോക്കല്‍ സമ്മേളനങ്ങളിലെ വിഭാഗീയതയെത്തുടര്‍ന്നു, സംസ്ഥാന കമ്മിറ്റി അംഗങ്ങളെ പൂട്ടിയിടുകയും നേതൃത്വത്തെ വെല്ലുവിളിച്ചു പ്രകടനം നടത്തുകയും ചെയ്തതിന്റെ പേരിലാണ് സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ പങ്കെടുത്ത ജില്ലാ സെക്രട്ടേറിയറ്റ്, ജില്ലാ കമ്മിറ്റി യോഗങ്ങള്‍ കരുനാഗപ്പള്ളി ഏരിയ കമ്മിറ്റി പിരിച്ചു വിടാന്‍ തീരുമാനിച്ചത്. കരുനാഗപ്പള്ളിയിലെ വിഭാഗീയത മൂര്‍ച്ഛിച്ചതില്‍ ജില്ലാ നേതൃത്വത്തിനും പങ്കുണ്ടെന്ന് പ്രതിനിധികള്‍ വിമര്‍ശനമുന്നയിച്ചു. ജില്ലയിലെ ചില നേതാക്കളുടെ പിന്തുണയില്ലാതെ സംസ്ഥാന കമ്മിറ്റി അംഗങ്ങളെ പൂട്ടിയിടുമോ? ഏരിയാ കമ്മിറ്റി ഓഫീസിലേക്കുള്ള മാര്‍ച്ചിന് നേതൃത്വം നല്‍കിയ നേതാക്കളെ സംരക്ഷിച്ചു. അവര്‍ക്കെതിരെ ഇപ്പോഴും നടപടി എടുക്കാത്തതില്‍ ജില്ലാ നേതൃത്വത്തിന് പങ്കുണ്ട്. കരുനാഗപ്പള്ളി ഏരിയാ കമ്മിറ്റിയുടെമേല്‍ മാത്രം കുറ്റം ചാര്‍ത്തിയിട്ട് കാര്യമില്ല. വിഭാഗീയതയില്‍ നടപടിയെടുക്കേണ്ട നേതൃത്വം ഒരു പക്ഷത്ത് മാത്രം നില്‍ക്കുകയാണ് ചെയ്തത്. പ്രശ്നം പരിഹരിക്കാന്‍ ശ്രമിക്കാതെ ഏരിയാ കമ്മിറ്റി പിരിച്ചുവിടുക എന്ന ലക്ഷ്യം നടപ്പിലാക്കാനാണ് ശ്രമിച്ചതെന്നും പ്രതിനിധികള്‍ ആരോപിച്ചു.

ആഭ്യന്തര വകുപ്പിനെതിരെയും സമ്മേളനത്തില്‍ വിമര്‍ശനമുണ്ടായി. കിളികൊല്ലൂര്‍ പൊലീസ് മര്‍ദനക്കേസ് അടക്കം ചൂണ്ടിക്കാട്ടിയാണ് വിമര്‍ശനം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും സമാനമായ വിഷയങ്ങള്‍ ഉണ്ടാകുന്നു. പൊലീസിലെ ഇത്തരം പ്രവണതകള്‍ അവസാനിപ്പിക്കാന്‍ ആഭ്യന്തരവകുപ്പിന് കഴിയുന്നില്ലെന്നും പ്രതിനിധികള്‍ കുറ്റപ്പെടുത്തി. ചര്‍ച്ചയ്ക്ക് ശേഷം ജില്ലാ സെക്രട്ടറി എസ്.സുദേവന്‍ ഇന്നലെ മറുപടി നല്‍കി. സംസ്ഥാന സെക്രട്ടറി ഇന്ന് മറുപടി പറയും.

തുടര്‍ന്ന് പുതിയ ജില്ലാ കമ്മിറ്റിയെ തെരഞ്ഞെടുക്കുന്നതിനുള്ള പാനല്‍ അവതരിപ്പിക്കും. വിഭാഗീയതയ്ക്ക് നേതൃത്വം നല്‍കിയെന്ന് വിമര്‍ശനം നേരിടുന്ന ജില്ലാ കമ്മിറ്റി അംഗം പി.ആര്‍ വസന്തനെ പുതിയ കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കാനാണ് സാധ്യത. നിലവിലെ ജില്ലാ സെക്രട്ടറി എസ്. സുദേവന്‍ തന്നെ സെക്രട്ടറിയായി തുടര്‍ന്നേക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിരുപ്പരൻകുന്‍ട്രത്ത്, സുപ്രീം കോടതി ഉത്തരവ് വലിച്ചുകീറി..! ഉച്ചി പിള്ളയാർ ക്ഷേത്രത്തിൽ ഇന്നലെ രാത്രിയിൽ  (3 minutes ago)

