Widgets Magazine 

25
Nov / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സർക്കാർ ഹൈക്കോടതിയിൽ; ഫോൺ പാസ്‌കോഡ് നൽകാൻ ബാധ്യസ്ഥനെന്ന് നിലപാട്...


'മറ്റൊരു വിസ്മയയാവാഞ്ഞത് ഭാഗ്യം'; വാഴ' പ്രൊഡക്ഷൻ മാനേജർ ഇന്ദ്രജിത്തിന്റെ വിവാഹ തട്ടിപ്പ് കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പെൺകുട്ടിയുടെ കുടുംബം...


കർമ്മരംഗത്തെ പുത്തൻ ഉണർവ്വും സാമ്പത്തിക നേട്ടങ്ങളും; പ്രധാന നേട്ടങ്ങൾ ആർക്കൊക്കെ?


രാഷ്ട്രപതി ദ്രൗപദി മുർമു വെള്ളിയാഴ്ച ഗുരുവായൂർ ക്ഷേത്രദർശനം നടത്തും...


ഏറെ പ്രതീക്ഷിച്ചു പക്ഷെ കൈവിട്ടു... ആദ്യ 30ൽ തിളങ്ങി മലയാളി പെൺകുട്ടി; ആദ്യ 12ൽ ഇടംനേടാനാകാതെ കെസിയ ലിസ് മെജോയുടെ ലോകസുന്ദരിപ്പട്ട യാത്രയ്ക്ക് വിരാമം

മുഖ്യമന്ത്രി പിണറായി വിജയന്റെ ഭരണം അവസാനിക്കാൻ ഒന്നേകാൽ വർഷം മാത്രം...ലാവ്ലിൻ കരാറിന് ശേഷം മുഖ്യമന്ത്രിയെ പിടികൂടുന്ന മറ്റൊരു ഭൂമറാങ്കായി മണിയാർ ജല വൈദ്യുതി കരാർ മാറുന്നു...

17 DECEMBER 2024 03:54 PM IST
മലയാളി വാര്‍ത്ത

മുഖ്യമന്ത്രി പിണറായി വിജയന്റെ ഭരണം അവസാനിക്കാൻ  ഒന്നേകാൽ വർഷം മാത്രം ബാക്കി നിൽക്കെ ലാവ്ലിൻ കരാറിന് ശേഷം മുഖ്യമന്ത്രിയെ പിടികൂടുന്ന മറ്റൊരു ഭൂമറാങ്കായി മണിയാർ ജല വൈദ്യുതി കരാർ മാറുന്നു.. ലാവ്ലിന് സമാനമായ അഴിമതിയാണ് മണിയാറിലും നടന്നിരിക്കുന്നത്. കരാർ നീട്ടാനുള്ള നടപടിക്കെതിരെ രംഗത്തെത്തിയ വൈദ്യുത മന്ത്രി കെ. കൃഷ്ണൻ കുട്ടിയെ മുഖ്യമന്ത്രി വിരട്ടിവിട്ടെന്നാണ് കേൾക്കുന്നത്. തനിക്ക് ഇതിനോട് വിയോജിപ്പുണ്ടെന്നും ബാക്കിയെല്ലാം മുഖ്യമന്ത്രി തീരുമാനിക്കുമെന്നുമാണ് മന്ത്രി കെ. കൃഷ്ണൻ കുട്ടി പറഞ്ഞത്.കേരളത്തെ പിടിച്ചു കുലുക്കിയ പാമോയിൽ ഇടപാടിൽ ഉൾപ്പെടെ ഇത്തരത്തിൽ മന്ത്രിസഭയിൽ തന്നെ ഭിന്നിപ്രായം ഉയർന്നിരുന്നു.

 

