തൃക്കാര്‍ത്തിക ദിനത്തില്‍ വീടുകളിലും ക്ഷേത്രങ്ങളിലും നിലവിളക്കിലും മണ്‍ചെരാതുകളിലും കാര്‍ത്തിക ദീപം തെളിയിച്ച് നാടെങ്ങും ആഘോഷം..
തൃക്കാര്‍ത്തിക ദിനത്തില്‍ വീടുകളിലും ക്ഷേത്രങ്ങളിലും നിലവിളക്കിലും മണ്‍ചെരാതുകളിലും കാര്‍ത്തിക ദീപം തെളിയിച്ച് നാടെങ്ങും ആഘോഷം.. വൃശ്ചികത്തിലെ തൃക്കാര്‍ത്തിക ഇന്ന്. വീടുകളിലും ക്ഷേത്രങ്ങളിലും കാര്‍ത്തിക ദീപം തെളി ച്ചാണ് ദേവീപ്രീതിക്കായുള്ള തൃക്കാര്‍ത്തിക ആഘോഷിക്കുന്നത്.
വൃശ്ചികത്തിലെ കാര്‍ത്തിക നക്ഷത്രം ദേവിയുടെ ജന്മദിനമാണ്. അധര്‍മത്തിന്റെ മേല്‍ പരാശക്തി പൂര്‍ണവിജയം നേടിയ ദിവസമെന്ന നിലയിലും ആചരിക്കുന്നു. ദേവീക്ഷേത്രങ്ങളില്‍ പ്രത്യേകപൂജകളും ദര്‍ശനവുമുണ്ടാകും.
ലക്ഷ്മീദേവിയുടെ പ്രീതിയ്ക്കായി വീടും പരിസരങ്ങളും ദീപങ്ങളാല്‍ അലങ്കരിക്കുന്ന ആഘോഷവേളയാണിത്. അധര്‍മ്മത്തിന്റെ മേല്‍ പരാശക്തി പൂര്‍ണ വിജയം നേടിയ ദിവസമായും തൃക്കാര്‍ത്തിക ആചരിക്കുന്നു. മത്സ്യമാംസാദികള്‍ ത്യജിച്ച് വ്രതത്തോടെയാണ് ഭക്തര്‍ കാര്‍ത്തിക ദീപം തെളിയിക്കുന്നത്. സന്ധ്യയ്ക്ക് വീടുകളിലും വഴിയോരങ്ങളിലും മണ്‍ചെരാതുകളില്‍ എണ്ണത്തിരിയിട്ട് ദീപം തെളിയിക്കുന്നതാണ് രീതി.
ഇപ്പോള്‍ മെഴുകുതിരികളാണ് കൂടുതലായുമുള്ളത്. ഗ്രാമങ്ങളില്‍ വാഴത്തടകളിലും കവുങ്ങിന്‍ തടിയിലും ഓലകെട്ടി ഉയര്‍ത്തി സന്ധ്യയ്ക്ക് കത്തിക്കുന്നതും കാര്‍ത്തികയ്ക്ക് പതിവാണ്.
കാച്ചില്‍,ചെറുകിഴങ്ങ്,ചേമ്പ്,മധുരക്കിഴങ്ങ് എന്നിവ ഒരുമിച്ച് വേവിച്ചുണ്ടാക്കുന്ന പുഴുക്ക് കാര്‍ത്തികയുടെ സവിശേഷ രുചിയാണ്.
താമ്പാളത്തില്‍ അരിമാവും, ശര്‍ക്കരയും നല്ലെണ്ണയും ഞെവടിച്ചേര്‍ത്ത് ഓരോ ഉരുളയും കരിക്ക് തെരളിയപ്പം എന്നിവയുമാണ് രാത്രി ഭക്ഷണം. തടവിളക്കു കൊളുത്തി അരിയും തേങ്ങയും ഉപ്പോ മധുരമോ ചേര്‍ക്കാതെ പൂവരശിന്റെ ഇലയില്‍ (ചീലാന്തി) അടയുണ്ടാക്കി സന്ധ്യയ്ക്ക് നിവേദിക്കുന്ന ചടങ്ങ് പല സ്ഥലങ്ങളിലുമുണ്ട്.
https://www.facebook.com/Malayalivartha