Widgets Magazine 

25
Nov / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സർക്കാർ ഹൈക്കോടതിയിൽ; ഫോൺ പാസ്‌കോഡ് നൽകാൻ ബാധ്യസ്ഥനെന്ന് നിലപാട്...


'മറ്റൊരു വിസ്മയയാവാഞ്ഞത് ഭാഗ്യം'; വാഴ' പ്രൊഡക്ഷൻ മാനേജർ ഇന്ദ്രജിത്തിന്റെ വിവാഹ തട്ടിപ്പ് കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പെൺകുട്ടിയുടെ കുടുംബം...


കർമ്മരംഗത്തെ പുത്തൻ ഉണർവ്വും സാമ്പത്തിക നേട്ടങ്ങളും; പ്രധാന നേട്ടങ്ങൾ ആർക്കൊക്കെ?


രാഷ്ട്രപതി ദ്രൗപദി മുർമു വെള്ളിയാഴ്ച ഗുരുവായൂർ ക്ഷേത്രദർശനം നടത്തും...


ഏറെ പ്രതീക്ഷിച്ചു പക്ഷെ കൈവിട്ടു... ആദ്യ 30ൽ തിളങ്ങി മലയാളി പെൺകുട്ടി; ആദ്യ 12ൽ ഇടംനേടാനാകാതെ കെസിയ ലിസ് മെജോയുടെ ലോകസുന്ദരിപ്പട്ട യാത്രയ്ക്ക് വിരാമം

ശൊ ഇത്രയും പ്രതീക്ഷിച്ചില്ല... ആയുഷ് കാലത്തെ മുഴുവന്‍ സമ്പാദ്യവും കള്ളന്‍ അടിച്ചുകൊണ്ട് പോയിട്ടും രാജീവ് ടെന്‍ഷനടിച്ചില്ല; മോഷണം പോയ 550 പവന്‍ 7 മാസത്തെ കാത്തിരിപ്പിനൊടുവില്‍ ട്വിസ്റ്റ്

17 DECEMBER 2024 08:53 AM IST
മലയാളി വാര്‍ത്ത

മോഷണം നടത്തുന്നവര്‍ക്ക് അത് നഷ്ടപ്പെട്ടവന്റെ വേദന അറിയില്ല. പൊന്നാനിയില്‍ അടച്ചിട്ട വീട് കുത്തി തുറന്ന് 550 പവന്‍ സ്വര്‍ണം നഷ്ടമായ പ്രവാസി മണപ്പറമ്പില്‍ രാജീവ് പക്ഷെ കരഞ്ഞില്ല. പുറത്തുവന്ന കണക്കുകള്‍ മുന്നൂറും മുന്നൂറ്റമ്പതുമൊക്കെയാണെങ്കിലും യഥാര്‍ഥത്തില്‍ നഷ്ടപ്പെട്ടത് 550 പവനാണ്. പൊലീസ് രേഖകളിലും ഇതുതന്നെയാണ്.

ഇത്രയധികം സ്വര്‍ണം നഷ്ടപ്പെട്ടിട്ടും മനക്കരുത്തോടെ നില്‍ക്കുന്നത് പലര്‍ക്കും സംശയങ്ങളുണ്ടാക്കി. പലരും നേരിട്ട് തന്നെ കൗതുകത്തോടെ ചോദിച്ചു. കാല്‍ നൂറ്റാണ്ട് കൊണ്ട് സമ്പാദിച്ച സ്വര്‍ണം ഒറ്റ രാത്രി കൊണ്ട് നഷ്ടപ്പെട്ടപ്പോള്‍ 'എന്ത് കൊണ്ട് രാജീവ് തകര്‍ന്നില്ല'.? എന്ന ചോദ്യമാണ് ഉയര്‍ന്നത്.

