കൊല്ലം പുനലൂര്‍- മൂവാറ്റുപുഴ റോഡില്‍ യുവാവ് ബൈക്ക് അപകടത്തില്‍ മരിച്ച സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്, ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് ബാരിക്കേഡില്‍ ഇടിച്ചായിരുന്നു അപകടം ഉണ്ടായത്

കൊല്ലം പുനലൂര്‍- മൂവാറ്റുപുഴ റോഡില്‍ യുവാവ് ബൈക്ക് അപകടത്തില്‍ മരിച്ച സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്, ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് ബാരിക്കേഡില്‍ ഇടിച്ചായിരുന്നു അപകടമുണ്ടായത്.
ഇന്നലെ നടന്ന അപകടത്തിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. അപകടത്തില്‍ തിരുവനന്തപുരം വലിയശാല സ്വദേശി കിരണ്‍ ആണ് മരിച്ചത്. സുഹൃത്ത് പരിക്കേറ്റ് പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.
സുഹൃത്തിനൊപ്പം ഇല്ലിക്കല്‍ കല്ലില്‍ വിനോദ സഞ്ചാര കേന്ദ്രത്തില്‍ പോയി തിരുവനന്തപുരത്തേക്ക് തിരിച്ചുവരുന്നതിനിടെ ഇന്നലെ വൈകുന്നേരമാണ് അപകടം സംഭവിച്ചത്.
ബൈക്ക് ഡിവൈഡറിലിടിച്ച് റോഡിലേക്ക് വീഴുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളില്‍ രണ്ടുപേരുടെയും ഹെല്‍മെറ്റുകള്‍ തെറിച്ചു പോയി. ഗുരുതരമായി പരിക്കേറ്റ കിരണിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും രാത്രിയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു. സുഹൃത്ത് ചികിത്സയില്‍ കഴിയുകയാണ്.
https://www.facebook.com/Malayalivartha

























