കനത്ത മഴയെ തുടര്‍ന്ന് മുല്ലപ്പെരിയാര്‍ ഡാമില്‍ ജലനിരപ്പ് ഉയര്‍ന്നു...

കനത്ത മഴയെ തുടര്‍ന്ന് മുല്ലപ്പെരിയാര്‍ ഡാമില്‍ ജലനിരപ്പ് ഉയര്‍ന്നു. 24 മണിക്കൂറിനുള്ളില്‍ ഏഴ് അടിയാണ് ഉയര്‍ന്നത്. വെള്ളിയാഴ്ച രാവിലെ ആറിന് 120.65 അടിയായിരുന്ന ജലനിരപ്പ്.
ഇന്നലെ രാവിലെ ആറോടെ 127. 65 അടിയായി. അണക്കെട്ടില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ തമിഴ്നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് സെക്കന്‍ഡില്‍ 400 ഘനയടിയില്‍ നിന്ന് 1400 ഘനയടിയാക്കി ഉയര്‍ത്തി.
ഇന്നലെ വൈകുന്നേരത്തോടെ മഴ കുറഞ്ഞെന്ന് അധികൃതര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ 101 മില്ലിമീറ്റര്‍ മഴയും തേക്കടിയില്‍ 108.20 മില്ലിമീറ്റര്‍ മഴയും പെയ്തു. വ്യാഴാഴ്ച രാത്രി തുടങ്ങിയ മഴ രണ്ട് ദിവസം തുടര്‍ച്ചയായി പെയ്തതാണ് ജലനിരപ്പ് ഉയരാന്‍ കാരണമായിതീര്ന്നത്.
https://www.facebook.com/Malayalivartha

























