സന്തോഷ് ട്രോഫി ഫുട്ബോളില്‍ കേരളത്തിനു മുന്നില്‍ ഇന്ന് മേഘാലയ...

സന്തോഷ് ട്രോഫി ഫുട്ബോളില്‍ കേരളത്തിനു മുന്നില്‍ ഇന്ന് മേഘാലയ... ആദ്യമത്സരത്തില്‍ ഗോവന്‍പരീക്ഷണം അതിജീവിച്ച കേരളത്തിന് ഇന്ന് രണ്ടാംമത്സരത്തില്‍ വടക്കുകിഴക്കന്‍ കരുത്തരായ മേഘാലയയെ മറികടന്നാല്‍ ഗ്രൂപ്പ് ബിയില്‍നിന്ന് ക്വാര്‍ട്ടറിലേക്കുള്ള വഴി എളുപ്പമാകും.
ഹൈദരാബാദിലെ ഡെക്കാന്‍ അരീന ടര്‍ഫ് ഗ്രൗണ്ടില്‍ രാത്രി 7.30നാണ് മത്സരം നടക്കുക. രാത്രി സമയങ്ങളില്‍ അനുഭവപ്പെടുന്ന കടുത്ത തണുപ്പ് കേരളത്തിന് വെല്ലുവിളിയാകും. നിലവിലെ റണ്ണറപ്പായ ഗോവയെ 4-3ന് മറികടന്നത് കേരളത്തിന്റെ ആത്മവിശ്വാസമേറെ ഉയര്‍ത്തിയിട്ടുണ്ട്. 4-1ന് മുന്നിട്ടുനിന്നശേഷം കളിയവസാനം രണ്ടുഗോള്‍ വഴങ്ങിയത് ആശങ്കയുണര്‍ത്തുന്നതാണ്.
മികച്ച ഒത്തിണക്കത്തോടെ കുറിയ പാസുകളിലൂടെയും വിങ്ങുകള്‍ കേന്ദ്രീകരിച്ചുമായിരുന്നു ഗോവയ്ക്കെതിരെ കേരളം മുന്നേറിയത്. ടീമില്‍ മാറ്റങ്ങളുണ്ടാകില്ല. ഗോവയ്ക്കെതിരെ മികച്ച കളിയാണ് ടീം പുറത്തെടുത്തതെന്ന് പരിശീലകന് ബിബി തോമസ് .
തമിഴ്നാടുമായുള്ള ആദ്യമത്സരത്തില്‍ രണ്ട് ഗോളിന് പിന്നിട്ടുനിന്നശേഷം രണ്ടാംപകുതി സമനില പിടിച്ചാണ് മേഘാലയ എത്തുന്നത്.
"
https://www.facebook.com/Malayalivartha

