സൂക്ഷിച്ചില്ലെങ്കിൽ മന്ത്രി കൃഷ്ണൻ കുട്ടി പുറത്തേക്കെന്ന് ചുരുക്കം. കെഎസ്ഇബിയുമായി 30 വർഷത്തെ കരാർ പൂർത്തിയാക്കിയ മണിയാർ ജലവൈദ്യുതി പദ്ധതിയുടെ കരാർ നീട്ടുന്നതിൽ സർക്കാർ തീരുമാനത്തോടുളള വിയോജിപ്പ് പ്രകടമാക്കി വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി രംഗത്തെത്തിയതോടെയാണ് മണിയാർ വാർത്തകളിൽ നിറഞ്ഞത്. മണിയാർ പദ്ധതി കരാർ നീട്ടരുതെന്നും പദ്ധതി സർക്കാർ തിരിച്ചെടുക്കണമെന്നുമാണ് വൈദ്യുതി ബോർഡിൻ്റെ അഭിപ്രായം. ഇക്കാര്യത്തിൽ കെഎസ്ഇബി നിലപാട് അറിയിച്ചതാണെന്നും കെ.കൃഷ്ണൻ കുട്ടി പറഞ്ഞതോടെ കേരളം ഞെട്ടി. ഇതിന്പിന്നിൽ വ്യവസായ വകുപ്പാണെന്നാണ് വൈദ്യുതി മന്ത്രിയുടെ ആക്ഷേപം. വ്യവസായം പ്രോത്സാഹിപ്പിക്കാൻ കരാർ തുടരണമെന്നാണ് വ്യവസായ വകുപ്പ് പറയുന്നതെന്ന് മന്ത്രി കൃഷ്ണൻ കുട്ടി പറയുന്നതിൽ ഒരു ദുഷ്ട ലാക്കുണ്ട്. . 

30​ ​വ​ർ​ഷ​ത്തേ​ക്കാ​ണ് ​മ​ണി​യാ​ർ​ ​പ​ദ്ധ​തി​ കാർബോറണ്ടം ​ഗ്രൂപ്പിന് ​ന​ൽ​കി​യി​രു​ന്ന​ത്.​ ബി.ഒ.ടി അടിസ്ഥാനത്തിലുള്ള കരാർ കാലാവധി ഡിസംബറിൽ അവസാനിക്കാനിരിക്കെയാണ് കരാർ നീട്ടുന്നതുമായി ബന്ധപ്പെട്ട ഭിന്നത പുറത്തുവന്നത്.സ്വകാര്യ കമ്പനികളുടെ ദല്ലാളായി മുഖ്യമന്ത്രി മാറിയിരിക്കുന്നു എന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് മണിയാര്‍ ഡാം കരാര്‍ സ്വകാര്യ കമ്പനിക്ക് പുതുക്കി നല്‍കാനുള്ള തീരുമാനമെന്ന് പ്രതിപക്ഷം  പറയുന്നു. വൈദ്യുതി ബോര്‍ഡിന്റെ എതിര്‍പ്പ് പോലും മറികടന്നുള്ള തീരുമാനത്തിനു പിന്നില്‍ വ്യവസായ മന്ത്രിയും വൈദ്യുതി മന്ത്രിയും കൂട്ടുത്തരവാദികളാണ്.വൈദ്യുതി ബോര്‍ഡിന് പ്രതിവര്‍ഷം 18 കോടിയിലധികം രൂപയുടെ നഷ്ടം വരുത്തുന്ന തീരുമാനത്തിനു പിന്നില്‍ കോടികളുടെ അഴിമതി നടന്നതായി സംശയമുണ്ട്.

 

മണിയാറില്‍ 12 മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന പദ്ധതിക്കായി 1991 മേയ് 18 നാണ് കെഎസ്ഇബി കാര്‍ബോറാണ്ടം യൂനിവേഴ്സല്‍ ലിമിറ്റഡുമായി ബിഒടി പ്രകാരം 30 വര്‍ഷത്തേക്ക് കരാറില്‍ ഒപ്പിട്ടത്. പിണറായിയുടെ ഗുരു ടി.ശിവദാസമേനോൻ ആയിരുന്നു അന്ന് വൈദ്യുതി മന്ത്ര1994 ല്‍ ഉല്‍പാദനവും തുടങ്ങിയിരുന്നു.കെഎസ്ഇബിക്ക് അധികച്ചെലവില്ലാതെ വർഷംതോറും കോടിക്കണക്കിന് രൂപയുടെ വൈദ്യുതി ലഭ്യമാക്കുന്ന പദ്ധതി, യൂണിറ്റിന് 50 പൈസ നിരക്കിൽ വൈദ്യുതി ഉത്പാദിപ്പിക്കാവുന്ന നിലയം- മണിയാർ ജലവൈദ്യുത പദ്ധതിക്ക് ഇങ്ങനെ അനേകം സവിശേഷതകളുണ്ട്..എന്നാലിവയൊന്നും കണക്കിലെടുക്കാതെ പദ്ധതി സ്വകാര്യ കമ്പനിയുടെ നിയന്ത്രണത്തിൽ നിലനിർത്താൻ നീക്കം നടത്തുകയാണ് സർക്കാർ. അതും കെഎസ്ഇബിയുടെ എതിർപ്പ് അവഗണിച്ച്... കരാർ 25 വർഷത്തേക്ക് നീട്ടുന്നത് സംബന്ധിച്ച ഫയലിൽ കാർബൊറാണ്ടം യൂണിവേഴ്‌സൽ കമ്പനിക്ക് അനുകൂല തീരുമാനമെടുത്തതായാണ് സൂചന.