ഇതിന് രാജീവ് നല്‍കിയ മറുപടി ഇതായിരുന്നു. പൊലീസിന്റെ ആദ്യ ചോദ്യം ഇതായിരുന്നു. എന്റെ കണ്ണുകളിലേക്ക് നോക്കി ഡിവൈഎസ്പി പി.പി.ഷംസ് ചോദിച്ചു.. നഷ്ടപ്പെട്ട ആഭരണങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് ഉണ്ടോ.? ഇല്ലായെന്ന് ഉത്തരം നല്‍കി. പിന്നെയും എന്നിലേക്ക് കേന്ദ്രീകരിക്കുന്ന നാലഞ്ച് ചോദ്യങ്ങളുണ്ടായി. അത് കഴിഞ്ഞതോടെ പൊലീസ് ചോദ്യങ്ങളുടെ രീതിയും അന്വേഷണത്തിന്റെ സ്വഭാവവും അടിമുടി മാറ്റി. ഒപ്പം തെളിവായി മോഷ്ടാവ് വീടിന്റെ മുന്‍വശത്തെ മതില്‍ ചാടിക്കടക്കുന്നതിന്റെ സിസിടിവി ദൃശ്യവും കിട്ടി.

ഇതോടെ ഒരു മോഷ്ടാവ് അകത്തു കയറിയെന്ന് പൊലീസ് ഉറപ്പിച്ചു. പിന്നീട് അന്വേഷണ സംഘം ഏറെ സൗഹൃദത്തോടെ നിരന്തരം സമീപിച്ചു കൊണ്ടിരുന്നു. അവരുടെ അധ്വാനവും പരിശ്രമവും ഞാന്‍ നേരിട്ട് കണ്ടു.. സംഘത്തിലെ പലരും എന്നെ രാജീവേട്ടാ.. എന്നാണ് വിളിച്ചത്. ഒപ്പം അന്നത്തെ എസ്പി ശശിധരന്‍ ഒന്നിലധികം തവണ നേരിട്ട് വീട്ടിലെത്തി പ്രതിയെ പിടിക്കുമെന്ന് ഉറപ്പ് നല്‍കി. പൊലീസിന്റെ ഉറപ്പായിരുന്നു എന്റെ ധൈര്യം. അന്ന് ഒരു സംഭവമുണ്ടായി.

15ന് രാത്രി 7.30ന് ദൈവ ദൂതനെ പോലെ ഒരാള്‍ വീട്ടിലേക്കു വന്നു.. മോഷ്ടാവ് തകര്‍ത്ത വീടിന്റെ പിന്‍വാതില്‍ ശരിയാക്കാന്‍ വൈകിയതിനാല്‍ ഞാനും ഭാര്യയും തൊട്ടടുത്ത ഹോട്ടലിലാണ് താമസിച്ചിരുന്നത്. അങ്ങോട്ട് പോകാനൊരുങ്ങുന്നതിനിടയിലാണ് ഗേറ്റ് കടന്ന് സ്‌കൂട്ടറില്‍ ഒരാള്‍ വരുന്നത്. തീര്‍ത്തും അപരിചിതന്‍. അല്‍പം വെപ്രാളത്തോടെ അയാള്‍ എന്റെ അടുത്തു വന്ന് പതിഞ്ഞ സ്വരത്തില്‍ പറഞ്ഞു.. 'സാര്‍.. ഇതാരാണ് ചെയ്തതെന്ന് എനിക്കറിയാം.' ഞാന്‍ കൗതുകത്തോടെ അവനെ നോക്കി. അവന്‍ രണ്ട് പേരുകള്‍ പറഞ്ഞു. 'സുഹൈല്‍, നാസര്‍' ഇതുകേട്ട് എന്തു ചെയ്യണമെന്നറിയാതെ ഞാന്‍ എന്റെ അടുത്ത സുഹൃത്ത് മഹേഷിനെ വീട്ടിലേക്കു വിളിച്ചു.

അതിവേഗം തന്നെ വീട്ടിലേക്കെത്തിയ മഹേഷും അവനോട് സംസാരിച്ചു. മോഷ്ടാക്കളുടെ വീടും അവനറിയാം. പൊന്നാനിയില്‍ മോഷ്ടാക്കളില്‍ ഒരാള്‍ താമസിക്കുന്ന ക്വാട്ടേഴ്‌സ് മഹേഷ് ആ രാത്രി തന്നെ അവനൊപ്പം ചെന്ന് കണ്ടു. പുറത്തു നിന്ന് കാണുകയല്ലാതെ ഒന്നും ചെയ്യാന്‍ കഴിയില്ലല്ലോ.. വിവരം ഉടന്‍ തന്നെ പൊലീസില്‍ അറിയിച്ചു. പൊന്നാനി ബിയ്യത്ത് കോഴിക്കടയില്‍ ജോലി ചെയ്തിരുന്നയാളായിരുന്നു പ്രതികളിലൊരാളായ നാസര്‍. അയാള്‍ പരിസരത്തുള്ള കാര്യങ്ങളൊക്കെ ചോദിച്ചറിഞ്ഞിരുന്നു.

