പത്തനംതിട്ട മുറിഞ്ഞകല്‍ ഗുരുമന്ദിരത്തിന് സമീപം കാറപകടത്തില്‍ നാലു പേര് മരിച്ച സംഭവത്തില്‍ റിപ്പോര്‍ട്ട് തേടി ഹൈക്കോടതി

പത്തനംതിട്ട മുറിഞ്ഞകല്‍ ഗുരുമന്ദിരത്തിന് സമീപം കാറപകടത്തില്‍ നാലു പേര് മരിച്ച സംഭവത്തില്‍ റിപ്പോര്‍ട്ട് തേടി ഹൈക്കോടതി.ഡിവിഷന് ബെഞ്ചിന്റേതാണ് നടപടി. ഇക്കാര്യം നാളെ വീണ്ടും പരിഗണിക്കും.
കാറിലുണ്ടായിരുന്ന നാലുപേരാണ് മരിച്ചതെങ്കിലും ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനവുമായി കൂട്ടിയിടിച്ചതിനാലാണ് ദേവസ്വം ബെഞ്ച് വിശദീകരണം തേടിയത്. ഇന്നലെ പുലര്‍ച്ചെയാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് വന്ന കാര്‍ അപകടത്തില്‍ പെട്ട് ഒരു കുടുംബത്തിലെ നാലു പേര് ദാരുണമായി മരിച്ചത്.
"
https://www.facebook.com/Malayalivartha

























