സുഖ ദര്‍ശനം സുരക്ഷിത ദര്‍ശനായി... പത്തനംതിട്ട കോന്നിയില്‍ ശബരിമല തീര്‍ഥാടകരുടെ ബസിലേക്ക് കാര്‍ ഇടിച്ചുകയറി നാലു മരണം

സംസ്ഥാനത്ത് റോഡപകടങ്ങള്‍ക്ക് ശമനമില്ല. കോന്നി മുറിഞ്ഞകല്ലില്‍ വാഹനാപകടത്തില്‍ നാലു മരണം. പുനലൂര്‍മൂവാറ്റുപുഴ പാതയില്‍ ശബരിമല തീര്‍ഥാടകരുടെ ബസും കാറും കൂട്ടിയിടിച്ചാണ് അപകടം. മല്ലശേരി സ്വദേശികളായ മത്തായി ഈപ്പന്‍, അനു, നിഖില്‍, ബിജു പി.ജോര്‍ജ് എന്നിവരാണ് മരിച്ചത്.
അനുവും നിഖിലും ദമ്പതികളാണ്. അനുവിന്റെ അച്ഛനാണ് ബിജു. നാലുപേരാണ് കാറില്‍ ഉണ്ടായിരുന്നത്. 3.30ഓടെയാണ് അപകടം. കാര്‍ ബസിലേക്ക് ഇടിച്ചു കയറുകയായിരുന്നു. മലേഷ്യയില്‍നിന്ന് എത്തിയ അനുവിനെ തിരുവനന്തപുരം വിമാനത്താവളത്തില്‍നിന്ന് സ്വീകരിച്ചു മടങ്ങുമ്പോഴായിരുന്നു അപകടം.
ഡ്രൈവര്‍ ഉറങ്ങിപോയതാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. കാര്‍ വെട്ടിപൊളിച്ചാണ് അപകടത്തില്‍പ്പെട്ടവരെ പുറത്തെടുത്തത്. ബസിന്റെ മുന്‍ഭാഗം തകര്‍ന്നു.
അതേസമയം ശബരിമലയില്‍ തീര്‍ത്ഥാടകര്‍ ഒഴുകുകയാണ്. 'സുഖ ദര്‍ശനം സുരക്ഷിത ദര്‍ശനം'' എന്നതാണ് ശബരിമലയില്‍ ഇത്തവണ പൊലീസിന്റെ കാഴ്ചപ്പാടെന്ന് ശബരിമല ചീഫ് കോര്‍ഡിനേറ്റര്‍ എഡിജിപി എസ്.ശ്രീജിത്ത്. അത് പ്രാവര്‍ത്തികമാക്കാന്‍ കഴിഞ്ഞെന്നും ഇതുവരെ ആരും പരാതി പറഞ്ഞിട്ടില്ലെന്നും എഡിജിപി കൂട്ടിച്ചേര്‍ത്തു.
ദര്‍ശനം നടത്തിയ തീര്‍ഥാടകരുടെ എണ്ണം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കൂടുതല്‍ ആണെങ്കിലും ദര്‍ശനത്തിനു വലിയ കാത്തുനില്‍പ്പോ പരാതിയോ ഇല്ല. കഴിഞ്ഞ വര്‍ഷത്തെ പോരായ്മ പഠിച്ചു ചില പൊടിക്കൈകള്‍ പ്രയോഗിച്ചു. അതിന്റെ ഫലം കണ്ടു. പിന്നെ അയ്യപ്പ സ്വാമിയുടെ കാരുണ്യവും.
തീര്‍ഥാടകരെ എങ്ങും തടയുന്നില്ല. വഴിനീളെ അനാവശ്യമായി തടഞ്ഞിട്ട് ആരെയും ബുദ്ധിമുട്ടിച്ചില്ല. ഒരു തടസ്സവുമില്ലാതെ മലകയറി സന്നിധാനത്ത് എത്തി വലിയ കാത്തുനില്‍പ്പ് ഇല്ലാതെ പതിനെട്ടാംപടി കയറി ദര്‍ശനം നടത്താന്‍ അവസരം കിട്ടിയാല്‍ പിന്നെ എന്തിനാണ് പരാതി. അതാണ് പരാതിരഹിത തീര്‍ഥാടനം. തീര്‍ഥാടകരെ ഒരു സെക്കന്‍ഡ് പോലും വഴിയില്‍ തടഞ്ഞിടരുതെന്നു പൊലീസിനു കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. മനോരമയ്ക്കു വേണ്ടി അദ്ദേഹം മനസ്സ് തുറന്നു.
