Widgets Magazine 

25
Nov / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സർക്കാർ ഹൈക്കോടതിയിൽ; ഫോൺ പാസ്‌കോഡ് നൽകാൻ ബാധ്യസ്ഥനെന്ന് നിലപാട്...


'മറ്റൊരു വിസ്മയയാവാഞ്ഞത് ഭാഗ്യം'; വാഴ' പ്രൊഡക്ഷൻ മാനേജർ ഇന്ദ്രജിത്തിന്റെ വിവാഹ തട്ടിപ്പ് കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പെൺകുട്ടിയുടെ കുടുംബം...


കർമ്മരംഗത്തെ പുത്തൻ ഉണർവ്വും സാമ്പത്തിക നേട്ടങ്ങളും; പ്രധാന നേട്ടങ്ങൾ ആർക്കൊക്കെ?


രാഷ്ട്രപതി ദ്രൗപദി മുർമു വെള്ളിയാഴ്ച ഗുരുവായൂർ ക്ഷേത്രദർശനം നടത്തും...


ഏറെ പ്രതീക്ഷിച്ചു പക്ഷെ കൈവിട്ടു... ആദ്യ 30ൽ തിളങ്ങി മലയാളി പെൺകുട്ടി; ആദ്യ 12ൽ ഇടംനേടാനാകാതെ കെസിയ ലിസ് മെജോയുടെ ലോകസുന്ദരിപ്പട്ട യാത്രയ്ക്ക് വിരാമം

കല്യാണം കഴിഞ്ഞുള്ള ആദ്യത്തെ പിറന്നാൾ ആഘോഷമാക്കാൻ അവരില്ല; വരാന്തയിലെ കസേരയിൽ നെഞ്ചു തകർന്ന് ബിജുവിന്റെ പിതാവ്...

17 DECEMBER 2024 04:03 PM IST
മലയാളി വാര്‍ത്ത

ബിജുവിനും നിഷയ്ക്കും അനുവിനെ ദൈവം സമ്മാനിച്ചത് 25 വർഷം മുൻപുള്ള ഡിസംബർ 16നാണ്. ആരോണിന്റെയും അനുവിന്റെയും സുഹൃത്തുക്കളെ വിളിച്ചുകൂട്ടി ബിജു മകളുടെ പിറന്നാൾ ആഘോഷമാക്കുമായിരുന്നു. പിറന്നാൾ ദിനത്തിൽ അനുവിനു സമ്മാനവുമായി നിഖിൽ എത്തിയിരുന്നു. വിദേശത്തായിരുന്നപ്പോഴും പ്രിയതമയുടെ ജന്മദിനം നിഖിലിനു ഏറെ പ്രിയപ്പെട്ട ദിവസമായിരുന്നു. കല്യാണം കഴിഞ്ഞുള്ള ആദ്യത്തെ പിറന്നാൾ ആഘോഷമാക്കാനിരുന്നതാണ് നിഖിൽ. ഈ മാസം 27നാണ് നിഖിലിന്റെയും പിറന്നാൾ. പിറന്നാൾ ആഘോഷം കഴിഞ്ഞ് യൂകെയിലേയ്ക്ക് മടങ്ങാനായിരുന്നു നിഖിലിന്റെ തീരുമാനം. പിന്നാലെ അനുവും. എന്നാൽ എല്ലാ ആഗ്രഹങ്ങളും ബാക്കിയാക്കി അവർ മടങ്ങി.

കലഞ്ഞൂർ മുറിഞ്ഞകല്ലിൽ മിനി ബസും കാറും കൂട്ടിയിടിച്ച് നവദമ്പതികളടക്കം നാലുപേർ മരിച്ച സംഭവത്തിന്റെ നടുക്കം വിട്ടൊഴിഞ്ഞിട്ടില്ല നാടിനു. അനുവിന്റെ വീടിനോടു ചേർന്നുള്ള കുടുംബവീടിന്റെ വരാന്തയിലെ കസേരയിൽ നെഞ്ചു തകർന്ന് ബന്ധുക്കളോടും നാട്ടുകാരോടും മകൻ ബിജുവിനെയും കൊച്ചുമകൾ അനുവിനെയും പറ്റിയുള്ള ഓർമകൾ പറഞ്ഞു വിലപിക്കുകയായിരുന്നു പിതാവായ ജോർജ്.

മക്കളുടെ മരണം ജോർജിനുണ്ടാക്കിയ ആഘാതം വളരെ വലുതാണ്. ജോർജിന് താങ്ങും തണലുമായിരുന്നു രണ്ടാമത്തെ മകനായ ബിജുവും മരുമകൾ നിഷയും. കൊച്ചുമകളുടെ ഇരുപത്തിയാറാം പിറന്നാൾ ആഘോഷിക്കേണ്ടിയിരുന്ന വീട് ശോകമൂകമാണ്. ബിജുവും കുടുംബവും നാട്ടുകാരുമായി നല്ല സഹകരണത്തിലായിരുന്നു.