 

തലക്കെട്ടുകളിൽ അധികം പ്രത്യക്ഷപ്പെടാതിരുന്ന മണിയാർ അങ്ങനെ വാർത്തകളിൽ നിറയുകയാണ്.പത്തനംതിട്ടയിലെ മണിയാറിൽ 12 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്ന പദ്ധതിക്കായി 1991 മെയ് 18നാണ് കെഎസ്ഇബി കാർബോറാണ്ടം യൂണിവേഴ്‌സൽ ലിമിറ്റഡുമായി ബിഒടി വ്യവസ്ഥ പ്രകാരം 30 വർഷത്തേക്ക് കരാർ ഒപ്പിടുന്നത്. സ്വന്തം ചെലവിൽ ജലവൈദ്യുത പദ്ധതി നിർമിച്ച് കൈവശം വെച്ച് പ്രവർത്തിച്ച് കൈമാറുന്ന വ്യവസ്ഥയാണ് ബിഒടി. 1994 ഡിസംബറിൽ കമ്മിഷൻ ചെയ്ത പദ്ധതി സംബന്ധിച്ച കരാർ ഈ ഡിസംബറിൽ അവസാനിക്കുന്ന സാഹചര്യത്തിൽ കെഎസ്ഇബിക്ക് പദ്ധതി പൂർണമായും കൈമാറണം. എന്നാലിതിന് കമ്പനി സന്നദ്ധമല്ല. പ്രളയകാലത്ത് നാശനഷ്ടമുണ്ടായി എന്നതടക്കമുള്ള കാരണങ്ങൾ ചൂണ്ടിക്കാട്ടി കാലാവധി നീട്ടി ചോദിക്കുകയാണ് കമ്പനി.

 

പദ്ധതി കൈമാറിയാൽ അടുത്ത പത്ത് വർഷം കൊണ്ട് 140 കോടി രൂപയുടെ പ്രയോജനം ഉപഭോക്താക്കൾക്ക് കൈമാറാനാകുമെന്ന് കെഎസ്ഇബി സർക്കാരിനെ അറിയിച്ചിരുന്നു. പദ്ധതി കൈവിട്ട് പോയാൽ വൈദ്യുതി ബോർഡിന് പ്രതിവർഷം ഏകദേശം 18 കോടി രൂപയുടെ നഷ്ടവുമുണ്ടാകും. വ്യവസായത്തെ പ്രോത്സാഹിപ്പിക്കുന്ന സമീപനമെന്ന നിലയ്ക്കാണ് കരാർ നീട്ടാനുള്ള സർക്കാർ നീക്കം. കഴിഞ്ഞ ദിവസം ചേർന്ന ഉന്നതതല യോഗത്തിൽ കരാർ നീട്ടി നൽകണമെന്ന ആവശ്യമാണ് വ്യവസായ വകുപ്പ് ഉന്നയിച്ചത്. ഊർജവകുപ്പ് എതിർത്തെങ്കിലും കരാർ നീട്ടിനൽകാമെന്ന നിലപാട് യോഗം സ്വീകരിക്കുകയായിരുന്നു. സാമ്പത്തിക പ്രതിസന്ധിയിൽ വൈദ്യുതി ബോർഡ് നട്ടംതിരിയുമ്പോഴാണ് കടയ്ക്കൽ കത്തിവയ്ക്കുന്ന സർക്കാർ നീക്കം എന്നതാണ് ശ്രദ്ധേയം.

 

ഇത് തന്നെ ചൂണ്ടിക്കാട്ടി പ്രതിപക്ഷം വൻ പ്രതിഷേധവുമായി രംഗത്തെത്തുകയും ചെയ്തു. അഴിമതി ആരോപണമാണ് പ്രതിപക്ഷം പ്രധാനമായും ഉന്നയിക്കുന്നത്.മണിയാർ പദ്ധതി സർക്കാർ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തയച്ചിരിക്കുകയാണ് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. വിഷയത്തിൽ കർശനമായ തീരുമാനം ഉടനടി ഉണ്ടാവണമെന്നാണ് കത്തിൽ പറയുന്നത്. അല്ലാത്തപക്ഷം ജനങ്ങളോടും വരാനിരിക്കുന്ന തലമുറയോടും സർക്കാർ കാണിക്കുന്ന വഞ്ചനയാവും ഇതെന്നും ചെന്നിത്തല പറയുന്നു.കേരളത്തിന്റെ വൈദ്യുതി മേഖല, സ്വകാര്യ കുത്തക കമ്പനികൾക്ക് തീറെഴുതാനുള്ള നീക്കമാണ് പിണറായി സർക്കാരിന്റെതെന്നും 12 മെഗാവാട്ട് മണിയാർ ജല വൈദ്യുത പദ്ധതി കരാർ കാർബോറണ്ടം ഗ്രൂപ്പിന് 25 വർഷം കൂടി നീട്ടിനൽകാനുള്ള നീക്കത്തിന് പിന്നിൽ വലിയ അഴിമതിയാണെന്നും കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

