കാറും വാനും കൂട്ടിയിടിച്ച് അപകടം: മൂന്ന് മരണം, മരിച്ചവരില്‍ രണ്ടു മാസം പ്രായമായ പിഞ്ചുകുഞ്ഞും

കോയമ്പത്തൂരില്‍ കാറും വാനും കൂട്ടിയിടിച്ച് തിരുവല്ല സ്വദേശികളായ മൂന്ന് പേര് മരിച്ചു. ഒരാള്‍ ഗുരുതരാവസ്ഥയില്‍. തിരുവല്ല ഇരവിപേരൂര്‍ കുറ്റിയില്‍ കെ.സി.എബ്രഹാമിന്റെ മകന് ജേക്കബ് എബ്രഹാം (60), ഭാര്യ ഷീല ജേക്കബ് (55), പേരക്കുട്ടി രണ്ടുമാസം പ്രായമായ ആരോണ്‍ ജേക്കബ് തോമസ് എന്നിവരാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന മരുമകള്‍ എലീന തോമസ് (30)നെ ഗുരുതര നിലയില്‍ സുന്ദരാപുരം അഭിരാമി ആശുപത്രിയിലേക്ക് മാറ്റി. മൃതദേഹങ്ങള്‍ കോയമ്പത്തൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
തിരുവല്ലയില്‍നിന്ന് ബെംഗളൂരുവിലേക്ക് പോവുകയായിരുന്ന കാറും പാലക്കാട് ഭാഗത്തേക്ക് പോവുകയായിരുന്ന കുറിയര്‍ വാനുമാണ് നേര്‍ക്കുനേര്‍ കൂട്ടിയിടിച്ചത്. വ്യാഴാഴ്ച രാവിലെ പതിനൊന്നരയോടെ മധുക്കര എല്‍ ആന്‍ഡ് ടി ബൈ പാസില്‍ നയാര പെട്രോള്‍ പമ്പിന് സമീപമായിരുന്നു അപകടം. മരുമകള്‍ അലീനയെയും കുഞ്ഞിനെയും ബെംഗളൂരുവിലേക്ക് കൊണ്ടാക്കാനായി പോകുന്നതിനിടെയാണ് അപകടം.
https://www.facebook.com/Malayalivartha

























