ചക്കുളത്തുകാവില്‍ പൊങ്കാല നാളെ; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ദക്ഷിണേന്ത്യയിലെ പ്രസിദ്ധ തീര്‍ത്ഥാടന കേന്ദ്രമായ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ കാര്‍ത്തിക പൊങ്കാല നാളെ നടക്കും. പൊങ്കാലയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ക്ഷേത്ര ഭാരവാഹികള്‍ പത്ര സമ്മേളനത്തില്‍ അറിയിച്ചു.
കൈയ്യില്‍ പൂജാദ്രവ്യങ്ങളും നാവില്‍ ദേവി സ്തുതികളുമായി അംഗനമാര്‍ അണിമുറിയാതെ എത്തുമ്പോള്‍ ചക്കുളത്തുകാവും പരിസര പ്രദേശങ്ങളും യാഗഭൂമിയായി മാറും.
തുരുവല്ല -തകഴി, ചങ്ങനാശേരി- ചെങ്ങന്നൂര്‍- പന്തളം, മാന്നാര്‍- മാവേലിക്കര, മുട്ടാര്‍-കിടങ്ങറാ, വീയപുരം-ഹരിപ്പാട് എന്നീ പ്രധാന ബസ് റൂട്ടിലും ഇടവഴികളിലും പൊങ്കാല അര്‍പ്പിക്കാനായി ഭക്തര്‍ ഇടംപിടിച്ചു തുടങ്ങി. ക്ഷേത്ര പരിസരത്തും പൊങ്കാല ഇന്‍ഫര്‍മേഷന്‍ സെന്ററുകളിലും ക്ഷേത്ര വാളന്റിയേഴ്സിന്റെ നിര്‍ദ്ദേശങ്ങള്‍ നല്കാന് മൊബൈല്‍ ഫോണ്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ക്ഷേത്രത്തില്‍ എത്തിച്ചേരുന്ന ഭക്തര്‍ക്ക് പ്രാഥമികാവശ്യങ്ങള്‍ക്ക് സ്ഥിരം സംവിധാനങ്ങള്‍ക്ക് പുറമെ താത്കാലിക ശൗചാലയങ്ങളും ഏര്‍പ്പെടുത്തി. കൂടാതെ വിവിധ സാമൂഹ്യ, സാമുദായിക, സാംസ്കാരിക, രാഷ്ട്രീയ സന്നദ്ധസംഘടനകളുടെ നേത്യത്വത്തില്‍ പ്രവര്‍ത്തനങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha

























