ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റല്‍ സാക്ഷരത കൈവരിച്ച സംസ്ഥാനമാക്കി കേരളത്തെ മാറ്റാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി

ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റല്‍ സാക്ഷരത കൈവരിച്ച സംസ്ഥാനമാക്കി കേരളത്തെ മാറ്റാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി എം ബി രാജേഷ്.
തിരുവാണിയൂര്‍ ഗ്രാമപഞ്ചായത്ത് മിനി സിവില്‍ സ്റ്റേഷന്റെ ശിലാസ്ഥാപനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. 350 ലക്ഷം രൂപ ചെലവിട്ടാണ് കെട്ടിടം പൂര്‍ത്തീകരിക്കുന്നത്.
ജനങ്ങള്‍ ദിനം പ്രതി ആശ്രയിക്കേണ്ടി വരുന്ന എല്ലാ സര്‍ക്കാര്‍ ഓഫീസുകളും ഒരു കുടക്കീഴില് വരുന്നത് പൊതുജനങ്ങള്‍ക്ക് ഏറെ ആശ്വാസകരമായേക്കും. സേവനം ഔദാര്യമല്ല മറിച്ച് അവകാശമാണ്. ജനങ്ങള്‍ക്ക് സര്‍ക്കാര്‍ ഓഫീസുകളില്‍ എത്താതെ തന്നെ അവരുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ കഴിയുന്ന രീതിയിലുള്ള മികച്ച സംവിധാനങ്ങള്‍ ഒരുക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ തലത്തില്‍ നടന്നു വരുന്നത്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴിയുള്ള മുഴുവന്‍ സേവനങ്ങളും ഓണ്‍ലൈനായി ലഭ്യമാക്കുന്ന കെ-സ്മാര്‍ട്ട് പദ്ധതി പ്രാവര്‍ത്തികമായി കഴിഞ്ഞു. നിലവില്‍ മുനിസിപ്പാലിറ്റികളില്‍ കെ സ്മാര്‍ട്ട് വഴിയുള്ള സേവനം ലഭ്യമാകുന്നു്. ഏപ്രില്‍ ഒന്ന് മുതല്‍ കെ-സ്മാര്‍ട്ടിന്റെ സേവന ഫലങ്ങള്‍ ഗ്രാമപഞ്ചായത്തുകളിലേക്കും വ്യാപിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. ഇതോടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നുമുള്ള സേവനങ്ങള്‍ സമയബന്ധിതമായി ഓഫീസുകളില്‍ പോകാതെ തന്നെ പൊതുജനങ്ങള്‍ക്ക് ലഭ്യമാവും.
മാലിന്യമുക്ത കേരളം സാധ്യമാക്കാന്‍ ഊര്‍ജിതമായ പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നത്. മാലിന്യം വലിച്ചെറിയുന്നവര്‍ക്കെതിരെ ശക്തമായ ഇടപെടല്‍ ഉണ്ടാകും. അലക്ഷ്യമായി മാലിന്യം വലിച്ചെറിയുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ ബന്ധപ്പെട്ട തദ്ദേശസ്ഥാപനങ്ങള്‍ വഴി കൃത്യമായി പിഴ ഈടാക്കും. അതിദരിദ്രരില്ലാത്ത കേരളം സൃഷ്ടിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഏറെ കാര്യക്ഷമമായാണ് നടക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
https://www.facebook.com/Malayalivartha

























