കുടുംബശ്രീ ഭരണസമിതികളുടെ കാലാവധി ഒരു വര്‍ഷത്തേക്കു നീട്ടി സര്‍ക്കാര്‍ ഉത്തരവ്

കുടുംബശ്രീ ഭരണസമിതികളുടെ കാലാവധി ഒരു വര്‍ഷത്തേക്കു നീട്ടി സര്‍ക്കാര്‍ ഉത്തരവ്. കുടുംബശ്രീ ത്രിതല സംഘടനാ സംവിധാനത്തിലെ ഭരണസമിതികളുടെ മൂന്നു വര്‍ഷ കാലാവധി ജനുവരി 25ന് അവസാനിക്കാനിരിക്കെയാണ് നീട്ടിയത്.
തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി വാര്‍ഡ് വിഭജനം നടത്താനായി സര്‍ക്കാര്‍ തീരുമാനിച്ച സാഹചര്യത്തില്‍ അതിനു മുന്‍പ് കുടുംബശ്രീ തിരഞ്ഞെടുപ്പ് നടത്തുന്നത് പ്രവര്‍ത്തനത്തെ ബാധിക്കുമെന്നു ചൂണ്ടിക്കാട്ടി കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ നല്കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമായത്.
"
https://www.facebook.com/Malayalivartha

