 

45000 കോടിയുടെ നഷ്ടത്തിൽ പ്രവർത്തിക്കുന്ന വൈദ്യുതി ബോർഡിനും അതിന്റെ ബാധ്യത ഏറ്റുവാങ്ങുന്ന ജനങ്ങൾക്കും പ്രയോജനകരമാകുന്ന പദ്ധതിയെ സാമ്പത്തിക താൽപ്പര്യങ്ങൾക്ക് വേണ്ടിയാണ് സ്വകാര്യ കമ്പനിക്ക് വിൽക്കുന്നതെന്നുമായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.കരാർ പുതുക്കി നൽകുന്നത് കമ്പനിയുടെ താല്പര്യമാണോ സർക്കാരിന്റെ താല്പര്യമാണോ എന്നതായിരുന്നു പ്രതിപക്ഷനേതാവ് വി.ഡി സതീശന്റെ ചോദ്യം. കരാർ ലംഘനത്തിന്റെ പേരിൽ 2022ൽ കാർബോറാണ്ടം കമ്പനിക്ക് കെഎസ്ഇബി നൽകിയ നോട്ടീസ് പ്രതിപാദിച്ചായിരുന്നു സതീശന്റെ വിമർശനം. വൈദ്യുതിക്ക് വിലക്കുറവുള്ള സമയം പുറത്ത് നിന്ന് വൈദ്യുതി വാങ്ങുകയും വില കൂടുമ്പോൾ കെഎസ്ഇബി ഗ്രിഡിലേക്ക് നൽകിയ വൈദ്യുതി തിരികെ എടുക്കുകയും ചെയ്തതിനായിരുന്നു നോട്ടീസ്. കരാർ നീട്ടാനുള്ള ഇടപാടിന് പിന്നിൽ വ്യവസായ മന്ത്രിയാണെന്നും കരാർ നീട്ടിക്കൊടുക്കാൻ വ്യവസായ വകുപ്പിൽ ഗൂഢനീക്കമുണ്ടായതായും സതീശൻ ആരോപിച്ചിരുന്നു.

 

എന്തായാലും കരാർ നീട്ടാനുള്ള വ്യവസായ വകുപ്പിന്റെ തീരുമാനവും പദ്ധതി തിരിച്ചെടുക്കാനുള്ള കെഎസ്ഇബിയുടെ നീക്കവും മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ നടത്തിയ ചർച്ചയിലും സമവായത്തിലെത്തിയില്ല. ഒടുവിൽ കരാറിന്റെ നിയമവശങ്ങൾ പഠിച്ച് റിപ്പോർട്ട് നൽകാൻ നിർദേശം നൽകിയിരിക്കുകയാണ് മുഖ്യമന്ത്രി. കരാർ വ്യവസ്ഥ ലംഘിച്ചാൽ പദ്ധതിയുടെ എല്ലാ നിർമിതികളും പിടിച്ചെടുക്കാൻ കെഎസ്ഇബിക്ക് അവകാശമുണ്ട്. അതുകൊണ്ട് തന്നെ കെഎസ്ഇബിയുടെ സമ്മതമില്ലാതെ സർക്കാരിന് പദ്ധതിക്കായി പുതിയ കരാർ ഒപ്പിടാനാവില്ല. കെഎസ്ഇബിയുടെ എതിർപ്പും വ്യവസായവകുപ്പിന്റെ അമിതാവേശവും പദ്ധതിയുടെ ഭാവി എന്താക്കും എന്ന ചോദ്യം മാത്രമാണ് ഇപ്പോൾ ബാക്കിയാകുന്നത്. വ്യവസായ മന്ത്രി സി പി എം നേതാവും പിണറായി വിശ്വാസിയുമാണ്.അതിനാൽ ഘടകകക്ഷി മന്ത്രിയായ കൃഷ്ണൻ കുട്ടി ജയിക്കില്ല. 