ആളില്ലാത്ത വീടും മോഷണ സാധ്യതകളുമെല്ലാം അവന്‍ നേരത്തെ മാര്‍ക്ക് ചെയ്തു വച്ചിരുന്നു. വിവരങ്ങളെല്ലാം അവന്റെ സുഹൃത്തായ സുഹൈലിനെയും അറിയിച്ചു. അങ്ങനെ ദിവസങ്ങളോളം നീണ്ട ആസൂത്രണത്തിനൊടുവിലാണ് വീട്ടിലെത്തുന്നത്. അവര്‍ ഒരിക്കലും ഇത്രയധികം സ്വര്‍ണം പ്രതീക്ഷിച്ചിരുന്നില്ല. പണമോ കുറച്ചെന്തെങ്കിലും ആഭരണമോ മാത്രം പ്രതീക്ഷിച്ചാണ് അകത്തു കയറിയിരിക്കുന്നത്.

കണ്‍മുന്നില്‍ നില്‍ക്കുന്ന പ്രതികളിലേക്കെത്താന്‍ പൊലീസ് തെളിവുകള്‍ ശേഖരിച്ചു തുടങ്ങി. പ്രതികള്‍ അറിയാതെ പിറ്റേന്നു മുതല്‍ പൊലീസും ഒപ്പം ഞാനും ഇവര്‍ക്ക് പിറകിലുണ്ടായിരുന്നു. തെളിവുകള്‍ നശിപ്പിച്ച് എങ്ങനെ അകത്തു കടക്കാമെന്ന് ഇവര്‍ക്ക് പൂര്‍ണ ബോധ്യമുണ്ടായിരുന്നു. 13ന് പുലര്‍ച്ചെ 1.30ന് മോഷ്ടാവ് മതില്‍ ചാടി കടന്ന് വീടിന്റെ പിന്‍വശത്തെത്തി. ആദ്യം സിസിടിവി ഡിവിആര്‍ നശിപ്പിച്ചു. അതിനുശേഷമായിരുന്നു മറ്റ് പണികളിലേക്കു കടന്നത്.

തേക്കിന്റെ അടുക്കള വാതില്‍ മുക്കാല്‍ മണിക്കൂറുകൊണ്ട് പൊളിച്ചെടുത്ത് അകത്തു കടന്നു. വീടിന്റെ ഉള്‍വശത്തെല്ലാം പരതുന്നതിനടയിലാണ് അകത്തെ മുറിയിലുള്ള ലോക്കറും തകര്‍ത്തത്. കള്ളന് ലോട്ടറിയടിച്ചപോലെ അതിനകത്ത് 550 പവന്‍ ഇരിക്കുന്നുണ്ടായിരുന്നു. സ്വര്‍ണം വാരിവലിച്ചെടുത്ത് പുറത്തിറങ്ങിയ മോഷ്ടാവ് 5 കിലോഗ്രാം തൂക്കമുള്ള 2 ഡിവിആര്‍, 4 വില കൂടിയ മദ്യ കുപ്പികള്‍, ഒപ്പം സ്വര്‍ണവും ഉള്‍പ്പെടെ 20 കിലോഗ്രാം ഭാരമുള്ള സഞ്ചിയും കൊണ്ടാണ് പുറത്തു ചാടുന്നത്. വടക്കു ഭാഗത്തെ മതില്‍ ചാടിക്കടന്ന് തൊട്ടടുത്ത വീടിന്റെ പിറകിലൂടെ നടന്നു പോയി.