കൊല്ലത്ത് ഹോട്ടലില്‍ മുറി ഇല്ലെന്ന് പറഞ്ഞതിന് പിന്നാലെ മാനേജരെ വടിവാള്‍ കൊണ്ട് വെട്ടി  (44 minutes ago)

ചക്കക്കൊമ്പനെ മയക്കുവെടിവച്ച് റേഡിയോ കോളര്‍ ഘടിപ്പിക്കാനുള്ള ഇന്നത്തെ ദൗത്യം അവസാനിപ്പിച്ചു  (1 hour ago)

പോക്‌സോ കേസ് പ്രതിയായ 21കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (2 hours ago)

പ്രതിധ്വനി ഐ.ടി കലോത്സവം 2026; എച്ച് ആന്‍ഡ് ആര്‍ ബ്ലോക്കിന് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്: മന്ത്രി പി.സി. വിഷ്ണുനാഥ് സമ്മാനങ്ങള്‍ വിതരണം ചെയ്തു...  (3 hours ago)

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സർക്കാർ ഹൈക്കോടതിയിൽ; ഫോൺ പാസ്‌കോഡ് നൽകാൻ ബാധ്യസ്ഥനെന്ന് നിലപാട്...  (3 hours ago)

'മറ്റൊരു വിസ്മയയാവാഞ്ഞത് ഭാഗ്യം'; വാഴ' പ്രൊഡക്ഷൻ മാനേജർ ഇന്ദ്രജിത്തിന്റെ വിവാഹ തട്ടിപ്പ് കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പെൺകുട്ടിയുടെ കുടുംബം...  (3 hours ago)

യുഎഇയിലെ വാഹനാപകടത്തില്‍ മരിച്ച രണ്ട് മലയാളികളെക്കൂടി തിരിച്ചറിഞ്ഞു  (3 hours ago)

പാര്‍ട്ടിക്കകത്തുള്ള ആര്‍ക്കെതിരെയും സൈബര്‍ ആക്രമണം നടത്തിയിട്ടില്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍  (3 hours ago)

തമ്പ്രാനെന്ന്‌ വിളിപ്പിക്കും പാളേ കഞ്ഞി കുടിപ്പിക്കും എന്ന മനോഭാവമാണ്‌ യു.ഡി.എഫ്‌ നേതൃത്വത്തിനുള്ളത്‌; തൊഴിലാളികള്‍ക്കും, ജനങ്ങള്‍ക്കും നല്‍കിയ വാഗ്‌ദാനങ്ങള്‍ പാലിക്കുന്നില്ല; ആഞ്ഞടിച്ച് എല്‍.ഡി.എഫ്‌  (4 hours ago)

ഒരിടവേളയ്ക്കുശേഷം വീണ്ടും മഴയെത്തുന്നു മൂന്ന് ദിവസം ജാഗ്രതാ നിർദേശം; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്  (5 hours ago)

ഓഹരി വിപണി പോലെയായി സ്വർണവും... റെക്കോർഡ് ഉയരമായ 1.31 ലക്ഷത്തിൽ നിന്ന് 90,400 രൂപയിലേക്ക്; ഒറ്റ ദിവസം രണ്ടുതവണ ഇടിഞ്ഞ് സ്വർണവില, പവന് കുറഞ്ഞത് 40,760 രൂപ, ഇനിയും വില താഴേക്ക് പോകുമോ?  (5 hours ago)

ഞാനീ നാട്ടുകാരനല്ല മാവിലായിക്കാരൻ... അച്ചടക്കത്തിന്റെ വാൾ വരുംമുമ്പ് കണക്കുതീർക്കൽ; യൂത്ത് കോൺഗ്രസിലും കൂട്ടയടി, ഗ്രൂപ്പ് പോരിൽ കൈകഴുകി മുഖ്യമന്ത്രി  (6 hours ago)

വിവരാവകാശ രേഖയിലെ വിസ്മയം നോക്കൂ—ഈ വർഷങ്ങളിലെ എം.എൽ.എ ഫണ്ട് വിനിയോഗം ‘പൂജ്യം’ വീണാ ജോർജിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറൽ  (6 hours ago)

സിഎംആര്‍എല്‍-എക്‌സാലോജിക് പണമിടപാട് കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെയുള്ള അന്വേഷണത്തിന് നേരത്തെ ഏര്‍പ്പെടുത്തിയ സ്റ്റേ ഹൈക്കോടതി ദീര്‍ഘിപ്പിച്ചു... ഡിസംബര്‍ 15 വരെ സ്റ്റേ നീട്ടി  (7 hours ago)

Malayali Vartha Recommends