തീര്‍ഥാടകരെ പതിനെട്ടാംപടി കയറ്റുന്നതിലെ കാലതാമസമായിരുന്നു ക്യു നീളാനുള്ള പ്രധാന കാരണം. എന്തുകൊണ്ടാണ് താമസമുണ്ടാകുന്നതെന്ന് കണ്ടെത്തി. അതിന് പരിഹാരവും കണ്ടു. പതിനെട്ടാംപടിയുടെ വശത്ത് പൊലീസുകാര്‍ക്ക് ഇരുന്ന് തീര്‍ഥാടകരെ കയറ്റിവിടാനുള്ള സംവിധാനം ഉണ്ട്. കൂടാതെ പടിയില്‍ പൊലീസുകാരുടെ ഡ്യൂട്ടി സമയവും കുറച്ചു. 15 മിനിറ്റ് കഴിയുമ്പോള്‍ പൊലീസുകാര്‍ക്ക് വിശ്രമം അനുവദിച്ചു. ഇത് വിജയം കണ്ടു. ഒരു മിനിറ്റില്‍ 75 മുതല്‍ 80 പേര്‍ വരെ പതിനെട്ടാംപടി കയറുന്നുണ്ട്. മഴ സമയത്തു മാത്രമാണ് അല്‍പ്പം കുറഞ്ഞത്. മിനിറ്റില്‍ 90 മുതല്‍ 97 പേരെ വരെ കയറ്റി ഇത്തവണ ചരിത്രവും തിരുത്തി.
ശബരിമലയില്‍ ഇല്ലെങ്കിലും പ്രശ്‌നമില്ല. എവിടെ ഇരുന്നാലും ശബരിമലയിലെ ക്യാമറാദൃശ്യങ്ങള്‍ നിരീക്ഷിക്കാനുള്ള സംവിധാനമുണ്ട്. പോരായ്മ കണ്ടാല്‍ അപ്പോള്‍ സ്‌പെഷല്‍ ഓഫിസറെ വിളിക്കും. പ്രധാനപ്പെട്ട ഉദ്യോഗസ്ഥര്‍ അവിടെ പോയി നിന്നു പരിഹാരം കാണും.
വെര്‍ച്വല്‍ ക്യു ബുക്കു ചെയ്ത ധാരാളം പേര്‍ ക്രമം തെറ്റി വരുന്നുണ്ട്. ഇന്നത്തേക്കു ബുക്ക് ചെയ്തിട്ട് തലേദിവസമേ വരുന്നവര്‍ ഉണ്ട്. അതേപോലെ ബുക്കു ചെയ്ത ദിവസം വരാതെ മാറിവരുന്നവരും ഉണ്ട്. ഇവര്‍ക്ക് ഇതുവരെ നിയന്ത്രണം കൊണ്ടുവന്നിട്ടില്ല. ഇത് ചില ദിവസങ്ങളില്‍ അല്‍പം തിരക്ക് കൂടാന്‍ ഇടയാക്കിയിട്ടുണ്ട്.
ഇത്തവണ ഏറ്റവും വലിയ തിരക്ക് 6ന് ആയിരുന്നു. അന്ന് 15,000 പേരില്‍ കൂടുതല്‍ ക്രമം തെറ്റി വന്നു. അന്ന് സ്‌പോട് ബുക്കിങ് 14,800 ആയിരുന്നു. എന്നിട്ടും വലിയ കാത്തുനില്‍പ്പില്ലാതെ എല്ലാവര്‍ക്കും ദര്‍ശനം ലഭ്യമാക്കിയത് പതിനെട്ടാംപടി കയറ്റുന്നതിന്റെ വേഗം കൂട്ടിയതിനാലാണ്.
കുറഞ്ഞത് 25,000 മുതല്‍ 30,000 പേര്‍ വരെ ഒരു ദിവസം ഉച്ചയ്ക്കു ശേഷം ദര്‍ശനത്തിനെത്തുന്നുണ്ട്. ഉച്ചയ്ക്കു ശേഷം അഭിഷേകം ഇല്ലാത്തതിനാല്‍ ഇതില്‍ നല്ലൊരു ഭാഗവും പിറ്റേ ദിവസം അഭിഷേകവും ദര്‍ശനവും കഴിഞ്ഞാണ് മടങ്ങുന്നത്. ഓരോ ദിവസവും ദര്‍ശനം നടത്തുന്ന കണക്കില്‍ ഇവരുടെ എണ്ണം ഉള്‍പ്പെടുത്താറില്ല. സോപാനത്ത് തിരക്ക് കൂടാന്‍ ഇതാണ് കാരണം. മേല്‍പാലത്തിന്റെ 2 വശം നിറഞ്ഞാല്‍ മാത്രം സോപാനത്തു നില്‍ക്കുന്ന പൊലീസുകാര്‍ വേഗത്തില്‍ തള്ളി വിടുകയുള്ളു. അതിനു പ്രത്യേക നിര്‍ദേശം നല്‍കിയിട്ടുണ്ട്. സുഗമമായ ദര്‍ശനം കിട്ടുന്നതിനാലാണു പരാതി ഇല്ലാത്തത്.
"
https://www.facebook.com/Malayalivartha

