സംഭവം നടന്ന് മൂന്ന് മാസം കഴിഞ്ഞിട്ടും പ്രതികളെ പൊലീസ് പിടിച്ചില്ല. ഇതോടെ ഞാന്‍ മുഖ്യമന്ത്രിക്ക് ഉള്‍പ്പെടെ പരാതി നല്‍കി. അപ്പോഴേക്കും എസ്പിയും ഡിവൈഎസ്പിയുമെല്ലാം മാറി. എസ്പി ആര്‍.വിശ്വനാഥ് ചുമതലയേറ്റു. തിരൂരില്‍ ഡിവൈഎസ്പി ഇ.ബാലകൃഷ്ണനുമെത്തി. പ്രതികളെ ഉടന്‍ പിടിക്കുമെന്ന് പുതിയ എസ്പി ഉറപ്പ് നല്‍കി. ആ ഉറപ്പ് വല്ലാത്ത ആത്മവിശ്വാസമാണ് നല്‍കിയത്. ഇതിനിടയ്ക്ക് അന്വേഷണ സംഘം പറഞ്ഞു.. വേണമെങ്കില്‍ ഏതു നിമിഷവും പ്രതികളെ അറസ്റ്റ് ചെയ്യാം. പക്ഷേ, നഷ്ടപ്പെട്ട മുതല്‍ പൂര്‍ണമായി കിട്ടണമെങ്കില്‍ കുറച്ചു കൂടി കാത്തിരിക്കണമെന്ന്. പൊലീസിന്റെ ആ നിലപാടായിരുന്നു ശരി. ഇതിനിടയില്‍ പ്രതികളിലൊരാളായ സുഹൈല്‍ മറ്റൊരു കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ടു. വൈകാതെ തന്നെ ഇയാള്‍ ജാമ്യത്തിലിറങ്ങുകയും ചെയ്തു. ഇതിനുശേഷമാണ് മോഷണമുതല്‍ പതുക്കെ പുറത്തിറങ്ങി തുടങ്ങിയത്. ജാമ്യമില്ലാതെ അകത്തു കിടന്നിരുന്നെങ്കില്‍ തെളിവിനായി വീണ്ടും കാത്തിരിക്കേണ്ടി വന്നേനെ. അവന്റെ ആ ജാമ്യം ശരിക്കും ഈ കേസിന് അനുഗ്രഹമായി.

എന്റെ വീട്ടില്‍ മോഷണം നടന്ന അന്നു മുതല്‍ പൊലീസ് ഉള്‍പ്പെടെ പലരും സംശയത്തോടെ കണ്ട ഒരാള്‍ വീട്ടില്‍ ജോലിക്കെത്തിയിരുന്ന പുഷ്പ ചേച്ചിയായിരുന്നു. പക്ഷേ, ഞങ്ങള്‍ക്ക് ഒരി തരി പോലും ആ സംശയമുണ്ടായിരുന്നില്ല. ചോദ്യം ചെയ്യാന്‍ വീട്ടിലേക്കെത്തിയ പൊലീസിനോട് എന്റെയും ഭാര്യയുടെയും ആദ്യ അഭ്യര്‍ഥന പുഷ്പ ചേച്ചിയെ ബുദ്ധിമുട്ടിക്കരുതെന്നായിരുന്നു. പൊലീസും അത് ഉള്‍ക്കൊണ്ടു. എങ്കിലും പലരുടെയും നോട്ടം കൊണ്ടും ചോദ്യം കൊണ്ടും പുഷ്പ ചേച്ചിയും മകനും വേദനിക്കുന്നുണ്ടെന്ന് ഞങ്ങളറിഞ്ഞിരുന്നു. എനിക്കത് സ്വര്‍ണം നഷ്ടപ്പെട്ടതിനേക്കാള്‍ വലിയ വേദനയാണുണ്ടാക്കിയത്. ആ സത്യസന്ധതയും ആത്മാര്‍ഥതയും ഞങ്ങള്‍ വര്‍ഷങ്ങള്‍ക്കു മുന്‍പേ തിരിച്ചറിഞ്ഞതാണ്. അത് തന്നെയാണ് വിശ്വാസം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊല്ലത്ത് ഹോട്ടലില്‍ മുറി ഇല്ലെന്ന് പറഞ്ഞതിന് പിന്നാലെ മാനേജരെ വടിവാള്‍ കൊണ്ട് വെട്ടി  (10 minutes ago)

ചക്കക്കൊമ്പനെ മയക്കുവെടിവച്ച് റേഡിയോ കോളര്‍ ഘടിപ്പിക്കാനുള്ള ഇന്നത്തെ ദൗത്യം അവസാനിപ്പിച്ചു  (27 minutes ago)

പോക്‌സോ കേസ് പ്രതിയായ 21കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (1 hour ago)