 

മണിയാർ ജലവൈദ്യുത പദ്ധതിയുടെ കരാർ കാര്‍ബൊറണ്ടം യൂണിവേഴ്സല്‍ കമ്പനിക്ക് നീട്ടിനൽകിയത് മന്ത്രിസഭ പോലും അറിയാതെയാണ്.  മുഖ്യമന്ത്രിയും വ്യവസായ മന്ത്രിയും വൈദ്യുതി മന്ത്രിയെ നോക്കുകുത്തിയാക്കുകയാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. കരാർ പുതുക്കണമെന്നത് പകരാർ ഒപ്പിടുന്ന സമയത്ത് പറഞ്ഞിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു. മണിയാർ പദ്ധതിയിൽ ബിഒടി അടിസ്ഥാനത്തിൽ 30 വർഷത്തേക്കാണ് സർക്കാർ ധാരണാപത്രം ഒപ്പിട്ടത്. അത് നീട്ടിനൽകാനുള്ള തീരുമാനം അഴിമതിയാണെന്നും അദ്ദേഹം ആരോപിച്ചു. 

 

ധാരണാപത്രത്തിലുള്ള കാര്യങ്ങൾ പാലിക്കപ്പെട്ടിട്ടില്ല. പദ്ധതി 30 വർഷം കഴിയുമ്പോൾ സംസ്ഥാന സർക്കാരിന് കൈമാറേണ്ടതാണ്. ആ കാലാവധി ഈ ഡിസംബർ 30ന് പൂർത്തിയാവും. അങ്ങനെ പൂർത്തിയാവുമ്പോൾ ഈ പദ്ധതി ഇലക്ട്രിസിറ്റി ബോർഡിന് കൈമാറണമെങ്കിൽ 21 ദിവസം മുമ്പ് നോട്ടീസ് നൽകണം. ആ നോട്ടീസ് സർക്കാർ ഇതുവരെ കൈമാറിയിട്ടില്ല. 30 വർഷം കഴിഞ്ഞിട്ടും ഈ കമ്പനിക്ക് 25 വർഷം കൂടി കൊടുക്കുന്നത് അഴിമതിയാണ്. ഈ കമ്പനിയെ വഴിവിട്ട് സഹായിക്കുകയാണ് വ്യവസായ മന്ത്രിയും മുഖ്യമന്ത്രിയും ചെയ്യുന്നത്.

 

കെഎസ്ഇബി ചെയർമാന്റെയും ചീഫ് എഞ്ചിനീയർ അടക്കമുള്ളവരുടെയും മുൻ ചെയർമാന്റേയും കത്തുകളിലൊക്കെ ആവശ്യപ്പെട്ടിരിക്കുന്നത് കാലാവധി കഴിഞ്ഞതുകൊണ്ട് ഡിസംബർ 30 മുതൽ ജലവൈദ്യുതി പദ്ധതി തിരിച്ച് ഇലക്ട്രിസിറ്റി ബോർഡിന് കൊടുക്കണം എന്നാണ്. കാരണം കേരളം ഇന്ന് കനത്ത വൈദ്യുതി പ്രതിസന്ധി നേരിടുകയാണ്. അതു മൂലം ജനങ്ങളുടെ മേൽ കൂടുതൽ ചാർജ് അടിച്ചേൽപ്പിക്കേണ്ടിവരുന്നു. അതിനാൽ പ്രതിമാസം 12 മെഗാവാട്ട് ഉത്പാദിപ്പിക്കുന്ന ഈ പദ്ധതി തിരികെ നൽകണമെന്ന് കെഎസ്ഇബിയും മന്ത്രിയുമൊക്കെ ആവശ്യപ്പെട്ടതാണ്. എന്നിട്ടും വ്യവസായ മന്ത്രിയും മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിയെ നോക്കുകുത്തിയാക്കി 25 വർഷം കൂടി കരാർ നീട്ടിനൽകാൻ തീരുമാനമെടുത്തു. കോടികളുടെ അഴിമതി ഇതിനു പിന്നിലുണ്ട്. 

 