എല്ലാവരോടും വിനയത്തോടെയുള്ള പെരുമാറ്റം. ഇടവകക്കാരോടും നാട്ടുകാരോടും ഒരുപോലെ സൗഹൃദം കാത്തു സൂക്ഷിച്ചിരുന്ന വ്യക്തിയാണ് ബിജു. 3 ആൺമക്കളാണ് ജോർജിന്. കുമ്പഴയിൽ താമസിക്കുന്ന മൂത്തമകൻ ജോമോൻ ജോർജ് കുടുംബത്തിനുണ്ടായ ദുരന്തത്തിൽ തകർന്ന അവസ്ഥയിലാണ്. ഇളയ മകൻ ജോബി അപകടവിവരമറിഞ്ഞ് ഇന്നലെയാണ് വിദേശത്തു നിന്നു നാട്ടിലേക്കെത്തിയത്. ആരോഗ്യ പ്രശ്നങ്ങളുള്ള അനുവിന്റെ അമ്മ നിഷയ്ക്ക് ഇനി ഏക ആശ്രയം ബിസിഎ വിദ്യാർഥിയായ ഇളയ മകൻ ആരോണാണ്. ബിജുവിന്റെ ഇളയ സഹോദരൻ ജോബി ജോർജ് ഷാർജയിൽനിന്ന് ഇന്നലെ വൈകിട്ട് വീട്ടിലെത്തി.

അപകടത്തിൽ മരിച്ച നവദമ്പതികളുടെയും അവരുടെ അച്ഛൻമാരുടെയും സംസ്കാരം വ്യാഴാഴ്ച നടക്കും. അന്നു രാവിലെ 8 മുതൽ 12.30 വരെ പൂങ്കാവ് സെന്റ് മേരീസ് മലങ്കര കത്തോലിക്കാ പള്ളിയിൽ പൊതുദർശനത്തിനു വയ്ക്കും. തുടർന്ന് ആയിരിക്കും സംസ്കാരം. കാനഡയിൽ ക്വാളിറ്റി ടെക്നീഷ്യനായ നിഖിൽ ഈപ്പൻ (30), ഭാര്യ മല്ലശേരി പുത്തൻവിള കിഴക്കേതിൽ അനു ബിജു (26), നിഖിലിന്റെ പിതാവ് മത്തായി ഈപ്പൻ (65), അനുവിന്റെ പിതാവ് ബിജു പി.ജോർജ് (51) എന്നിവരാണ് അപകടത്തിൽ മരിച്ചത്.

മലേഷ്യയിൽ ഹണിമൂൺ ട്രിപ്പിനു ശേഷം മടങ്ങിയ നിഖിലിനെയും അനുവിനെയും തിരുവനന്തപുരം വിമാനത്താവളത്തിൽനിന്നു കൂട്ടിക്കൊണ്ടു വരുന്ന വഴിയിലാണ് കാർ നിയന്ത്രണം വിട്ടു ശബരിമല തീർഥാടകർ സഞ്ചരിച്ച മിനിബസിലേക്ക് ഇടിച്ചുകയറിയത്. പള്ളിയിലേക്കു കൊണ്ടു പോകുന്നതിനു മുൻപ് രാവിലെ വീടുകളിലേക്കു മൃതദേഹങ്ങൾ എത്തിക്കും. അനുവിന്റെ മൃതദേഹം ജന്മവീട്ടിൽ കൊണ്ടുവന്നതിനു ശേഷം നിഖിലിന്റെ വീട്ടിലേക്കു കൊണ്ടുപോകും. കുവൈത്തിലായിരുന്ന നിഖിലിന്റെ സഹോദരി നിത ഇന്നലെ നാട്ടിലെത്തി. അനുജന്റെ വിവാഹത്തിൽ പങ്കെടുത്ത ശേഷം കഴിഞ്ഞയാഴ്ചയാണ് നിത കുവൈത്തിലേക്കു പോയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊല്ലത്ത് ഹോട്ടലില്‍ മുറി ഇല്ലെന്ന് പറഞ്ഞതിന് പിന്നാലെ മാനേജരെ വടിവാള്‍ കൊണ്ട് വെട്ടി  (4 minutes ago)

ചക്കക്കൊമ്പനെ മയക്കുവെടിവച്ച് റേഡിയോ കോളര്‍ ഘടിപ്പിക്കാനുള്ള ഇന്നത്തെ ദൗത്യം അവസാനിപ്പിച്ചു  (21 minutes ago)

