കാറിടിച്ച് സൈക്കിള്‍ യാത്രികനായ ഹോട്ടല്‍ ജീവനക്കാരന് മരിച്ചു...

കാറിടിച്ച് സൈക്കിള്‍ യാത്രികനായ ഹോട്ടല്‍ ജീവനക്കാരന് മരിച്ചു...സംഭവത്തില്‍ കാര്‍ ഡ്രൈവര്‍ അറസ്റ്റിലായി. മാന്നാര്‍ കുട്ടമ്പേരൂര്‍ വല്യത്ത് ലൗഡേല് വീട്ടില്‍ വാടകക്ക് താമസിക്കുന്ന രാജു രാമചന്ദ്രന്(63) മരിച്ചത്. സംഭവുമായി ബന്ധപ്പെട്ട് കാര്‍ ഡ്രൈവര്‍ ചെറിയനാട് ശശിമംഗലത്തില് സൂരജ് ദേവ്(37) നെ പൊലീസ് അറസ്റ്റ് ചെയ്തു.
മാന്നാര്‍ മാവേലിക്കര സംസ്ഥാന പാതയില്‍ കുറ്റിയില്‍ ജംഗ്ഷന് തെക്ക് വശത്ത് കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെയാണ് അപകടം . മാന്നാര്‍ മലബാര്‍ ഹോട്ടലിലെ ജീവനക്കാരനായ രാജു ജോലി കഴിഞ്ഞ് സൈക്കിളില്‍ വീട്ടിലേക്ക് പോകവെ അമിത വേഗതയില്‍ വന്ന കാര്‍ സൈക്കിളിന് പിന്നില്‍ ഇടിച്ച് തെറിപ്പിച്ചു.കാര്‍ നിര്‍ത്താതെ വിട്ടു പോകുകയും ചെയ്തു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചു എങ്കിലും ജീവന് രക്ഷിക്കാന്‍ കഴിഞ്ഞില്ല.
തുടര്‍ന്ന് മാന്നാര്‍ പൊലീസ് ഇന്‍സ്പെക്ടറുടെ ചാര്‍ജ് വഹിക്കുന്ന മാവേലിക്കര സിഐ ശ്രീജിത്ത്, എസ്ഐ അഭിരാം സി. എസ്. എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് അന്വേഷണം നടത്തി കാര്‍ പിടിച്ചെടുത്തു.
"
പിന്നാലെ, കാറോടിച്ചിരുന്ന ഡ്രൈവര്‍ മദ്യപിച്ചിരുന്നതായി കണ്ടെത്തുകയും ചെയ്തു. ഇതേ തുടര്‍ന്ന് ഡ്രൈവര്‍ക്കെതിരെ മാന്നാര്‍ പൊലീസ് കേസെടുക്കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡിലാക്കി. കൂട്ടമ്പേരൂര്‍ മൂലശ്ശേരില്‍ തങ്കമണിയാണ് രാജുവിന്റെ ഭാര്യ. മക്കള്‍: അഖില, അഖില്‍ രാജ് (സൗദി). സംസ്കാരചടങ്ങുകള്‍ നടന്നു.
https://www.facebook.com/Malayalivartha

