'ഇന്ന് നിയമവും വ്യവസ്ഥകളും മാറിയെന്നാണ് വ്യവസായ മന്ത്രി പറയുന്നത്. എന്ത് വ്യവസ്ഥയാണ് മാറിയത്?. 1991ലെ കരാറിൽ പുതുക്കിക്കൊടുക്കാമെന്ന് പറഞ്ഞിട്ടില്ല. കമ്പനിയുടെ ലെറ്റർ പ്രതിപക്ഷത്തിന്റെ കൈയിലുണ്ട്. 2019ലെ വെള്ളപ്പൊക്കത്തിൽ നാശനഷ്ടമുണ്ടായെന്നും അതിനാൽ കരാർ നീട്ടിക്കൊടുക്കണം എന്നുമാണ് കമ്പനിയുടെ കത്തിൽ പറയുന്നത്. അന്നത്തെ വെള്ളപ്പൊക്കത്തിൽ ഈ കമ്പനിക്കൊരു നാശനഷ്ടവും ഉണ്ടായില്ല. ഇനി അങ്ങനെ ഉണ്ടായെങ്കിൽ എന്തുകൊണ്ട് ബോർഡിനെയോ സർക്കാരിനെയോ അക്കാര്യം അറിയിച്ചില്ല. നാശനഷ്ടം തിട്ടപ്പെടുത്തിയില്ല. അപ്പോൾ നാശഷ്ടമുണ്ടായില്ലെന്നാണ് സത്യം. ഇനിയുണ്ടായെങ്കിൽതന്നെ കമ്പനിക്ക് ഇൻഷുറൻസ് ഉള്ളതല്ലേ. എന്നിട്ടുമെന്തുകൊണ്ട് അത് ഈടാക്കിയില്ല. അപ്പോൾ പ്രളയത്തെ മുൻനിർത്തി ഒരുകള്ളക്കഥ മെനയുകയാണ്. 

 

കാലാവധി കഴിഞ്ഞാല്‍ ജനറേറ്റര്‍ ഉള്‍പ്പടെയുള്ള യന്ത്രസാമഗ്രികള്‍ അടക്കം സംസ്ഥാനത്തിന് കൈമാറണമെന്നായിരുന്നു കരാര്‍ വ്യവസ്ഥ. പദ്ധതി ഏറ്റെടുത്ത് കൈമാറണമെന്ന് കാണിച്ച് കെഎസ്ഇബി ഊര്‍ജ്ജ വകുപ്പിന് നല്‍കിയ കത്ത് പോലും പരിഗണിക്കപ്പെട്ടിട്ടില്ല. കരാര്‍ ലംഘനത്തിന്റെ പേരില്‍ 2022ല്‍ കാര്‍ബോറാണ്ടം കമ്പനിക്ക് കെഎസ്ഇബി നോട്ടിസ് നല്‍കിയിരുന്നു. വൈദ്യുതിക്ക് വിലക്കുറവുള്ള സമയം പുറത്തു നിന്നു വൈദ്യുതി വാങ്ങുകയും വില കൂടുമ്പോള്‍ കെഎസ്ഇബി ഗ്രിഡിലേക്ക് നല്‍കിയ വൈദ്യുതി തിരികെ എടുക്കുകയും ചെയ്തതിനാണ് നോട്ടിസ് നല്‍കിയത്. 

 

ഇടുക്കി ജില്ലയിലുള്ള പള്ളിവാസൽ, ചെങ്കുളം, പന്നിയാർ ജലവൈദ്യുത പദ്ധതികളുടെ പുനരുദ്ധാരണത്തിന്, കനേഡിയൻ കമ്പനിയായ എസ്.എൻ.സി. ലാവലിനുമായി ഒപ്പിട്ട കരാറുകളുമായി ബന്ധപ്പെട്ട വ്യവസ്ഥാ ലംഘനങ്ങളാണ് ലാവലിൻ കേസിന് അടിസ്ഥാനം. കരാർ ലാവലിൻ കമ്പനിക്ക് നൽകുന്നതിന് പ്രത്യേക താല്പര്യം കാണിക്കുക വഴി സംസ്ഥാനത്തിന് 374 കോടി രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ടായിരിക്കാമെന്നാണ് ലാവലിൻ കേസിലെ പ്രധാന ആരോപണം. ഇതേ താൽപര്യമാണ് മണിയാറിലും  പിണറായി കാണിക്കുന്നത്. 

1995 ഓഗസ്റ്റ് 10ന് ഐക്യ ജനാധിപത്യ മുന്നണി സർക്കാരിലെ വൈദ്യുത മന്ത്രി ആയിരുന്ന ജി. കാർത്തികേയനാണ് എസ്.എൻ.സി. ലാവലിനുമായിട്ടുള്ള ആദ്യ ധാരണാപത്രം ഒപ്പ് വയ്ക്കുന്നത്. പിന്നീട് എസ്.എൻ.സി. ലാവലിനെ പദ്ധതി നടത്തിപ്പിന് കൺസൾട്ടന്റായി നിയമിച്ചു കൊണ്ടുള്ള കരാർ 1996 ഫെബ്രുവരി 24-ന് ഒപ്പിടുന്നതും ജി. കാർത്തികേയൻ വൈദ്യുത വകുപ്പ് മന്ത്രി ആയിരിക്കുന്ന കാലയളവിലാണ്. ലാവലിൻ കമ്പനിയുമായി അന്തിമ കരാർ ഒപ്പിട്ടത്. പിന്നീട് വന്ന ഇ.കെ. നായനാർ മന്ത്രിസഭയിലെ വൈദ്യുത മന്ത്രി ആയിരുന്ന പിണറായി വിജയനായിരുന്നു.

