എല്ലാ ബസുകളിലും ക്യാമറകള്‍ ഘടിപ്പിക്കും; ക്യാമറ കണ്ട്രോളുകള് നേരിട്ട് കെഎസ്ആര്‍ടിസി ആസ്ഥാനങ്ങളില്‍ ആയിരിക്കും; കുടുംബസമേതമുള്ള യാത്രക്കാരെ കൂടുതലായി കെഎസ്ആര്‍ടിസിയിലേക്ക് ആകര്‍ഷിക്കാനുള്ള പദ്ധതികള്‍ ആവിഷ്കരിക്കുമെന്ന് മന്ത്രി കെ.ബി.ഗണേഷ് കുമാര്‍

കുടുംബസമേതമുള്ള യാത്രക്കാരെ കൂടുതലായി കെഎസ്ആര്‍ടിസിയിലേക്ക് ആകര്‍ഷിക്കാനുള്ള പദ്ധതികള്‍ ആവിഷ്കരിക്കുമെന്ന് ഗതാഗതമന്ത്രി കെ.ബി.ഗണേഷ് കുമാര്‍. പുതിയ യാത്രാ സംസ്കാരം രൂപീകരിക്കുന്നതിന്റെ ഭാഗമായി കേരളത്തിലെ മുഴുവന്‍ ബസുകളും എസി ആക്കുമെന്നും മന്ത്രി പറഞ്ഞു. എല്ലാ ബസുകളിലും ക്യാമറകള്‍ ഘടിപ്പിക്കും. ക്യാമറ കണ്ട്രോളുകള് നേരിട്ട് കെഎസ്ആര്‍ടിസി ആസ്ഥാനങ്ങളില്‍ ആയിരിക്കും.
ഡ്രൈവര്‍മാര്‍ ഉറങ്ങുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിനുള്ള ആധുനിക ക്യാമറകള്‍ കൂടി ഫിറ്റ് ചെയ്യുന്നത് പരിഗണനയിലാണ്. അടുത്ത രണ്ടുമൂന്നു മാസത്തിനകം എല്ലാ മാസവും ഒന്നാം തീയതി തന്നെ ശമ്പളം നല്‍കാനുള്ള ഏര്‍പ്പാടുകള്‍ തുടങ്ങുമെന്നും മന്ത്രി പറഞ്ഞു. കെഎസ്ആര്‍ടിസി ബസുകളിലെ തകരാറുകള്‍ യഥാസമയം പരിഹരിച്ച് നല്‍കിയില്ലെങ്കില്‍ മെക്കാനിക് വിഭാഗത്തിലെ ബന്ധപ്പെട്ടവര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
പാലക്കാട് കെഎസ്ആര്‍ടിസി ബസ് ടെര്‍മിനലില്‍ ശീതീകരിച്ച ഓഫിസ് മുറികളുടെയും ജീവനക്കാരുടെ ശീതീകരിച്ച വിശ്രമ മുറികളുടെയും ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കുടുംബസമേതമുള്ള യാത്രക്കാരെ കൂടുതലായി കെഎസ്ആര്‍ടിസിയിലേക്ക് ആകര്‍ഷിക്കാനുള്ള പദ്ധതികള്‍ ആവിഷ്കരിക്കും.
ഇതിനായി കെഎസ്ആര്‍ടിസിയില്‍ സുരക്ഷിതത്വത്തിനും ശുചിത്വത്തിനും മികച്ച ഭക്ഷണത്തിനും പ്രാധാന്യം നല്‍കും. ജീവനക്കാര്‍ക്ക് മികച്ച വിശ്രമ സൗകര്യം അനുവദിക്കും. കെഎസ്ആര്‍ടിസിയിലെ ശുചിമുറികള്‍ ഉടന്‍ ഉപയോഗയോഗ്യമാക്കgമെന്നും മന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha

























