സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിവസവും സ്വർണവില കുറഞ്ഞു; സ്വർണം വാങ്ങാൻ ഇത് തന്നെ അവസരം...

സ്വർണം വാങ്ങാൻ കാത്തിരുന്നവർക്ക് വലിയ സന്തോഷവാർത്ത. സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിവസവും സ്വർണവില കുറഞ്ഞു. രണ്ട് ദിവസത്തിനിടെ പവന് 1160 രൂപയുടെ കുറവാണ് ഉണ്ടായത്. ഇന്ന് 720 രൂപയുടെ ഇടിവാണ് സ്വർണവിലയിൽ ഉണ്ടായിരിക്കുന്നത്. ഒരു പവൻ സ്വർണത്തിന് 57,120 രൂപയാണ് ഇന്നത്തെ വിപണിവില. ഇന്നലെ സ്വർണത്തിന് 440 രൂപ കുറഞ്ഞതിന് പിന്നാലെയാണ് വീണ്ടും ഇടിവുണ്ടായിരിക്കുന്നത്. ഒരു പവന്റെ വില 57120 രൂപയായാണ് കുറഞ്ഞത്. ഗ്രാമിന് 90 രൂപയുടേയും കുറവുണ്ടായി.
അന്താരാഷ്ട്ര വിപണിയിൽ സ്വർണവില ഔൺസിന് 2,648 ഡോളറായാണ് കുറഞ്ഞത്. സ്വർണത്തിന്റെ ഭാവി വിലകളും കുറഞ്ഞിരിക്കുകയാണ്. സ്വർണത്തിന്റെ ഭാവി വില 1.2 ശതമാനം ഇടിഞ്ഞ് ഔൺസിന് 2,675.80 ഡോളറായി. പലിശനിരക്കുകൾ തീരുമാനിക്കുന്നതിനായി യു.എസ് ഫെഡറൽ റിസർവ് അടുത്തയാഴ്ച യോഗം ചേരുന്നുണ്ട്. വരും ദിവസങ്ങളിൽ ഇതും സ്വർണവിലയെ സ്വാധീനിച്ചേക്കും. ഫെഡറൽ റിസർവ് പലിശനിരക്കുകൾ കുറക്കുമെന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. ഇതോടെ സ്വർണം ഉൾപ്പടെയുള്ളവയിലേക്ക് നിക്ഷേപകതാൽപര്യം വർധിക്കുമെന്നാണ് സൂചന. ഇതും സ്വർണവിലയെ വരും ദിവസങ്ങളിൽ സ്വാധീനിക്കും.
ഈ ആഴ്‌ചയുടെ തുടക്കത്തിൽ സ്വർണവിലയിൽ വർദ്ധനവുണ്ടായിരുന്നു. കഴിഞ്ഞ മൂന്നുദിവസത്തിനിടെ 1360 രൂപയാണ് കൂടിയത്. ഇതിനുശേഷമാണ് രണ്ടുദിവസമായി ഇടിവ് രേഖപ്പെടുത്തുന്നത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 7140 രൂപയാണ് വിപണിവില. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 75 രൂപ കുറഞ്ഞ് 5895 രൂപയിലെത്തി. വെള്ളിവിലയിലും മാറ്റമുണ്ടായിരിക്കുകയാണ്. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിവില ഒരു രൂപ കുറഞ്ഞ് 97 രൂപയായി. ഈ മാസം ഏറ്റവും കുറഞ്ഞ സ്വർണനിരക്ക് രേഖപ്പെടുത്തിയത് ഡിസംബർ രണ്ടിനായിരുന്നു. അന്ന് ഒരു പവൻ സ്വർണത്തിന്റെ വില 56,720 രൂപയായിരുന്നു.
രാജ്യന്തരവിലയാണ് കേരളത്തിലും ബാധിക്കുന്നത്. നീണ്ട ഇടവേളയ്ക്ക് ശേഷം ചൈന വീണ്ടും സ്വര്‍ണം വാങ്ങാന്‍ തുടങ്ങിയത് രാജ്യാന്തര സ്വര്‍ണ വിലയെ 2,700 ഡോളറിന് മുകളില്‍ എത്തിച്ചിരുന്നു. ആറ് മാസം സ്വര്‍ണത്തോട് മുഖം തിരിച്ച ചൈനീസ് പീപ്പിള്‍സ് ബാങ്ക് നവംബറില്‍ അഞ്ച് ടണ്‍ സ്വര്‍ണമാണ് വാങ്ങിയത്. എന്നാല്‍ ഉയര്‍ന്ന വിലയില്‍ നിക്ഷേപകര്‍ ലാഭമെടുപ്പ് നടത്തിയതോടെ വില ഇടിയുകയായിരുന്നു. നിലവില്‍ ഔണ്‍സിന് 2,648 ഡോളറിലാണ് സ്വര്‍ണത്തിന്റെ വ്യാപാരം.
റിസര്‍വ് ബാങ്കിന്റെ പലിശ തീരുമാനത്തിനായി കാത്തിരിക്കുന്ന നിക്ഷേപകര്‍ വലിയ നിക്ഷേപത്തിന് മുതിരുന്നില്ല. കഴിഞ്ഞയാഴ്ച പുറത്തുവന്ന യു.എസിന്റെ മൊത്ത വ്യാപാര പണപ്പെരുപ്പം 3 ശതമാനം ഉയര്‍ച്ചയാണ് കാണിച്ചത്. ഇത് ഉപയോക്തൃ വിലപ്പെരുപ്പം നിലനില്‍ക്കുമെന്ന സൂചനയാണ് നല്‍കിയത്. ഫെഡറല്‍ റിസര്‍വിന്റെ പലിശ തീരുമാനത്തെ ഇത് സ്വാധീനിക്കാനിടയുണ്ട്. അടുത്തയാഴ്ച ഫെഡറല്‍ റിസര്‍വ് പിലശ നിരക്ക് കാല്‍ ശതമാനം കുറയ്ക്കുമെന്നാണ് പൊതുവേ പ്രതീക്ഷകള്‍. പലിശ കുറഞ്ഞാല്‍ സ്വര്‍ണ വില വീണ്ടും ഉയരും.
ഇന്ന് ഒരു പവന്‍ സ്വര്‍ണാഭരണത്തിന് വില 57,120 രൂപയാണ്. എന്നാല്‍ നിങ്ങള്‍ക്കിഷ്ടപ്പെട്ട ഒരു പവന്‍ ആഭരണം കടയില്‍ നിന്ന് വാങ്ങാന്‍ ഈ തുക മതിയാകില്ല. ഇന്നത്തെ പവന്‍ വിലയ്ക്കൊപ്പം ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി, സ്വര്‍ണത്തിനും പണിക്കൂലിക്കും മൂന്ന് ശതമാനം നികുതി, 45 രൂപ ഹാള്‍മാര്‍ക്ക് ചാര്‍ജ്, അതിന് 18 ശതമാനം നികുതി എന്നിവയും ചേര്‍ത്ത് കൃത്യമായി പറഞ്ഞാല്‍ 61,828 രൂപ നല്‍കേണ്ടി വരും. തിരഞ്ഞെടുക്കുന്ന ആഭരണങ്ങളുടെ ഡിസൈനുകള്‍ക്കനുസരിച്ച് പണിക്കൂലിയില്‍ വ്യത്യാസം വരും. ബ്രാന്‍ഡഡ് ജുവലറികള്‍ക്ക് 20 ശതമാനം വരെയൊക്കെ പണിക്കൂലി ഈടാക്കാറുണ്ട്.
https://www.facebook.com/Malayalivartha

























