Widgets Magazine 

25
Nov / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സർക്കാർ ഹൈക്കോടതിയിൽ; ഫോൺ പാസ്‌കോഡ് നൽകാൻ ബാധ്യസ്ഥനെന്ന് നിലപാട്...


'മറ്റൊരു വിസ്മയയാവാഞ്ഞത് ഭാഗ്യം'; വാഴ' പ്രൊഡക്ഷൻ മാനേജർ ഇന്ദ്രജിത്തിന്റെ വിവാഹ തട്ടിപ്പ് കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പെൺകുട്ടിയുടെ കുടുംബം...


കർമ്മരംഗത്തെ പുത്തൻ ഉണർവ്വും സാമ്പത്തിക നേട്ടങ്ങളും; പ്രധാന നേട്ടങ്ങൾ ആർക്കൊക്കെ?


രാഷ്ട്രപതി ദ്രൗപദി മുർമു വെള്ളിയാഴ്ച ഗുരുവായൂർ ക്ഷേത്രദർശനം നടത്തും...


ഏറെ പ്രതീക്ഷിച്ചു പക്ഷെ കൈവിട്ടു... ആദ്യ 30ൽ തിളങ്ങി മലയാളി പെൺകുട്ടി; ആദ്യ 12ൽ ഇടംനേടാനാകാതെ കെസിയ ലിസ് മെജോയുടെ ലോകസുന്ദരിപ്പട്ട യാത്രയ്ക്ക് വിരാമം

രോഗങ്ങൾക്ക് ഗുണനിലവാരമുള്ള ചികിത്സ പരമാവധി സൗജന്യമായി നൽകുകയാണ് സർക്കാർ ലക്ഷ്യമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്

12 DECEMBER 2024 11:56 AM IST
മലയാളി വാര്‍ത്ത

രോഗങ്ങൾക്ക് ഗുണനിലവാരമുള്ള ചികിത്സ പരമാവധി സൗജന്യമായി നൽകുകയാണ് സർക്കാർ ലക്ഷ്യമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. പാറശാല കുന്നത്തുകാൽ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പുതിയ ഇരുനില മന്ദിരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

രാജ്യത്ത് മാതൃ-ശിശു മരണനിരക്ക്, നവജാതശിശുമരണ നിരക്ക് എന്നിവ ഏറ്റവും കുറഞ്ഞ, ആയൂർദൈർഘ്യം ഏറ്റവും കൂടിയ സംസ്ഥാനമാണ് കേരളമെന്നും കേരളത്തിന്റെ ആരോഗ്യരംഗം രാജ്യത്ത് മികച്ച മാതൃകയായി നിലകൊള്ളുന്നുവെന്നും മന്ത്രി വ്യക്തമാക്കി.  രാജ്യത്ത് ഏറ്റവും കൂടുതൽ സൗജന്യ ചികിത്സ ലഭ്യമാക്കുന്ന സംസ്ഥാനമാണ് കേരളം. രോഗങ്ങൾക്ക് മുന്നിൽ കേരളത്തിലെ ഒരാളും നിസഹായരാകരുതെന്നതാണ് സർക്കാരിന്റെ നയം. 1,600 കോടി രൂപയാണ് പ്രതിവർഷം സൗജന്യ ചികിത്സക്കായി സർക്കാർ ചെലവാക്കുന്നതെന്നും മന്ത്രി പറഞ്ഞു.

മലയോരമേഖലയിലെ മികച്ച ആരോഗ്യകേന്ദ്രമായി പാറശാല മാറുകയാണ്. നഗരപ്രാന്തപ്രദേശത്തേക്ക് ക്രിട്ടിക്കൽ കെയർ സംവിധാനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി പാറശാലയിൽ 50 കോടി രൂപ ചെലവഴിച്ച് ക്രിട്ടിക്കൽ കെയർ കേന്ദ്രം കാലതാമസമില്ലാതെ പ്രവർത്തനം തുടങ്ങുമെന്ന് മന്ത്രി അറിയിച്ചു.



