കാട്ടാന റോഡിലേക്ക് പന മറിച്ചിട്ടുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രക്കാരിയായ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം

കോതമംഗലത്ത് കാട്ടാന റോഡിലേക്ക് പന മറിച്ചിട്ടുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രക്കാരിയായ വിദ്യാര്‍ഥിനി മരിച്ചു. കോതമംഗലം നേര്യമംഗലം ചെമ്പന്‍കുഴിയിലാണ് സംഭവം. പാലക്കാട് കഞ്ചിക്കോട് പുതുശ്ശേരി വെസ്റ്റ് സി12 ഐഎല്‍ ടൗണ്‍ഷിപ് ഇന്‍സ്ട്രമെന്റേഷന്‍ ക്വാര്‍ട്ടേഴ്സില്‍ സി.വി.ആന്‍മേരിയാണ് (21) മരിച്ചത്.
ബൈക്കോടിച്ചിരുന്ന ആന്മേരിയുടെ സുഹൃത്ത് കോതമംഗലം അടിവാട് മുല്ലശേരി അല്‍ത്താഫ് അബൂബക്കറിന് (21) പരുക്കേറ്റു. ഇദ്ദേഹം സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. കോതമംഗലം മാര്‍ അത്തനേഷ്യസ് എന്‍ജിനീയറിങ് കോളജ് മൂന്നാം വര്‍ഷ വിദ്യാര്‍ഥിനിയാണ്. മൃതദേഹം എറണാകുളം ഗവ.മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി.
ഇടുക്കി റോഡില്‍ നഗരംപാറ ഫോറസ്റ്റ് സ്റ്റേഷനു സമീപം വൈകിട്ട് ആറോടെയാണ് അപകടം. ഇടുക്കി ഭാഗത്തുനിന്ന് കോതമംഗലം ഭാഗത്തേക്കു വരുകയായിരുന്ന ബൈക്കിനു മുകളിലേക്ക് ആന പിഴുതെറിഞ്ഞ പന വീഴുകയായിരുന്നു. അല്‍ത്താഫ് നിലവിളിച്ചു ബഹളം വച്ചതോടെ സമീപത്തെ ഫോറസ്റ്റ് സ്റ്റേഷനില്‍നിന്ന് വനപാലകരെത്തി ജീപ്പില്‍ ഇരുവരെയും നേര്യമംഗലത്തെത്തിച്ച് ആംബുലന്‍സില്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ആന്മേരിയെ രക്ഷിക്കാനായില്ല.
https://www.facebook.com/Malayalivartha

























