കാര്‍ നിയന്ത്രണംവിട്ട് യുവതിയുടെ അടുത്തേക്ക് പാഞ്ഞു; വഴി യാത്രക്കാരി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കാര്‍ നിയന്ത്രണംവിട്ട് വഴിയരികില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറിലേക്ക ഇടിച്ചു കയറി, വഴി യാത്രക്കാരി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. കാര്‍ തലകീഴായി മറിഞ്ഞു. ആര്‍ക്കും പരുക്കില്ല. കാരോട് ബൈപ്പാസിന് സമീപം ചെങ്കവിള -പാറശാല റോഡില്‍ ഇന്നലെ വൈകിട്ട് 3.30നാണ് അപകടം നടന്നത്.
കാര്‍ ചെങ്കവിളയില്നിന്ന് പാറശാലയിലേക്ക് വരികയായിരുന്നു. അപകടത്തിനുശേഷം ഡ്രൈവര്‍ വാഹനത്തില്‍നിന്ന് ഇറങ്ങിയോടി രക്ഷപ്പെട്ടു. അപകടത്തിന്റെ കാരണം വ്യക്തമല്ല.
റോഡരികില്‍ പാര്‍ക്കു ചെയ്തിരുന്ന കാറിലിടിച്ച് കാര്‍ മറിയുന്നത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. പാര്‍ക്കു ചെയ്ത കാറിനരികിലൂടെ നടന്നു വരികയായിരുന്നു സ്ത്രീ. കാര്‍ നിയന്ത്രണംവിട്ട് യുവതിയുടെ അടുത്തേക്ക് പാഞ്ഞുവന്ന് പാര്‍ക്കു ചെയ്തിരുന്ന കാറിലിടിച്ച് മറിയുകയായിരുന്നു.
https://www.facebook.com/Malayalivartha

























