92ാമത് ശിവഗിരി തീര്‍ത്ഥാടന മഹാമഹത്തെ വിളംബരംചെയ്യുന്ന തീര്‍ത്ഥാടനകാലത്തിന് ഇന്ന് ശിവഗിരിയില്‍ തുടക്കമാവും....

92ാമത് ശിവഗിരി തീര്‍ത്ഥാടന മഹാമഹത്തെ വിളംബരംചെയ്യുന്ന തീര്‍ത്ഥാടനകാലത്തിന് ഇന്ന് ശിവഗിരിയില്‍ തുടക്കമാവും. ഡിസംബര്‍ 30ന് ഉപരാഷ്ട്രപതി ജഗ് ദീപ് ധന്‍കര്‍ ശിവഗിരി തീര്‍ത്ഥാടനം ഉദ്ഘാടനം ചെയ്യും.
തീര്‍ത്ഥാടനകാലത്തിന്റെ ഉദ്ഘാടനം ഇന്നു രാവിലെ 10ന് മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി നിര്‍വഹിക്കും. ശ്രീനാരായണധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അദ്ധ്യക്ഷത വഹിക്കും. സ്വാമി പരാനന്ദ ഭദ്രദീപ പ്രകാശനം നടത്തും. ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തും.
ട്രഷറര്‍ സ്വാമി ശാരദാനന്ദ, ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് ബോര്‍ഡ് അംഗം സ്വാമി സൂക്ഷ്മാനന്ദ എന്നിവര്‍ മുഖ്യപ്രഭാഷണങ്ങള്‍ നടത്തും. വത്തിക്കാന്‍ ലോകമതപാര്‍ലമെന്റില്‍ പങ്കെടുത്ത പ്രതിനിധികളെ ഗുരുധര്‍മ്മപ്രചരണ സഭ ജോയിന്റ് സെക്രട്ടറി സ്വാമി വീരേശ്വരാനന്ദ ആദരിക്കും.
https://www.facebook.com/Malayalivartha

























