Widgets Magazine 

25
Nov / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സർക്കാർ ഹൈക്കോടതിയിൽ; ഫോൺ പാസ്‌കോഡ് നൽകാൻ ബാധ്യസ്ഥനെന്ന് നിലപാട്...


'മറ്റൊരു വിസ്മയയാവാഞ്ഞത് ഭാഗ്യം'; വാഴ' പ്രൊഡക്ഷൻ മാനേജർ ഇന്ദ്രജിത്തിന്റെ വിവാഹ തട്ടിപ്പ് കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പെൺകുട്ടിയുടെ കുടുംബം...


കർമ്മരംഗത്തെ പുത്തൻ ഉണർവ്വും സാമ്പത്തിക നേട്ടങ്ങളും; പ്രധാന നേട്ടങ്ങൾ ആർക്കൊക്കെ?


രാഷ്ട്രപതി ദ്രൗപദി മുർമു വെള്ളിയാഴ്ച ഗുരുവായൂർ ക്ഷേത്രദർശനം നടത്തും...


ഏറെ പ്രതീക്ഷിച്ചു പക്ഷെ കൈവിട്ടു... ആദ്യ 30ൽ തിളങ്ങി മലയാളി പെൺകുട്ടി; ആദ്യ 12ൽ ഇടംനേടാനാകാതെ കെസിയ ലിസ് മെജോയുടെ ലോകസുന്ദരിപ്പട്ട യാത്രയ്ക്ക് വിരാമം

വയനാട്ടിൽ വീണ്ടും ആദിവാസികളോട് കൊടുംക്രൂരത...കാറിൽ കൈ പിടിച്ച് വച്ച് റാേഡിൽ വലിച്ചിഴച്ചു...വൃദ്ധയുടെ മൃതദേഹം ഓട്ടോയിൽ ചിതയിലേക്ക്..ദൃശ്യങ്ങൾ പുറത്ത്..കേരളത്തിൽ നടക്കുന്നത്...

17 DECEMBER 2024 04:20 PM IST
മലയാളി വാര്‍ത്ത

വയനാട്ടിൽ വീണ്ടും ആദിവാസികളോട് കൊടുംക്രൂരത: കാറിൽ കുടുക്കി റാേഡിൽ വലിച്ചിഴച്ചു , വൃദ്ധയുടെ മൃതദേഹം ഓട്ടോയിൽ ചിതയിലേക്ക്..ഇത് ഉത്തരേന്ത്യൻ സംസ്ഥനങ്ങളിൽ ഒന്നുമല്ല നടക്കുന്നത് , നമ്മുടെ ഈ കേരളത്തിൽ തന്നെയാണ് . ഓരോ കേരളീയനും തല തല കുനിക്കേണ്ട സംഭവമാണ് നടന്നിരിക്കുന്നത് . ആദിവാസി യുവാവിനെ കാറിൽ അര കിലോമീറ്ററോളം റോഡിലൂടെ വലിച്ചിഴച്ച് യുവാക്കളുടെ കൊടുംക്രൂരത. പിന്നാലെ, ആദിവാസി സ്ത്രീയുടെ മൃതദേഹംകൊണ്ടുപോകാൻ സർക്കാർ വകുപ്പ് ആംബുലൻസ് നിഷേധിച്ചതും ശ്മശാനത്തിലേക്ക് ഓട്ടോറിക്ഷയിൽ കൊണ്ടുപോകേണ്ടിവന്നതും കേരളത്തെ വീണ്ടും നടുക്കി.

രണ്ടു സംഭവവും ഉണ്ടായത് വയനാട്ടിൽ പട്ടികവർഗക്ഷേമ മന്ത്രി ഒ.ആർ.കേളുവിന്റെ സ്വന്തം മണ്ഡലത്തിൽ.കുറുവ ദ്വീപിന് സമീപത്തെ കൂടൽക്കടവിൽ ചെമ്മാട് ഉന്നതിയിലെ മാതനാണ് (48) യുവാക്കളുടെ പരാക്രമത്തിന് ഇരയായത്.വയനാട് കണിയാമ്പറ്റ സ്വദേശി മുഹമ്മദ് അർഷിദ്, സുഹൃത്തുക്കളായ അഭിരാം,വിഷ്ണു,നവീൽ കമർ എന്നിവരാണ് പ്രതികളെന്ന് പൊലീസ്.ഇന്നലെ ഉച്ചയോടെ കെ എൽ 52 എച്ച് 8733 മാരുതി സെലേരിയോ കാർ കണിയാമ്പറ്റയിൽ നിന്ന് കസ്റ്റഡിയിൽ എടുത്തു.അർഷിദിന്റെ ബന്ധുവിന്റെതാണ് കാർ.ഞായറാഴ്ച വൈകിട്ട് അഞ്ചുമണിയോടെ പുൽപ്പള്ളി റോഡിലെ കൂടൽക്കടവിനു സമീപമായിരുന്നു സംഭവം.

