കാറില്‍ എസിയിട്ട് മദ്യ ലഹരിയില്‍ കിടന്നുറങ്ങി; വില്ലേജ് ഓഫിസര്‍ മരിച്ച നിലയില്‍

ഞെട്ടിപ്പിക്കുന്ന വാര്‍ത്തയാണ് വരുന്നത്. മുത്തൂര്‍ മംഗളപ്പട്ടിക്ക് സമീപം ചിന്നകാങ്കയം പാളയത്ത് കാറില്‍ എസി പ്രവര്‍ത്തിപ്പിച്ച് ഉറങ്ങിയ വില്ലേജ് ഓഫിസറെ മരിച്ച നിലയില്‍ കണ്ടെത്തി. 16 വേലംപാളയം വില്ലേജ് ഓഫിസറായ ജഗന്നാഥന് (47) ആണ് മരിച്ചത്.
ഭാര്യ പാപ്പാത്തിയും മകനും മകളും കുറച്ചു ദിവസം മുന്‍പ് ബന്ധുവിന്റെ വീട്ടിലേക്ക് പോയിരുന്ന സാഹചര്യത്തില്‍ ജഗന്നാഥന് വീട്ടില്‍ തനിച്ചായിരുന്നു താമസം. കാറില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്നതും എസി പ്രവര്‍ത്തിക്കുന്നതും ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ ഭാര്യയെ ഫോണ്‍ ചെയ്ത് വിവരം അറിയിക്കുകയായിരുന്നു.
കുടുംബം വീട്ടിലെത്തി നാട്ടുകാരുടെ സഹായത്തോടെ കാറിന്റെ കണ്ണാടി ഉടച്ചു പരിശോധിച്ചപ്പോഴാണ് ജഗന്നാഥനെ കാറിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മദ്യ ലഹരിയില്‍ എസി പ്രവര്‍ത്തിപ്പിച്ചു കാറില്‍ കിടന്ന് ഉറങ്ങിയതാവാം എന്നാണ് പ്രാഥമിക നിഗമനം.
https://www.facebook.com/Malayalivartha

























