Widgets Magazine 

25
Nov / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സർക്കാർ ഹൈക്കോടതിയിൽ; ഫോൺ പാസ്‌കോഡ് നൽകാൻ ബാധ്യസ്ഥനെന്ന് നിലപാട്...


'മറ്റൊരു വിസ്മയയാവാഞ്ഞത് ഭാഗ്യം'; വാഴ' പ്രൊഡക്ഷൻ മാനേജർ ഇന്ദ്രജിത്തിന്റെ വിവാഹ തട്ടിപ്പ് കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പെൺകുട്ടിയുടെ കുടുംബം...


കർമ്മരംഗത്തെ പുത്തൻ ഉണർവ്വും സാമ്പത്തിക നേട്ടങ്ങളും; പ്രധാന നേട്ടങ്ങൾ ആർക്കൊക്കെ?


രാഷ്ട്രപതി ദ്രൗപദി മുർമു വെള്ളിയാഴ്ച ഗുരുവായൂർ ക്ഷേത്രദർശനം നടത്തും...


ഏറെ പ്രതീക്ഷിച്ചു പക്ഷെ കൈവിട്ടു... ആദ്യ 30ൽ തിളങ്ങി മലയാളി പെൺകുട്ടി; ആദ്യ 12ൽ ഇടംനേടാനാകാതെ കെസിയ ലിസ് മെജോയുടെ ലോകസുന്ദരിപ്പട്ട യാത്രയ്ക്ക് വിരാമം

ഡ്രൈവിങ് സമയത്ത് മൊബൈൽ ഫോൺ ഉപയോഗത്തിന്റെ സൂചനകൾ..? ലോറി അമിതവേഗത്തിലായിരുന്നെന്ന് മോട്ടർ വാഹനവകുപ്പിന്റെ റിപ്പോർട്ട്

14 DECEMBER 2024 04:34 PM IST
മലയാളി വാര്‍ത്ത

പനയമ്പാടത്ത് സ്കൂൾ വിദ്യാർത്ഥിനികളുടെ മരണത്തിനിടയാക്കിയ അപകടത്തിൽ വിദ്യാർഥികൾക്കു മേൽ മറിഞ്ഞ സിമന്റ് ലോറിയിൽ ഇടിച്ച ലോറി അമിതവേഗത്തിലായിരുന്നെന്നു മോട്ടർ വാഹനവകുപ്പിന്റെ റിപ്പോർട്ട്. സിമന്റ് കയറ്റി വന്ന ലോറിയെ ഇടിച്ച മഹാരാഷ്ട്ര റജിസ്ട്രേഷനിലുള്ള ലോറിയാണ് അമിതവേഗത്തിൽ വന്നത്. അപകടമുണ്ടാക്കിയ രണ്ടു ലോറി ഡ്രൈവർമാർക്കെതിരെയും നരഹത്യയ്ക്ക് കേസെടുത്തു. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു.  

മുന്നിലുണ്ടായിരുന്ന ബൈക്കിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ പൊടുന്നനെ ബ്രേക്ക് ചവിട്ടി. ഇതോടെ തിരിഞ്ഞ ലോറിയുടെ പിൻവശം എതിരെ വന്ന സിമന്റ് ലോറിയുടെ മുൻവശത്ത് ഇടിച്ചു. സിമന്റ് ലോറിയുടെ ചില്ലു തകരുകയും നിയന്ത്രണം വിട്ടു മറിയുകയുമായിരുന്നു. സിമന്റ് ലോറി 45 കിലോമീറ്റർ വേഗത്തിലായിരുന്നു.

ഇടവേളയ്ക്കു ശേഷം പെയ്ത മഴയും മിനുസമുള്ള പ്രതലവും മഹാരാഷ്ട്ര റജിസ്ട്രേഷൻ ലോറി ബ്രേക്കിട്ടപ്പോൾ തെന്നാൻ കാരണമായെന്നും മോട്ടർ വാഹന വകുപ്പിന്റെ റിപ്പോർട്ടിൽ പറയുന്നു. മഹാരാഷ്ട്ര റജിസ്ട്രേഷൻ ലോറിയുടെ ഡ്രൈവർ അപകടസമയത്തു മൊബൈൽ ഫോൺ ഉപയോഗിച്ചിരുന്നോ എന്നും സംശയമുണ്ട്. ഇക്കാര്യം പൊലീസ്  വിശദമായി പരിശോധിച്ചു വരികയാണ്. പൊലീസ് മോട്ടർ വാഹന വകുപ്പിനു നൽകിയ വിവരത്തിൽ മൊബൈൽ ഫോൺ ഉപയോഗത്തിന്റെ സൂചനകളുണ്ട്. മഹാരാഷ്ട്ര റജിസ്ട്രേഷനുള്ള ലോറി നിലമ്പൂർ സ്വദേശി പ്രജീഷ് ജോൺ ആണ് ഓടിച്ചിരുന്നത്.