 

മാതൻ ഗുരുതരപരിക്കുകളോടെ വയനാട് മെഡിക്കൽ കോളേജിലാണ്.
അതെ സമയം തന്നെ മറ്റൊരു ഞെട്ടിക്കുന്ന സംഭവം കൂടെ റിപ്പോർട് ചെയ്തിട്ടുണ്ട് . നെഞ്ചുലയ്ക്കുന്ന കാഴ്ചയാണ് മൃതദേഹം ആംബുലൻസ് ലഭിക്കാത്തതിനെത്തുടർന്ന് ഓട്ടോറിക്ഷയിൽ ശ്മശാനത്തിലേക്ക് കൊണ്ട് പോകേണ്ടി വന്നത് . എടവക പഞ്ചായത്തിലെ വീട്ടിച്ചാൽ നാല് സെന്റിലെ ചുണ്ടമ്മയുടെ (76) മൃതദേഹമാണ് ആംബുലൻസ് ലഭിക്കാത്തതിനെത്തുടർന്ന് ഓട്ടോറിക്ഷയിൽ ശ്മശാനത്തിലേക്ക് കൊണ്ടുപോകേണ്ടിവന്നത്.ബന്ധുക്കൾ പട്ടികവർഗ വകുപ്പിനോട് ആംബുലൻസ് ആവശ്യപ്പെട്ടിരുന്നു. ഏറെ സമയം കാത്തിട്ടും എത്തിയില്ല. തുടർന്നാണ് ഓട്ടോറിക്ഷ വിളിച്ചത്.

 

പിൻസീറ്റിൽ രണ്ടുപേർ ഇരുന്ന് മൃതദേഹം മടിയിൽ കിടത്തി. ഓട്ടോറിക്ഷയുടെ പുറത്തേക്ക് ശരീരഭാഗങ്ങൾ തള്ളി നിൽക്കുന്ന അവസ്ഥയിലായിരുന്നു അന്ത്യയാത്ര.മാനന്തവാടിയിൽ ട്രൈബൽ വകുപ്പിന് രണ്ട് ആംബുലൻസുകൾ മാത്രമാണ് ഉള്ളത്. രണ്ട് ആംബുലൻസുകളും കോഴിക്കോട് മെഡിക്കൽ കോളേജിൽ കൂടുതലായും സേവനം നടത്തുന്നതിനാൽ ആദിവാസി വിഭാഗങ്ങൾക്ക് ആംബുലൻസ് ലഭ്യമാകാത്ത സാഹചര്യമാണ് ഇപ്പോഴുള്ളത്. മുൻപും ഇത്തരത്തിൽ പരാതികൾ ഉയർന്നിട്ടുണ്ട്.സംസ്‌കാരം ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്ക് പട്ടികവർഗ വകുപ്പ് സൗജന്യമായി ആംബുലൻസ് ഒരുക്കി നൽകേണ്ടതാണ്.കുറ്റക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ട് യു.ഡി.എഫ് പ്രവർത്തകർ മാനന്തവാടി ‌ട്രൈബൽ ഡവലപ്പ് മെന്റ് ഓഫീസിന് മുന്നിൽ ഉപരോധ സമരം നടത്തി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊല്ലത്ത് ഹോട്ടലില്‍ മുറി ഇല്ലെന്ന് പറഞ്ഞതിന് പിന്നാലെ മാനേജരെ വടിവാള്‍ കൊണ്ട് വെട്ടി  (4 minutes ago)

ചക്കക്കൊമ്പനെ മയക്കുവെടിവച്ച് റേഡിയോ കോളര്‍ ഘടിപ്പിക്കാനുള്ള ഇന്നത്തെ ദൗത്യം അവസാനിപ്പിച്ചു  (21 minutes ago)

പോക്‌സോ കേസ് പ്രതിയായ 21കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (1 hour ago)