ആരോഗ്യമുള്ള ശരീരവും ആരോഗ്യമുള്ള മനസും പ്രധാനമാണെന്നും ഇത് ലക്ഷ്യമിട്ടാണ് ജനകീയാരോഗ്യകേന്ദ്രങ്ങൾ പ്രവർത്തിക്കുന്നതെന്നും മന്ത്രി പറഞ്ഞു.  100 വർഷങ്ങൾക്ക് മുൻപ് മലമ്പനിക്ക് മരുന്ന് നൽകുന്ന കേന്ദ്രമായി ആരംഭിച്ച് ഇപ്പോൾ പാറശാല മണ്ഡലത്തിലെ മികച്ച ആരോഗ്യകേന്ദ്രമായി കുന്നത്തുകാൽ ജനകീയാരോഗ്യകേന്ദ്രത്തെ മാറ്റിയെടുക്കാനായത് അഭിനന്ദനാർഹമാണ്. ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, ആശാ പ്രവർത്തകർ, തദ്ദേശസ്ഥാപനങ്ങൾ എല്ലാവരും ഒരുമനസോടെ ചേർന്ന് പ്രവർത്തിക്കുന്ന ആരോഗ്യസംവിധാനമാണ് കേരളത്തിലേതെന്നും മന്ത്രി വീണാ ജോർജ് കൂട്ടിച്ചേർത്തു.

സി.കെ ഹരീന്ദ്രൻ എം.എൽ.എ അധ്യക്ഷനായിരുന്നു.  എൻ.എച്ച്.എം ആരോഗ്യകേരളം 2021-22 സാമ്പത്തികവർഷത്തെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് മന്ദിരം നിർമിച്ചത്. 2.78 കോടി രൂപയാണ് നിർമാണത്തിനായി വിനിയോഗിച്ചത്. ഇതിൽ 1.66 കോടി രൂപ കേന്ദ്ര ആരോഗ്യമന്ത്രാലയവും 1.12 കോടി രൂപ സംസ്ഥാന ആരോഗ്യ വകുപ്പുമാണ് വഹിച്ചത്.

10,410 ചതുരശ്രയടി വിസ്തീർണത്തിലുള്ള രണ്ട് നിലകെട്ടിടത്തിൽ താഴത്തെ നിലയിൽ പ്രൈമറി വെയിറ്റിങ് ഏരിയ, സെക്കണ്ടറി വെയിറ്റിങ് ഏരിയ, നാല് ഒപി മുറികൾ,  ഒബ്‌സർവേഷൻ മുറി, ഇഞ്ചക്ഷൻ മുറി, ഡ്രസിങ് മുറി, പ്രീ ചെക്കപ്പ് ഏരിയ, രണ്ട് നഴ്‌സസ് സ്റ്റേഷൻ, ലാബ്, ഫാർമസി, മുലയൂട്ടൽ മുറി, ടോയ്‌ലറ്റ് എന്നിവ നിർമിച്ചിട്ടുണ്ട്. രണ്ടാമത്തെ നിലയിൽ ഓഫ്ത്താൽമോളജി റൂം,  പാലിയേറ്റീവ് റൂം, രണ്ട് ഓഫീസ് മുറികൾ, കോൺഫറൻസ് ഹാൾ, ടോയ്‌ലെറ്റ് എന്നിവയും സജ്ജമാക്കിയിട്ടുണ്ട്. കൂടാതെ ആശുപത്രി സേവനങ്ങൾ സാങ്കേതിക വിദ്യയുടെ സഹായത്തോടെ കൂടുതൽ കാര്യക്ഷമമായി നടപ്പാക്കുന്നതിനായി ഇ-ഹെൽത്ത് സംവിധാനവും കുടുംബാരോഗ്യ കേന്ദ്രത്തിൽ ഒരുക്കിയിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിരുപ്പരൻകുന്‍ട്രത്ത്, സുപ്രീം കോടതി ഉത്തരവ് വലിച്ചുകീറി..! ഉച്ചി പിള്ളയാർ ക്ഷേത്രത്തിൽ ഇന്നലെ രാത്രിയിൽ  (3 minutes ago)

കൊല്ലത്ത് ഹോട്ടലില്‍ മുറി ഇല്ലെന്ന് പറഞ്ഞതിന് പിന്നാലെ മാനേജരെ വടിവാള്‍ കൊണ്ട് വെട്ടി  (44 minutes ago)