 

2001 മെയ് മാസത്തിൽ തിരികെ അധികാരത്തിൽ വന്ന ഏ.കെ. ആന്റണി മന്ത്രിസഭയുടെ കാലത്താണ് കരാർ പ്രകാരം നിർമ്മാണ ജോലികൾ പൂർത്തിയാക്കപ്പെട്ടത്. കടവൂർ ശിവദാസനായിരുന്നു അന്ന് വൈദ്യുത മന്ത്രി. പിന്നീട് ആര്യാടൻ മുഹമ്മദ് വൈദ്യുതി മന്ത്രി ആയിരിക്കുന്ന അവസരത്തിലാണ് പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾക്കുള്ള തുക പൂർണ്ണമായും അടച്ചു തീർത്തത്. കരാറുകൾ വിഭാവനം ചെയ്യുന്നത് മുതൽ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാകുന്നത് വരെ നാല് മന്ത്രിസഭകളിലായി അഞ്ച് മന്ത്രിമാർ വൈദ്യുതി വകുപ്പ് ഭരിക്കുകയുണ്ടായി. ഇക്കാലയളവിൽ മലബാർ കാൻസർ സെന്ററിന് വേണ്ടി കനേഡിയൻ കമ്പനിയൻ സർക്കാർ ഏജൻസികൾ നൽകുമായിരുന്ന 98 കോടി രൂപയിൽ ആകെ 12 കോടി രൂപ മാത്രമാണ് ധാരണാ പത്രം പുതുക്കാത്തത് മൂലം ലഭിച്ചത്. ഇതാണ് പിണറായിക്ക് വിനയായത്. 

 

പിണറായി വിജയൻ എന്ന് കേൾക്കുമ്പോൾ രാജ്യം ആദ്യം കണക്റ്റ് ചെയ്യുന്നത്  ലാവ്ലിൻ കേസുമായാണ്. സി പി എമ്മിനുള്ളിൽ നിന്നാണ് പിണറായിക്കെതിരെ ആദ്യം അമ്പെയ്ത്തുണ്ടായത്. വി.എസ്.അച്ചുതാനന്ദനാണ് എക്കാലവും ലാവ്ലിൻ പറഞ്ഞ് പിണറായിയെ ധർമ്മസങ്കടത്തിലാക്കിയത്.ദല്ലാൾ നന്ദകുമാർ,  ക്രൈം നന്ദകുമാർ , പി.സി.ജോർജ് തുടങ്ങി നിരവധിയാളുകളെ വി.എസ് ലാ വ്ലിൻ കേസിന് വേണ്ടി രംഗത്തിറക്കിയിട്ടുണ്ട്.  എന്നാൽ പിണറായിക്കൊപ്പമായിരുന്നു. ഭാഗ്യം. വി എസ്.രോഗ കിടക്കയിലായിട്ടും ലാവ് ലിന് ഒരനക്കവുമില്ല.വി എസ് രോഗാതുരനായെങ്കിലും അദ്ദേഹത്തിൻ്റെ പഴയ സഹപ്രവർത്തകർ ഇപ്പോഴും ലാവ്ലിൻ കേസ് വിട്ടിട്ടില്ല. പിണറായിക്ക് ഇന്നും വൈദ്യുതി പദ്ധതികളോട് ഒരു പ്രത്യേക പ്രതിപത്തിയുണ്ട്.കാരണം കേരളം കണ്ട ഏറ്റവും പ്രഗൽഭനായ വൈദ്യുതി മന്ത്രിയായിരുന്നു പിണറായി വിജയൻ. അതിനാൽ തന്നെ മണിയാറിനെ എങ്ങനെ കൈകാര്യം  ചെയ്യണമെന്ന് പിണറായിക്കറിയാം. 

