ടിപ്പര്‍ ലോറി മറിഞ്ഞുവീണ് വഴിയാത്രക്കാരന് ദാരുണാന്ത്യം....

ടിപ്പര്‍ ലോറി മറിഞ്ഞുവീണ് വഴിയാത്രക്കാരന് ദാരുണാന്ത്യം. മലപ്പുറം കൊണ്ടോട്ടി കൊളത്തൂര്‍ നീറ്റാണിമലില്‍ ഇന്ന് രാവിലെ ആറുമണിയോടെയാണ് അപകടം സംഭവിച്ചത്.
കരിങ്കല്‍ കയറ്റിവന്ന ലോറി വഴിയാത്രക്കാരനുമേല്‍ മറിഞ്ഞുവീഴുകയായിരുന്നു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. രാവിലെ നമസ്‌കാരം കഴിഞ്ഞ് മടങ്ങുകയായിരുന്ന ആളാണ് അപകടത്തില്‍പ്പെട്ടതെന്നാണ് സൂചനകളുള്ളത്. അപകടം നടന്ന് ഏറെനേരം ഇയാള്‍ ലോറിക്കടിയില്‍ കുടുങ്ങിക്കിടന്നിരുന്നു.
ഒടുവില്‍ അഗ്‌നിശമന സേന എത്തിയാണ് ഇയാളെ പുറത്തെടുത്തത്. അപ്പോഴേയ്ക്കും മരണപ്പെട്ടിരുന്നു. മൃതദേഹം ആശുപത്രിയിലേയ്ക്ക് മാറ്റി. അതേസമയം, പമ്പ ചാലക്കയത്ത് ശബരിമല തീര്‍ത്ഥാടകരുമായി പോയ കെഎസ്ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ച് അപകടമുണ്ടായി. ബസ് ഡ്രൈവര്‍മാര്‍ക്കും തീര്‍ത്ഥാടകര്‍ക്കും പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. അര്‍ദ്ധരാത്രി രണ്ടുമണിയോടെയാണ് അപകടം സംഭവിച്ചത്.
"
https://www.facebook.com/Malayalivartha

