കുട്ടികളുടെ മുകളിലേക്കു മറിഞ്ഞ സിമന്റ് ലോറി ഡ്രൈവർ മഹീന്ദ്രപ്രസാദ്, ഈ ലോറിയിൽ ഇടിച്ച ലോറിയുടെ ഡ്രൈവർ പ്രജീഷ് എന്നിവർക്കെതിരെയാണ് കേസെടുത്തത്. മണ്ണാർക്കാട് ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കിയ ഇവരെ 14 ദിവസത്തേയ്ക്കാണ് റിമാൻഡ് ചെയ്തത്. സിമന്റ് ലോറിയിൽ ഇടിച്ച ലോറിയുടെ ഡ്രൈവർ പിഴവു സമ്മതിച്ചതായി പൊലീസ് പറഞ്ഞു. പനയംപാടത്ത് പൊലീസും മോട്ടർ വാഹന വകുപ്പും പൊതുമരാമത്തു വകുപ്പും ചേർന്നു സംയുക്ത സുരക്ഷാ പരിശോധന നടത്തുകയാണ്. അപകടത്തിൽ സിമൻ്റ് ലോറി ഡ്രൈവർ മഹീന്ദ്ര പ്രസാദിനെതിരെയും കേസെടുത്തു.

 

നരഹത്യ ചുമത്തിയാണ് കേസെടുത്തത്. ദൃക്സാക്ഷികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി. എതിരെ വന്ന ലോറി ഓടിച്ച വഴിക്കടവ് സ്വദേശി പ്രജീഷിനെതിരെ നേരത്തെ നരഹത്യ ചുമത്തി കേസെടുത്തിരുന്നു. അപകടം തനിക്ക് പറ്റിയ പിഴവാണെന്ന് പ്രജീഷ് സമ്മതിച്ചതായി പൊലീസ് പറഞ്ഞു. എതിരെ വന്ന പ്രജീഷ് ഓടിച്ച ലോറി സിമന്റ് ലോറിയിൽ തട്ടുകയായിരുന്നു. ഇതോടെ സിമന്റ് ലോറി കുട്ടികളുടെ ദേഹത്തേക്ക് മറിഞ്ഞു. വണ്ടൂർ സ്വദേശി പ്രജീഷിനെതിരെ ഇന്നലെ തന്നെ അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് പൊലീസ് കേസെടുത്തിരുന്നു.



അതിനിടെ  ഉറ്റകൂട്ടുകാരികളുടെ മൃതദേഹം പൊതുദർശനത്തിനുവെച്ച കരിമ്പനക്കൽ ഹാളും പരിസരവും സങ്കടക്കടലായി. ഇടമുറിയാത്ത പ്രാർഥനകൾക്കു നടുവിൽ അവർ വരിവരിയായിച്ചെന്ന് കുട്ടികളെ ഒരുനോക്കുകണ്ടു. വിങ്ങിപ്പൊട്ടിയ ഉറ്റവരെ എങ്ങനെ ആശ്വസിപ്പിക്കുമെന്നറിയാതെ ബന്ധുക്കളും തളർന്നു. തളർച്ചയനുഭവപ്പെട്ട പലരും കസേരകളിലേക്ക് ചാഞ്ഞപ്പോൾ താങ്ങായും തണലായും നാട് ആ കണ്ണീരുകൾ ഒപ്പിയെടുത്തു.

വെള്ളിയാഴ്ച പുലർച്ചെ വീടുകളിലെത്തിച്ച നാലുമൃതദേഹങ്ങളും രാവിലെ എട്ടോടെയാണ് കരിമ്പനക്കൽ ഹാളിലേക്ക് പൊതുദർശനത്തിനായി കൊണ്ടുപോയത്. അടുത്തടുത്ത കബറുകളിലെ പച്ചമണ്ണിൽ കുത്തിവച്ച മൈലാഞ്ചിച്ചെടികളുടെ ചുവട്ടിൽ നാലു പേർക്കും ഒടുവിൽ അന്ത്യ നിദ്ര

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊല്ലത്ത് ഹോട്ടലില്‍ മുറി ഇല്ലെന്ന് പറഞ്ഞതിന് പിന്നാലെ മാനേജരെ വടിവാള്‍ കൊണ്ട് വെട്ടി  (28 minutes ago)