പ്രതിധ്വനി ഐ.ടി കലോത്സവം 2026; എച്ച് ആന്‍ഡ് ആര്‍ ബ്ലോക്കിന് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്: മന്ത്രി പി.സി. വിഷ്ണുനാഥ് സമ്മാനങ്ങള്‍ വിതരണം ചെയ്തു...  (2 hours ago)

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സർക്കാർ ഹൈക്കോടതിയിൽ; ഫോൺ പാസ്‌കോഡ് നൽകാൻ ബാധ്യസ്ഥനെന്ന് നിലപാട്...  (2 hours ago)

'മറ്റൊരു വിസ്മയയാവാഞ്ഞത് ഭാഗ്യം'; വാഴ' പ്രൊഡക്ഷൻ മാനേജർ ഇന്ദ്രജിത്തിന്റെ വിവാഹ തട്ടിപ്പ് കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പെൺകുട്ടിയുടെ കുടുംബം...  (2 hours ago)

യുഎഇയിലെ വാഹനാപകടത്തില്‍ മരിച്ച രണ്ട് മലയാളികളെക്കൂടി തിരിച്ചറിഞ്ഞു  (3 hours ago)

പാര്‍ട്ടിക്കകത്തുള്ള ആര്‍ക്കെതിരെയും സൈബര്‍ ആക്രമണം നടത്തിയിട്ടില്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍  (3 hours ago)

തമ്പ്രാനെന്ന്‌ വിളിപ്പിക്കും പാളേ കഞ്ഞി കുടിപ്പിക്കും എന്ന മനോഭാവമാണ്‌ യു.ഡി.എഫ്‌ നേതൃത്വത്തിനുള്ളത്‌; തൊഴിലാളികള്‍ക്കും, ജനങ്ങള്‍ക്കും നല്‍കിയ വാഗ്‌ദാനങ്ങള്‍ പാലിക്കുന്നില്ല; ആഞ്ഞടിച്ച് എല്‍.ഡി.എഫ്‌  (3 hours ago)

ഒരിടവേളയ്ക്കുശേഷം വീണ്ടും മഴയെത്തുന്നു മൂന്ന് ദിവസം ജാഗ്രതാ നിർദേശം; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്  (5 hours ago)

ഓഹരി വിപണി പോലെയായി സ്വർണവും... റെക്കോർഡ് ഉയരമായ 1.31 ലക്ഷത്തിൽ നിന്ന് 90,400 രൂപയിലേക്ക്; ഒറ്റ ദിവസം രണ്ടുതവണ ഇടിഞ്ഞ് സ്വർണവില, പവന് കുറഞ്ഞത് 40,760 രൂപ, ഇനിയും വില താഴേക്ക് പോകുമോ?  (5 hours ago)

ഞാനീ നാട്ടുകാരനല്ല മാവിലായിക്കാരൻ... അച്ചടക്കത്തിന്റെ വാൾ വരുംമുമ്പ് കണക്കുതീർക്കൽ; യൂത്ത് കോൺഗ്രസിലും കൂട്ടയടി, ഗ്രൂപ്പ് പോരിൽ കൈകഴുകി മുഖ്യമന്ത്രി  (5 hours ago)

വിവരാവകാശ രേഖയിലെ വിസ്മയം നോക്കൂ—ഈ വർഷങ്ങളിലെ എം.എൽ.എ ഫണ്ട് വിനിയോഗം ‘പൂജ്യം’ വീണാ ജോർജിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറൽ  (6 hours ago)

സിഎംആര്‍എല്‍-എക്‌സാലോജിക് പണമിടപാട് കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെയുള്ള അന്വേഷണത്തിന് നേരത്തെ ഏര്‍പ്പെടുത്തിയ സ്റ്റേ ഹൈക്കോടതി ദീര്‍ഘിപ്പിച്ചു... ഡിസംബര്‍ 15 വരെ സ്റ്റേ നീട്ടി  (6 hours ago)

അന്താരാഷ്ട്ര ഹോക്കിയിൽ ഇന്ത്യൻ വനിതാ ടീമിന് സുവർണ കുതിപ്പ് ... ലോക റാങ്കിങ് പട്ടികയിൽ ഇന്ത്യൻ ടീം ചരിത്രത്തിലെ ഏറ്റവും മികച്ച നേട്ടമായ അഞ്ചാം സ്ഥാനത്തേക്ക്....  (7 hours ago)

Malayali Vartha Recommends