അയ്യപ്പ സ്വാമിക്ക് തങ്ക അങ്കി ചാര്‍ത്തി ദീപാരാധന 25ന് വൈകുന്നേരം....

അയ്യപ്പ സ്വാമിക്ക് തങ്ക അങ്കി ചാര്‍ത്തി ദീപാരാധന 25ന് വൈകിട്ട്. മണ്ഡല കാലത്തെ പ്രധാന ചടങ്ങാണ് തങ്ക അങ്കി ചാര്‍ത്തിയുള്ള ദീപാരാധന. ആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തില്‍ നിന്ന് ഘോഷയാത്രയായി എത്തിക്കുന്ന തങ്ക അങ്കി 25ന് വൈകിട്ട് 5ന് ശരംകുത്തിയില്‍ എത്തും.
വൈകുന്നേരം നട തുറന്നശേഷം ശ്രീകോവിലില്‍ പൂജിച്ച മാലകള്‍ ചാര്‍ത്തിയാണ് തങ്ക അങ്കി ഘോഷയാത്രയെ സ്വീകരിക്കാനുള്ള സംഘത്തെ തന്ത്രി യാത്രയാക്കുക.
അതേസമയം ശബരിമല ദര്‍ശനത്തിന് വലിയ തിരക്കില്ല. പതിനെട്ടാംപടി കയറാന്‍ സന്നിധാനം വലിയ നടപ്പന്തലില്‍ രണ്ട് വരിയായി മാത്രമേ തീര്ഥാടകരുള്ളു. അവധി ദിവസമായതിനാല്‍ വലിയ തിരക്കാണ് പൊലീസും ദേവസ്വം ബോര്‍ഡും പ്രതീക്ഷിച്ചത്. സന്നിധാനത്ത് രാവിലെ മഴയില്ല, അടുത്തു നില്‍ക്കുന്നവരെ പോലും കാണാന്‍ കഴിയാത്ത വിധത്തില്‍ കോടമഞ്ഞ്. രണ്ട് ദിവസത്തെ തുടര്‍ച്ചയായ മഴ കാരണം സന്നിധാനത്ത് തിരക്ക് കുറവാണുള്ളത്.
https://www.facebook.com/Malayalivartha

























