Widgets Magazine
03
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മെഡിക്കല്‍ കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള നീറ്റ് യുജി പരീക്ഷ ഇന്ന്..... ഉച്ചക്ക് 2 മണി മുതല്‍ അഞ്ച് മണിവരെ , 22.79 ലക്ഷം വിദ്യാര്‍ത്ഥികളാണ് രാജ്യത്തിനകത്തും പുറത്തുമായി പരീക്ഷ എഴുതുന്നത്


ജനവിധി നാളെ അറിയാം..... നിയമസഭാ തെരഞ്ഞെടുപ്പ്‌ ആവേശത്തിന്റെ ഫലമറിയാൻ ഇനി മണിക്കൂറുകൾമാത്രം... വോട്ടെണ്ണലിനുള്ള അവസാനഘട്ട ഒരുക്കങ്ങൾ പൂർത്തിയായി... രാവിലെ എട്ടുമണിക്ക് വോട്ടെണ്ണൽ ആരംഭിക്കും, എട്ടരയോടെ തന്നെ ആദ്യ ഫലസൂചനകൾ പുറത്തുവരുമെന്ന് പ്രതീക്ഷ


മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം


പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...

ശശി തരൂർ ആശുപത്രിയിൽ കാലൊടിഞ്ഞ് ഗുരുതരാവസ്ഥയിൽ..!

13 DECEMBER 2024 03:59 PM IST
മലയാളി വാര്‍ത്ത



 കാലിൽ ബാൻഡേജുമായി കട്ടിലിൽ കിടക്കുന്ന തന്റെ ചിത്രങ്ങൾ പ്രചരിക്കുന്നതിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് ശശി തരൂർ എംപി. രണ്ടുവർഷം മുൻപുള്ള ചിത്രങ്ങളാണ് സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നതെന്നും ശ്രദ്ധതിരിക്കാനുള്ള ശ്രമമാണിതെന്നും തരൂ‌ർ വിമർശിച്ചു.


'ട്രോൾ ഫാക്‌ടറി രണ്ടുവർഷം മുൻപുള്ള എന്റെ ചിത്രം പ്രചരിപ്പിക്കുന്നതിലേയ്ക്ക് ചുരുങ്ങിയിരിക്കുകയാണ്. തീരെ പ്രാധാന്യമില്ലാത്ത കമന്റുകൾക്കൊപ്പം ചിത്രം പ്രചരിക്കുമ്പോൾ ശ്രദ്ധതിരിക്കാൻ അവർ എത്രമാത്രം ശ്രമിക്കുന്നുവെന്നതിന്റെ തിരിച്ചറിവ് നൽകുന്നു'- തരൂർ സമൂഹമാദ്ധ്യമത്തിൽ കുറിച്ചു. 2022 ഡിസംബർ 16ന് തരൂർ തന്നെ പങ്കുവച്ച ചിത്രങ്ങളാണ് ഇപ്പോൾ വീണ്ടും പ്രചരിക്കുന്നത്.

താൻ പൂ‌ർണ ആരോഗ്യവാനാണെന്നും പാ‌ർലമെന്റ് ശീതകാല സെഷനിൽ പതിവായി പങ്കെടുക്കുന്നുണ്ടെന്നും തരൂർ വ്യക്തമാക്കി. കഴിഞ്ഞദിവസം ദേശീയ ദുരന്തനിവാരണ ബില്ലിന്മേലുള്ള ചർച്ചയിൽ സംസാരിച്ചുവെന്നും തന്റെ ക്ഷേമവിവരം അന്വേഷിച്ചവരോട് തരൂർ പ്രതികരിച്ചു.

 



2022ൽ ശീതകാല സെഷനിൽ പങ്കെടുക്കവേയാണ് തരൂരിന്റെ കാലിന് പരിക്ക് പറ്റിയത്. പടിയിറങ്ങുന്നതിനിടെ ചുവടുതെറ്റി കാലിൽ ഉളുക്ക് വീഴുകയായിരുന്നു. ആശുപത്രി കിടക്കയിലുള്ള ചിത്രങ്ങൾ തരൂർ തന്നെയായിരുന്നു അന്ന് പങ്കുവച്ചത്.

