സംസ്ഥാനത്തെ മുന്‍ഗണനാ റേഷന്‍ ഗുണഭോക്താക്കളുടെ മസ്റ്ററിംഗ് ഡിസംബര്‍ 31വരെ നീട്ടിയെന്ന് മന്ത്രി ജി.ആര്. അനില്‍

സംസ്ഥാനത്തെ മുന്‍ഗണനാ റേഷന്‍ ഗുണഭോക്താക്കളുടെ മസ്റ്ററിംഗ് ഡിസംബര്‍ 31വരെ നീട്ടിയെന്ന് മന്ത്രി ജി.ആര്. അനില്‍ .ഡിസംബര്‍ 16 വരെ സംസ്ഥാനത്തെ 88.41 ശതമാനം മുന്‍ഗണനാ കാര്‍ഡ് (എ.എ.വൈ, പി.എച്ച്.എച്ച്) അംഗങ്ങള്‍ മസ്റ്ററിംഗ് നടപടികള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്.
മുഴുവന്‍ മുന്‍ഗണനാ കാര്‍ഡ് അംഗങ്ങളുടെയും മസ്റ്ററിംഗ് ചെയ്യുന്നതിനാണ് ഇ.കെ.വൈ.സി അപ്ഡേഷന് സമയപരിധി ദീര്‍ഘിപ്പിച്ചത്. ഭക്ഷ്യ പൊതുവിതരണ വകുപ്പ് സ്മാര്‍ട്ട്ഫോണ്‍ വഴി മസ്റ്ററിംഗ് നടത്തുന്ന ഫേസ് ആപ്പിലൂടെ 1,20,904 റേഷന്‍ കാര്‍ഡ് അംഗങ്ങള്‍ മസ്റ്ററിംഗ് ചെയ്തു.
അപ്ഡേഷന് ചെയ്യാന്‍ സാധിക്കാത്ത കിടപ്പ് രോഗികള്‍, കുട്ടികള്‍, ഇപോസില്‍ വിരലടയാളം പതിയാത്തവര്‍ എന്നിവര്‍ക്ക് ഐറിസ് സ്കാനറിന്റെ സഹായത്തോടെ താലൂക്കുകളില്‍ ക്യാമ്പുകള്‍ സംഘടിപ്പിച്ച് മസ്റ്ററിംഗ് നടത്തി വരുന്നു.
"
https://www.facebook.com/Malayalivartha

