ചക്കക്കൊമ്പനെ മയക്കുവെടിവച്ച് റേഡിയോ കോളര്‍ ഘടിപ്പിക്കാനുള്ള ഇന്നത്തെ ദൗത്യം അവസാനിപ്പിച്ചു  (1 hour ago)

പോക്‌സോ കേസ് പ്രതിയായ 21കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (2 hours ago)

പ്രതിധ്വനി ഐ.ടി കലോത്സവം 2026; എച്ച് ആന്‍ഡ് ആര്‍ ബ്ലോക്കിന് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്: മന്ത്രി പി.സി. വിഷ്ണുനാഥ് സമ്മാനങ്ങള്‍ വിതരണം ചെയ്തു...  (3 hours ago)

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സർക്കാർ ഹൈക്കോടതിയിൽ; ഫോൺ പാസ്‌കോഡ് നൽകാൻ ബാധ്യസ്ഥനെന്ന് നിലപാട്...  (3 hours ago)

'മറ്റൊരു വിസ്മയയാവാഞ്ഞത് ഭാഗ്യം'; വാഴ' പ്രൊഡക്ഷൻ മാനേജർ ഇന്ദ്രജിത്തിന്റെ വിവാഹ തട്ടിപ്പ് കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പെൺകുട്ടിയുടെ കുടുംബം...  (3 hours ago)

യുഎഇയിലെ വാഹനാപകടത്തില്‍ മരിച്ച രണ്ട് മലയാളികളെക്കൂടി തിരിച്ചറിഞ്ഞു  (3 hours ago)

പാര്‍ട്ടിക്കകത്തുള്ള ആര്‍ക്കെതിരെയും സൈബര്‍ ആക്രമണം നടത്തിയിട്ടില്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍  (3 hours ago)

തമ്പ്രാനെന്ന്‌ വിളിപ്പിക്കും പാളേ കഞ്ഞി കുടിപ്പിക്കും എന്ന മനോഭാവമാണ്‌ യു.ഡി.എഫ്‌ നേതൃത്വത്തിനുള്ളത്‌; തൊഴിലാളികള്‍ക്കും, ജനങ്ങള്‍ക്കും നല്‍കിയ വാഗ്‌ദാനങ്ങള്‍ പാലിക്കുന്നില്ല; ആഞ്ഞടിച്ച് എല്‍.ഡി.എഫ്‌  (4 hours ago)

ഒരിടവേളയ്ക്കുശേഷം വീണ്ടും മഴയെത്തുന്നു മൂന്ന് ദിവസം ജാഗ്രതാ നിർദേശം; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്  (5 hours ago)

ഓഹരി വിപണി പോലെയായി സ്വർണവും... റെക്കോർഡ് ഉയരമായ 1.31 ലക്ഷത്തിൽ നിന്ന് 90,400 രൂപയിലേക്ക്; ഒറ്റ ദിവസം രണ്ടുതവണ ഇടിഞ്ഞ് സ്വർണവില, പവന് കുറഞ്ഞത് 40,760 രൂപ, ഇനിയും വില താഴേക്ക് പോകുമോ?  (5 hours ago)

ഞാനീ നാട്ടുകാരനല്ല മാവിലായിക്കാരൻ... അച്ചടക്കത്തിന്റെ വാൾ വരുംമുമ്പ് കണക്കുതീർക്കൽ; യൂത്ത് കോൺഗ്രസിലും കൂട്ടയടി, ഗ്രൂപ്പ് പോരിൽ കൈകഴുകി മുഖ്യമന്ത്രി  (6 hours ago)

വിവരാവകാശ രേഖയിലെ വിസ്മയം നോക്കൂ—ഈ വർഷങ്ങളിലെ എം.എൽ.എ ഫണ്ട് വിനിയോഗം ‘പൂജ്യം’ വീണാ ജോർജിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറൽ  (6 hours ago)

സിഎംആര്‍എല്‍-എക്‌സാലോജിക് പണമിടപാട് കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെയുള്ള അന്വേഷണത്തിന് നേരത്തെ ഏര്‍പ്പെടുത്തിയ സ്റ്റേ ഹൈക്കോടതി ദീര്‍ഘിപ്പിച്ചു... ഡിസംബര്‍ 15 വരെ സ്റ്റേ നീട്ടി  (7 hours ago)

Malayali Vartha Recommends