പോക്‌സോ കേസ് പ്രതിയായ 21കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (1 hour ago)

പ്രതിധ്വനി ഐ.ടി കലോത്സവം 2026; എച്ച് ആന്‍ഡ് ആര്‍ ബ്ലോക്കിന് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്: മന്ത്രി പി.സി. വിഷ്ണുനാഥ് സമ്മാനങ്ങള്‍ വിതരണം ചെയ്തു...  (2 hours ago)

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സർക്കാർ ഹൈക്കോടതിയിൽ; ഫോൺ പാസ്‌കോഡ് നൽകാൻ ബാധ്യസ്ഥനെന്ന് നിലപാട്...  (2 hours ago)

'മറ്റൊരു വിസ്മയയാവാഞ്ഞത് ഭാഗ്യം'; വാഴ' പ്രൊഡക്ഷൻ മാനേജർ ഇന്ദ്രജിത്തിന്റെ വിവാഹ തട്ടിപ്പ് കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പെൺകുട്ടിയുടെ കുടുംബം...  (2 hours ago)

യുഎഇയിലെ വാഹനാപകടത്തില്‍ മരിച്ച രണ്ട് മലയാളികളെക്കൂടി തിരിച്ചറിഞ്ഞു  (2 hours ago)

പാര്‍ട്ടിക്കകത്തുള്ള ആര്‍ക്കെതിരെയും സൈബര്‍ ആക്രമണം നടത്തിയിട്ടില്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍  (3 hours ago)

തമ്പ്രാനെന്ന്‌ വിളിപ്പിക്കും പാളേ കഞ്ഞി കുടിപ്പിക്കും എന്ന മനോഭാവമാണ്‌ യു.ഡി.എഫ്‌ നേതൃത്വത്തിനുള്ളത്‌; തൊഴിലാളികള്‍ക്കും, ജനങ്ങള്‍ക്കും നല്‍കിയ വാഗ്‌ദാനങ്ങള്‍ പാലിക്കുന്നില്ല; ആഞ്ഞടിച്ച് എല്‍.ഡി.എഫ്‌  (3 hours ago)

ഒരിടവേളയ്ക്കുശേഷം വീണ്ടും മഴയെത്തുന്നു മൂന്ന് ദിവസം ജാഗ്രതാ നിർദേശം; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്  (4 hours ago)

ഓഹരി വിപണി പോലെയായി സ്വർണവും... റെക്കോർഡ് ഉയരമായ 1.31 ലക്ഷത്തിൽ നിന്ന് 90,400 രൂപയിലേക്ക്; ഒറ്റ ദിവസം രണ്ടുതവണ ഇടിഞ്ഞ് സ്വർണവില, പവന് കുറഞ്ഞത് 40,760 രൂപ, ഇനിയും വില താഴേക്ക് പോകുമോ?  (5 hours ago)

ഞാനീ നാട്ടുകാരനല്ല മാവിലായിക്കാരൻ... അച്ചടക്കത്തിന്റെ വാൾ വരുംമുമ്പ് കണക്കുതീർക്കൽ; യൂത്ത് കോൺഗ്രസിലും കൂട്ടയടി, ഗ്രൂപ്പ് പോരിൽ കൈകഴുകി മുഖ്യമന്ത്രി  (5 hours ago)

വിവരാവകാശ രേഖയിലെ വിസ്മയം നോക്കൂ—ഈ വർഷങ്ങളിലെ എം.എൽ.എ ഫണ്ട് വിനിയോഗം ‘പൂജ്യം’ വീണാ ജോർജിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറൽ  (6 hours ago)

സിഎംആര്‍എല്‍-എക്‌സാലോജിക് പണമിടപാട് കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെയുള്ള അന്വേഷണത്തിന് നേരത്തെ ഏര്‍പ്പെടുത്തിയ സ്റ്റേ ഹൈക്കോടതി ദീര്‍ഘിപ്പിച്ചു... ഡിസംബര്‍ 15 വരെ സ്റ്റേ നീട്ടി  (6 hours ago)

അന്താരാഷ്ട്ര ഹോക്കിയിൽ ഇന്ത്യൻ വനിതാ ടീമിന് സുവർണ കുതിപ്പ് ... ലോക റാങ്കിങ് പട്ടികയിൽ ഇന്ത്യൻ ടീം ചരിത്രത്തിലെ ഏറ്റവും മികച്ച നേട്ടമായ അഞ്ചാം സ്ഥാനത്തേക്ക്....  (7 hours ago)

Malayali Vartha Recommends