ഇടുക്കി പൂപ്പാറ തോണ്ടിമലയില്‍ വിനോദ സഞ്ചാരികളുടെ കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് അപകടം... അഞ്ച് പേര്‍ക്ക് പരുക്ക്

ഇടുക്കി പൂപ്പാറ തോണ്ടിമലയില്‍ വിനോദ സഞ്ചാരികളുടെ കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് അപകടം... അഞ്ച് പേര്‍ക്ക് പരുക്ക്. ബോഡിമെട്ട് - പൂപ്പാറ റോഡില്‍ ഇന്ന് പുലര്‍ച്ചെ അഞ്ചുമണിയോടെയാണ് അപകടം നടന്നത്.
ആരുടെയും പരിക്ക് ഗുരുതരമല്ലെന്നെ പൊലീസ് . ഉത്തര്‍പ്രദേശ് സ്വദേശികളായ സഞ്ചാരികളുടെ വാഹനമാണ് അപകടത്തില്‍ പെട്ടത്. മൂന്നാര്‍ സന്ദര്‍ശന ശേഷം മടങ്ങവെയാണ് അപകടം സംഭവിച്ചത്.
മൂന്നാറില്‍ നിന്നും മടങ്ങവേ കാര്‍ നിയന്ത്രണം വിട്ട് താഴ്ച്ചയിലേക്ക് മറിയുകയായിരുന്നു. നിറയെ വെള്ളമുള്ള ഒരു കിണറിന് തൊട്ടുത്തേക്കാണ് യുപി രജിസ്ട്രേഷനിലുള്ള ഹ്യുണ്ടായ് ഐ ട്വന്റി കാര്‍ മറിഞ്ഞത്. തലനാരിഴയ്ക്കാണ് വലിയ അപകടം ഒഴിവായത്. പരിക്കേറ്റവരെ അടിമാലിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
"
https://www.facebook.com/Malayalivartha

























