നെടുമ്പാശ്ശേരിയില്‍ കൊച്ചി-ബഹ്റൈന്‍ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന് അടിയന്തിര ലാന്‍ഡിങ്

നെടുമ്പാശ്ശേരിയില്‍ കൊച്ചി-ബഹ്റൈന്‍ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന് അടിയന്തിര ലാന്‍ഡിങ്. ടയറിന്റെ ഭാഗങ്ങള്‍ റണ്‍വേയില്‍ കണ്ടതിനെ തുടര്‍ന്നാണ് വിമാനം അടിയന്തരമായി നിലത്തിറക്കിയത്. കൊച്ചി-ബഹ്റൈന്‍ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് മുന്‍കരുതലിന്റെ ഭാഗമായി എമര്‍ജന്‍സി ലാന്‍ഡിങ് നടത്തിയത്. 104 യാത്രക്കാരും എട്ട് ജീവനക്കാരുമായിരുന്നു വിമാനത്തിലുണ്ടായിരുന്നത്.
ടയറുകളുടെ ഔട്ടര്‍ ലെയറിന്റെ ഭാഗം റണ്‍വേയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് അധികൃതര്‍ അടിയന്തര ലാന്‍ഡിങിന് നിര്‍ദേശം നല്‍കുകയായിരുന്നു. രാവിലെ 10.45-ന് പുറപ്പെട്ട വിമാനം ഉടന്‍ തിരിച്ചുവിളിക്കുകയായിരുന്നു. എമര്‍ജെന്‍സി ലാന്‍ഡിങിന് മുന്നോടിയായി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ അഗ്നിരക്ഷാ സേന ഉള്‍പ്പടെ സര്‍വ്വ സുരക്ഷാ സന്നാഹങ്ങളും സജ്ജമായിരുന്നു.
https://www.facebook.com/Malayalivartha

