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊല്ലത്ത് ഹോട്ടലില്‍ മുറി ഇല്ലെന്ന് പറഞ്ഞതിന് പിന്നാലെ മാനേജരെ വടിവാള്‍ കൊണ്ട് വെട്ടി  (4 minutes ago)

ചക്കക്കൊമ്പനെ മയക്കുവെടിവച്ച് റേഡിയോ കോളര്‍ ഘടിപ്പിക്കാനുള്ള ഇന്നത്തെ ദൗത്യം അവസാനിപ്പിച്ചു  (21 minutes ago)

പോക്‌സോ കേസ് പ്രതിയായ 21കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (1 hour ago)

പ്രതിധ്വനി ഐ.ടി കലോത്സവം 2026; എച്ച് ആന്‍ഡ് ആര്‍ ബ്ലോക്കിന് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്: മന്ത്രി പി.സി. വിഷ്ണുനാഥ് സമ്മാനങ്ങള്‍ വിതരണം ചെയ്തു...  (2 hours ago)

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സർക്കാർ ഹൈക്കോടതിയിൽ; ഫോൺ പാസ്‌കോഡ് നൽകാൻ ബാധ്യസ്ഥനെന്ന് നിലപാട്...  (2 hours ago)

'മറ്റൊരു വിസ്മയയാവാഞ്ഞത് ഭാഗ്യം'; വാഴ' പ്രൊഡക്ഷൻ മാനേജർ ഇന്ദ്രജിത്തിന്റെ വിവാഹ തട്ടിപ്പ് കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പെൺകുട്ടിയുടെ കുടുംബം...  (2 hours ago)

യുഎഇയിലെ വാഹനാപകടത്തില്‍ മരിച്ച രണ്ട് മലയാളികളെക്കൂടി തിരിച്ചറിഞ്ഞു  (2 hours ago)

പാര്‍ട്ടിക്കകത്തുള്ള ആര്‍ക്കെതിരെയും സൈബര്‍ ആക്രമണം നടത്തിയിട്ടില്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍  (3 hours ago)

തമ്പ്രാനെന്ന്‌ വിളിപ്പിക്കും പാളേ കഞ്ഞി കുടിപ്പിക്കും എന്ന മനോഭാവമാണ്‌ യു.ഡി.എഫ്‌ നേതൃത്വത്തിനുള്ളത്‌; തൊഴിലാളികള്‍ക്കും, ജനങ്ങള്‍ക്കും നല്‍കിയ വാഗ്‌ദാനങ്ങള്‍ പാലിക്കുന്നില്ല; ആഞ്ഞടിച്ച് എല്‍.ഡി.എഫ്‌  (3 hours ago)

ഒരിടവേളയ്ക്കുശേഷം വീണ്ടും മഴയെത്തുന്നു മൂന്ന് ദിവസം ജാഗ്രതാ നിർദേശം; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്  (4 hours ago)

ഓഹരി വിപണി പോലെയായി സ്വർണവും... റെക്കോർഡ് ഉയരമായ 1.31 ലക്ഷത്തിൽ നിന്ന് 90,400 രൂപയിലേക്ക്; ഒറ്റ ദിവസം രണ്ടുതവണ ഇടിഞ്ഞ് സ്വർണവില, പവന് കുറഞ്ഞത് 40,760 രൂപ, ഇനിയും വില താഴേക്ക് പോകുമോ?  (5 hours ago)

ഞാനീ നാട്ടുകാരനല്ല മാവിലായിക്കാരൻ... അച്ചടക്കത്തിന്റെ വാൾ വരുംമുമ്പ് കണക്കുതീർക്കൽ; യൂത്ത് കോൺഗ്രസിലും കൂട്ടയടി, ഗ്രൂപ്പ് പോരിൽ കൈകഴുകി മുഖ്യമന്ത്രി  (5 hours ago)

വിവരാവകാശ രേഖയിലെ വിസ്മയം നോക്കൂ—ഈ വർഷങ്ങളിലെ എം.എൽ.എ ഫണ്ട് വിനിയോഗം ‘പൂജ്യം’ വീണാ ജോർജിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറൽ  (6 hours ago)

സിഎംആര്‍എല്‍-എക്‌സാലോജിക് പണമിടപാട് കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെയുള്ള അന്വേഷണത്തിന് നേരത്തെ ഏര്‍പ്പെടുത്തിയ സ്റ്റേ ഹൈക്കോടതി ദീര്‍ഘിപ്പിച്ചു... ഡിസംബര്‍ 15 വരെ സ്റ്റേ നീട്ടി  (6 hours ago)

അന്താരാഷ്ട്ര ഹോക്കിയിൽ ഇന്ത്യൻ വനിതാ ടീമിന് സുവർണ കുതിപ്പ് ... ലോക റാങ്കിങ് പട്ടികയിൽ ഇന്ത്യൻ ടീം ചരിത്രത്തിലെ ഏറ്റവും മികച്ച നേട്ടമായ അഞ്ചാം സ്ഥാനത്തേക്ക്....  (7 hours ago)

Malayali Vartha Recommends