മുതിര്‍ന്ന ബിജെപി നേതാവ് എല്‍കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു....

മുതിര്‍ന്ന ബിജെപി നേതാവ് എല്‍കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അദ്വാനിയുടെ ആരോഗ്യനില നിരീക്ഷിച്ചു വരികയാണെന്ന് അപ്പോളോ ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
എന്ത് ആരോഗ്യപ്രശ്നങ്ങളാലാണ്, 96കാരനായ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് വ്യക്തമല്ല. ന്യൂറോളജി വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. വിനീത് സൂരിയുടെ നേതൃത്വത്തിലുള്ള ഡോക്ടര്മാരാരാണ് അദ്ദേഹത്തെ ചികിത്സിക്കുന്നത്. ഈ വര്‍ഷം ആദ്യവും അദ്വാനിയെ ഏതാനും ദിവസം അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ടായിരുന്നു.
https://www.facebook.com/Malayalivartha

