ചക്കക്കൊമ്പനെ മയക്കുവെടിവച്ച് റേഡിയോ കോളര്‍ ഘടിപ്പിക്കാനുള്ള ഇന്നത്തെ ദൗത്യം അവസാനിപ്പിച്ചു  (45 minutes ago)

പോക്‌സോ കേസ് പ്രതിയായ 21കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (2 hours ago)

പ്രതിധ്വനി ഐ.ടി കലോത്സവം 2026; എച്ച് ആന്‍ഡ് ആര്‍ ബ്ലോക്കിന് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്: മന്ത്രി പി.സി. വിഷ്ണുനാഥ് സമ്മാനങ്ങള്‍ വിതരണം ചെയ്തു...  (2 hours ago)

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സർക്കാർ ഹൈക്കോടതിയിൽ; ഫോൺ പാസ്‌കോഡ് നൽകാൻ ബാധ്യസ്ഥനെന്ന് നിലപാട്...  (3 hours ago)

'മറ്റൊരു വിസ്മയയാവാഞ്ഞത് ഭാഗ്യം'; വാഴ' പ്രൊഡക്ഷൻ മാനേജർ ഇന്ദ്രജിത്തിന്റെ വിവാഹ തട്ടിപ്പ് കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പെൺകുട്ടിയുടെ കുടുംബം...  (3 hours ago)

യുഎഇയിലെ വാഹനാപകടത്തില്‍ മരിച്ച രണ്ട് മലയാളികളെക്കൂടി തിരിച്ചറിഞ്ഞു  (3 hours ago)

പാര്‍ട്ടിക്കകത്തുള്ള ആര്‍ക്കെതിരെയും സൈബര്‍ ആക്രമണം നടത്തിയിട്ടില്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍  (3 hours ago)

തമ്പ്രാനെന്ന്‌ വിളിപ്പിക്കും പാളേ കഞ്ഞി കുടിപ്പിക്കും എന്ന മനോഭാവമാണ്‌ യു.ഡി.എഫ്‌ നേതൃത്വത്തിനുള്ളത്‌; തൊഴിലാളികള്‍ക്കും, ജനങ്ങള്‍ക്കും നല്‍കിയ വാഗ്‌ദാനങ്ങള്‍ പാലിക്കുന്നില്ല; ആഞ്ഞടിച്ച് എല്‍.ഡി.എഫ്‌  (4 hours ago)

ഒരിടവേളയ്ക്കുശേഷം വീണ്ടും മഴയെത്തുന്നു മൂന്ന് ദിവസം ജാഗ്രതാ നിർദേശം; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്  (5 hours ago)

ഓഹരി വിപണി പോലെയായി സ്വർണവും... റെക്കോർഡ് ഉയരമായ 1.31 ലക്ഷത്തിൽ നിന്ന് 90,400 രൂപയിലേക്ക്; ഒറ്റ ദിവസം രണ്ടുതവണ ഇടിഞ്ഞ് സ്വർണവില, പവന് കുറഞ്ഞത് 40,760 രൂപ, ഇനിയും വില താഴേക്ക് പോകുമോ?  (5 hours ago)

ഞാനീ നാട്ടുകാരനല്ല മാവിലായിക്കാരൻ... അച്ചടക്കത്തിന്റെ വാൾ വരുംമുമ്പ് കണക്കുതീർക്കൽ; യൂത്ത് കോൺഗ്രസിലും കൂട്ടയടി, ഗ്രൂപ്പ് പോരിൽ കൈകഴുകി മുഖ്യമന്ത്രി  (6 hours ago)

വിവരാവകാശ രേഖയിലെ വിസ്മയം നോക്കൂ—ഈ വർഷങ്ങളിലെ എം.എൽ.എ ഫണ്ട് വിനിയോഗം ‘പൂജ്യം’ വീണാ ജോർജിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറൽ  (6 hours ago)

സിഎംആര്‍എല്‍-എക്‌സാലോജിക് പണമിടപാട് കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെയുള്ള അന്വേഷണത്തിന് നേരത്തെ ഏര്‍പ്പെടുത്തിയ സ്റ്റേ ഹൈക്കോടതി ദീര്‍ഘിപ്പിച്ചു... ഡിസംബര്‍ 15 വരെ സ്റ്റേ നീട്ടി  (6 hours ago)

അന്താരാഷ്ട്ര ഹോക്കിയിൽ ഇന്ത്യൻ വനിതാ ടീമിന് സുവർണ കുതിപ്പ് ... ലോക റാങ്കിങ് പട്ടികയിൽ ഇന്ത്യൻ ടീം ചരിത്രത്തിലെ ഏറ്റവും മികച്ച നേട്ടമായ അഞ്ചാം സ്ഥാനത്തേക്ക്....  (7 hours ago)

Malayali Vartha Recommends