നവകേരള സദസ് മുഖ്യമന്ത്രിയുടെ ഫ്ലക്സ് ബോർഡുകൾ നശിപ്പിച്ച കേസ്; പാലോട് രവിയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ റിപ്പോർട്ട് ഹാജരാക്കാൻ കോടതി ഉത്തരവ്...
നവകേരള സദസ് മുഖ്യമന്ത്രിയുടെ ഫ്ലക്സ് ബോർഡുകൾ നശിപ്പിച്ചതിന് പൊതുമുതൽ നശീകരണം തടയൽ നിയമപ്രകാരം രജിസ്റ്റർ ചെയ്ത ജാമ്യമില്ലാ കേസ് പാലോട് രവിയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ മ്യൂസിയം പോലീസ് 16 ന് റിപ്പോർട്ട് ഹാജരാക്കാൻ കോടതി ഉത്തരവിട്ടു. തിരുവനന്തപുരം ഏഴാം അഡീ. ജില്ലാ സെഷൻസ് കോടതിയുടേതാണുത്തരവ്.
ഡിസിസി പ്രസിഡന്റ് രവിയും കെ പി സി സി പ്രസിഡന്റ് സുധാകരനും അടക്കം കണ്ടാലറിയാവുന്ന മുപ്പതോളം പേർക്കെതിരായാണ് മ്യൂസിയം പോലീസ് 2023 ൽ കേസ് രജിസ്റ്റർ ചെയ്തത്. രവിക്ക് പാസ്പോർട്ട് പുതുക്കുന്നതിന് വേണ്ടിയാണ് മുൻകൂർ ജാമ്യ ഹർജി ഫയൽ ചെയ്തത്.
അതേ സമയം പൊതുമുതൽ നശീകരണ നിയമ വകുപ്പ് നിലനിൽക്കില്ലെന്ന് രവിയുടെ അഭിഭാഷകൻ എസ്. ശ്യാംലാൽ വാദിച്ചു. കേസ് 16ന് വീണ്ടും പരിഗണിക്കും.
https://www.facebook.com/Malayalivartha