പെൺമക്കൾ നഷ്ട്മാവുമ്പോൾ ഉള്ള സങ്കടത്തിന്‍റെ വ്യാപ്തിയും ആഘാതവും അറിയുന്ന അച്ഛൻ ആണ് ഞാൻ; വേദനയോടെ സുരേഷ് ഗോപി

അതിനിടെ ഇർഫാന ഷെറിൻ, റിദ ഫാത്തിമ, നിദ ഫാത്തിമ, ആയിഷ... അടുത്തടുത്ത കബറുകളിലെ പച്ചമണ്ണിൽ കുത്തിവച്ച മൈലാഞ്ചിച്ചെടികളുടെ ചുവട്ടിൽ നാലു പേർക്കും ഇനി നിത്യനിദ്ര. വ്യാഴാഴ്ച പരീക്ഷ കഴിഞ്ഞു വീട്ടിലേക്കു നടന്നുപോകുമ്പോൾ സിമന്റ് ലോറി ദേഹത്തേക്കു മറിഞ്ഞാണു കരിമ്പ ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനികളായ കുട്ടികൾ മരിച്ചത്. ഇന്നലെ പുലർച്ചെ വീട്ടിലെ പൊതുദർശനത്തിനു ശേഷം തുപ്പനാട് കരിമ്പനയ്ക്കൽ ഓഡിറ്റോറിയത്തിൽ എത്തിച്ചതോടെ ആയിരങ്ങളാണു കുട്ടികൾക്കു വിടചൊല്ലാനെത്തിയത്.
വിദ്യാർത്ഥിനികളുടെ മരണത്തിനിടയാക്കിയ പാലക്കാട് പനയംപാടത്ത് ഇന്ന് സംയുക്ത സുരക്ഷാ പരിശോധന നടക്കും. പൊലീസ്, മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ, നാഷണൽ ഹൈവെ അതോറിറ്റി, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് പരിശോധന. ഇന്നലെ മന്ത്രി കെ.കൃഷ്ണൻകുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗ തീരുമാനത്തിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. ഗതാഗത മന്ത്രി കെ.ബി.ഗണേഷ് കുമാർ ഇന്ന് രാവിലെ 11.30 ന് അപകടസ്ഥലം സന്ദർശിക്കുന്നുണ്ട്. മരിച്ച നാല് വിദ്യാർത്ഥിനികളുടെ വീടുകളിലും മന്ത്രിയെത്തും.
https://www.facebook.com/Malayalivartha

