പ്രതിധ്വനി ഐ.ടി കലോത്സവം 2026; എച്ച് ആന്‍ഡ് ആര്‍ ബ്ലോക്കിന് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്: മന്ത്രി പി.സി. വിഷ്ണുനാഥ് സമ്മാനങ്ങള്‍ വിതരണം ചെയ്തു...  (2 hours ago)

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സർക്കാർ ഹൈക്കോടതിയിൽ; ഫോൺ പാസ്‌കോഡ് നൽകാൻ ബാധ്യസ്ഥനെന്ന് നിലപാട്...  (2 hours ago)

'മറ്റൊരു വിസ്മയയാവാഞ്ഞത് ഭാഗ്യം'; വാഴ' പ്രൊഡക്ഷൻ മാനേജർ ഇന്ദ്രജിത്തിന്റെ വിവാഹ തട്ടിപ്പ് കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പെൺകുട്ടിയുടെ കുടുംബം...  (2 hours ago)

യുഎഇയിലെ വാഹനാപകടത്തില്‍ മരിച്ച രണ്ട് മലയാളികളെക്കൂടി തിരിച്ചറിഞ്ഞു  (2 hours ago)

പാര്‍ട്ടിക്കകത്തുള്ള ആര്‍ക്കെതിരെയും സൈബര്‍ ആക്രമണം നടത്തിയിട്ടില്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍  (3 hours ago)

തമ്പ്രാനെന്ന്‌ വിളിപ്പിക്കും പാളേ കഞ്ഞി കുടിപ്പിക്കും എന്ന മനോഭാവമാണ്‌ യു.ഡി.എഫ്‌ നേതൃത്വത്തിനുള്ളത്‌; തൊഴിലാളികള്‍ക്കും, ജനങ്ങള്‍ക്കും നല്‍കിയ വാഗ്‌ദാനങ്ങള്‍ പാലിക്കുന്നില്ല; ആഞ്ഞടിച്ച് എല്‍.ഡി.എഫ്‌  (3 hours ago)

ഒരിടവേളയ്ക്കുശേഷം വീണ്ടും മഴയെത്തുന്നു മൂന്ന് ദിവസം ജാഗ്രതാ നിർദേശം; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്  (4 hours ago)

ഓഹരി വിപണി പോലെയായി സ്വർണവും... റെക്കോർഡ് ഉയരമായ 1.31 ലക്ഷത്തിൽ നിന്ന് 90,400 രൂപയിലേക്ക്; ഒറ്റ ദിവസം രണ്ടുതവണ ഇടിഞ്ഞ് സ്വർണവില, പവന് കുറഞ്ഞത് 40,760 രൂപ, ഇനിയും വില താഴേക്ക് പോകുമോ?  (5 hours ago)

ഞാനീ നാട്ടുകാരനല്ല മാവിലായിക്കാരൻ... അച്ചടക്കത്തിന്റെ വാൾ വരുംമുമ്പ് കണക്കുതീർക്കൽ; യൂത്ത് കോൺഗ്രസിലും കൂട്ടയടി, ഗ്രൂപ്പ് പോരിൽ കൈകഴുകി മുഖ്യമന്ത്രി  (5 hours ago)

വിവരാവകാശ രേഖയിലെ വിസ്മയം നോക്കൂ—ഈ വർഷങ്ങളിലെ എം.എൽ.എ ഫണ്ട് വിനിയോഗം ‘പൂജ്യം’ വീണാ ജോർജിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറൽ  (6 hours ago)

സിഎംആര്‍എല്‍-എക്‌സാലോജിക് പണമിടപാട് കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെയുള്ള അന്വേഷണത്തിന് നേരത്തെ ഏര്‍പ്പെടുത്തിയ സ്റ്റേ ഹൈക്കോടതി ദീര്‍ഘിപ്പിച്ചു... ഡിസംബര്‍ 15 വരെ സ്റ്റേ നീട്ടി  (6 hours ago)

അന്താരാഷ്ട്ര ഹോക്കിയിൽ ഇന്ത്യൻ വനിതാ ടീമിന് സുവർണ കുതിപ്പ് ... ലോക റാങ്കിങ് പട്ടികയിൽ ഇന്ത്യൻ ടീം ചരിത്രത്തിലെ ഏറ്റവും മികച്ച നേട്ടമായ അഞ്ചാം സ്ഥാനത്തേക്ക്....  (7 hours ago)

Malayali Vartha Recommends