കഴിഞ്ഞ ഓഗസ്റ്റിലും വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് പങ്കുവച്ച പോസ്റ്റിൽ തരൂർ ട്രോളുകൾ ഏറ്റുവാങ്ങിയിരുന്നു. 'വയനാട്ടിലെ അവിസ്‌മരണീയമായ ദിനം' എന്നാണ് സന്ദർശനം പങ്കുവച്ച് തരൂർ കുറിച്ചത്. ഈ ക്യാപ്‌ഷൻ പിന്നീട് ഏറെ ട്രോളുകൾ ഏറ്റുവാങ്ങുകയായിരുന്നു. 'അവിസ്മരണീയമായത്' എന്നാൽ ഓർത്തിരിക്കേണ്ടത് അല്ലെങ്കിൽ ഓർക്കാൻ ഇഷ്ടപ്പെടുന്നത് എന്നാണ് അർത്ഥമെന്നും കാരണം അത് പ്രത്യേകതയുള്ളതും മറക്കാനാവാത്തതും ആണെന്നുമാണ് തരൂർ ട്രോളുകൾക്ക് മറുപടി നൽകിയത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കർണാടക ട്രാൻസ്പോർട്ട് കോർപ്പറേഷൻ ജീവനക്കാരുടെ സംയുക്തസമിതി അനിശ്ചകാല സമരം ഈ മാസം 20 മുതൽ  (28 minutes ago)

കർണാടകയിൽ വാഹനാപകടം... ഊട്ടിയിലേക്ക് വിനോദയാത്ര പോവുകയായിരുന്ന ഏഴംഗ സംഘം സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ടു.. മരണം മൂന്നായി  (43 minutes ago)

ആ യാത്ര അന്ത്യയാത്രയായി.... ഊട്ടിയിലേക്ക് വിനോദയാത്രയ്ക്ക് പോയ മലയാളികളുടെ കാർ ലോറിയുമായി കൂട്ടിയിടിച്ച് രണ്ടുപേർക്ക് ദാരുണാന്ത്യം  (1 hour ago)

ക്ഷേത്രോത്സവങ്ങളിലും പള്ളിപ്പെരുന്നാളുകളിലും തിരക്ക് നിയന്ത്രിക്കാനും ഗതാഗത തടസം ഒഴിവാക്കാനും മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ഹൈക്കോടതി  (1 hour ago)

ഡൽഹിയിൽ നാലു ഫ്ളാറ്റിൽ വൻ അഗ്നിബാധ...  (2 hours ago)

കൊട്ടിയൂർ വൈശാഖോത്സവം ഈ മാസം 28ഓടെ ആരംഭിക്കും....  (2 hours ago)

എടച്ചേരിയിൽ 35-കാരിയെ കൊലപ്പെടുത്തിയ കേസ്... ഒളിവിലായിരുന്ന ഭർത്താവ് 24 വർഷത്തിനുശേഷം പിടിയിൽ  (2 hours ago)

കുളുവിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും കാറിന് മുകളിലേക്ക് മരം വീണ് നാല് അധ്യാപികമാർക്ക് ദാരുണാന്ത്യം....  (2 hours ago)

സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് മൂന്ന് ജവാന്മാർക്ക് വീരമൃത്യു... ഒരു ജവാൻ പരിക്കേറ്റ് ആശുപത്രിയിൽ  (2 hours ago)

  എറണാകുളം പ്രസ് ക്ലബ് മുൻ സെക്രട്ടറിയും മാധ്യമ പ്രവർത്തകനുമായ ഉണ്ണി എസ് നായർ അന്തരിച്ചു  (2 hours ago)

  ശ്രീലങ്കയ്ക്കും ഇന്ത്യയ്ക്കുമിടയിലുള്ള പാക് കടലിടുക്ക് നീന്തിക്കടന്ന് ചരിത്രം കുറിച്ച് ഏഴുവയസ്സുകാരൻ....  (2 hours ago)

ഡൽഹിയിലെ സഫ്ദർജംഗ് മേഖലയിൽ ജഡ്ജി ആത്മഹത്യ ചെയ്തതായി റിപ്പോർട്ട്...  (3 hours ago)

പശ്ചിമ ബംഗാളിലെ ഫാൽത നിയമസഭാ മണ്ഡലത്തിലെ എല്ലാ പോളിംഗ് ബൂത്തുകളിലും റീപോളിംഗ് നടത്താൻ ഉത്തരവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷൻ , മെയ് 21 ന് രാവിലെ  (3 hours ago)

കെ ടെറ്റ് ... പുനഃപരിശോധന ഹർജികളിൽ പരസ്യമായി വാദം കേൾക്കാൻ സുപ്രീംകോടതി  (3 hours ago)

പൊതുപ്രവ‍ർത്തകൻ ഡിജോ കാപ്പന്‍റെ സംസ്കാരം ഇന്ന്... മീനച്ചിൽ പാലാക്കാട് ചെറുപുഷ്പം പള്ളിയിൽ വൈകുന്നേരം മൂന്ന് മണിക്ക് ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കാരം  (4 hours ago)

Malayali Vartha Recommends