പാലക്കാട് പട്ടാമ്പിയില്‍ അമ്മയെയും മകനെയും വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത് ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

പാലക്കാട് പട്ടാമ്പിയില്‍ അമ്മയെയും മകനെയും വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത് ആത്മഹത്യയെന്ന് പോലീസിന്റെ പ്രാഥമിക നിഗമനം.
മകന്റെ ബിസിനസ് നിരന്തരം പരാജയപ്പെടുന്നതില്‍ രണ്ടു പേരും മനോവിഷമത്തിലായിരുന്നു. എന്നാല്‍ സാമ്പത്തിക പ്രതിസന്ധി നേരിട്ടിരുന്ന ഒരു കുടുംബമായിരുന്നില്ലെന്നും പൊലീസ് . ആത്മഹത്യക്കുറിപ്പ് കണ്ടെത്താനായി കഴിഞ്ഞിട്ടില്ല. ബന്ധുക്കളില്‍ നിന്നും അയല്‍വാസികളില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചു വരുന്നു. അതിന് ശേഷമേ കൂടുതല്‍ വ്യക്തത വരുകയുള്ളൂവെന്നും പോലീസ് പറയുന്നു.
ഇന്നലെയാണ് പട്ടാമ്പി സ്വദേശി മുഖിലയെയും മകന് നിഷാന്തിനെയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പാലക്കാട് വല്ലപ്പുഴയിലായിരുന്നു സംഭവം നടന്നത്. ചെറുകോട് ഇലപ്പുള്ളി സ്വദേശിനി മുഖില (62), മകന് നിഷാന്ത് (39) എന്നിവരെയാണ് ഇന്നലെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
അമ്മയുടെ മൃതദേഹം സ്വീകരണ മുറിയിലും മകന്റെ മൃതദേഹം കിടപ്പുമുറിയിലുമായിരുന്നു കണ്ടെത്തിയത്. രാത്രി ഏറെ വൈകിയിട്ടും വീടിനുള്ളില്‍ വെളിച്ചം കാണാതിരുന്നതിനാല്‍ പ്രദേശവാസികള്‍ പരിശോധിച്ചപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
"
https://www.facebook.com/Malayalivartha

























