ഗവർണർക്ക് നേരെ എസ് എഫ് ഇത് പ്രതിഷേധം.. പോലീസിന്റ ബാരിക്കേഡും ഗേറ്റും തള്ളി തുറന്നാണ് അകത്തേക്ക് പ്രവേശിച്ചത്...ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രണ്ടു വർഷത്തിനിടെ ആദ്യമായിട്ടാണ് കേരള സർവകലാശാലയിൽ എത്തുന്നത്...

ഗവർണർക്ക് നേരെയാണ് എസ് എഫ് ഇത് പ്രതിഷേധം നടക്കുന്നത് , അവിടയുള്ള പോലീസിന്റ ബാരിക്കേഡും ഗേറ്റും തള്ളി തുറന്നാണ് ക്യാമ്പസിനകത്തേക്ക് പ്രവേശിച്ചത് , പുറത്ത് പോലീസ് രണ്ടു തവണ ജലപീരങ്കി പ്രയോഗിച്ചു . സെമിനാര് ഹാളിന് പുറത്തേക്കാണ് പ്രതിഷേധം നടത്തി കൊണ്ട് എസ് എഫ് ഐ പോകുന്നത് . പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കാനുള്ള നടപടി ക്രമങ്ങൾ നടത്തുകയാണ് .സെമിനാര് നടക്കുന്ന ഹാളിന്റെ വാതിലും ജനലും എല്ലാം അടച്ചിട്ട് കാവൽ നിൽക്കുകയാണ് പോലീസ് വൈസ് ചാൻസലർ നിയമനത്തെച്ചൊല്ലി സർക്കാറും ഇടതുസംഘടനകളുമായുള്ള ഏറ്റുമുട്ടലിനിടെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രണ്ടു വർഷത്തിനിടെ ആദ്യമായി കേരള സർവകലാശാലയിൽ എത്തുന്നു.
ഇടതുസംഘടനകളുടെ ബഹിഷ്‌കരണ നീക്കങ്ങൾക്കിടെ, ചാൻസലറായ ഗവർണർ ചൊവ്വാഴ്ച രാവിലെ 11.30-ന് പാളയത്തെ കേരള സർവകലാശാലാ ആസ്ഥാനത്തെ സെനറ്റ് ഹാളിൽ അന്താരാഷ്ട്ര സംസ്‌കൃത സെമിനാർ ഉദ്ഘാടനം ചെയ്യാനെത്തും എന്ന് നേരത്തെ അറിയിച്ചിരുന്നു. വി.സി.നിയമനത്തെച്ചൊല്ലി ഇടതുപ്രതിഷേധം രൂക്ഷമായിരിക്കേ, സംഘർഷസാധ്യതകൾ ഒഴിവാക്കാനുള്ള തയ്യാറെടുപ്പിലാണ് സർവകലാശാല, അതിനിടയിലാണ് എസ് എഫ് ഐ വിദ്യാർത്ഥി സംഘടനയിലെ ഒരു കൂട്ടം യുവാക്കൾ കേരള സർവകാല ആസ്ഥാനത്തേക്ക് എത്തിയത് . സർവകലാശാലയിലെ സംസ്‌കൃത വിഭാഗം മുൻകൈയെടുത്ത് സംഘടിപ്പിക്കുന്നതാണ്
'ആഗോള പ്രശ്‌നങ്ങളും സംസ്‌കൃത വിജ്ഞാന വ്യവസ്ഥയും' എന്ന വിഷയത്തിലുള്ള ത്രിദിന സെമിനാർ. വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മേൽ ചടങ്ങിൽ അധ്യക്ഷത വഹിക്കും. ഗവർണറോടുള്ള എതിർപ്പിനെ തുടർന്ന് പരിപാടിയുടെ കൂടിയാലോചനായോഗം ഇടതുസംഘടനകൾ ബഹിഷ്‌കരിച്ചിരുന്നു. വി.സി. നിയമനങ്ങളിൽ ഗവർണർ സ്വന്തം നിലയിൽ മുന്നോട്ടു പോവുന്നതിൽ സി.പി.എം. ഉൾപ്പെടെയുള്ള ഇടതുപാർട്ടികൾ ശക്തമായ പ്രതിഷേധത്തിലാണ്.അതിനാൽ, ഗവർണറുടെ സർവകലാശാലാ സന്ദർശനവേളയിൽ പ്രതിഷേധം ഉയർന്നേക്കുമെന്നാണ് സർവകലാശാലയുടെയും കണക്കുകൂട്ടൽ.
രണ്ടു വർഷം മുൻപ് സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തിന്റെ ഭാഗമായി ചാൻസലർ പങ്കെടുക്കുന്ന പരിപാടി സർവകലാശാല ആലോചിച്ചെങ്കിലും ഇടതു സിൻഡിക്കേറ്റംഗങ്ങളുടെ എതിർപ്പിനെ തുടർന്ന് മാറ്റി. സമാനമായി സംസ്‌കൃത സെമിനാറിലും എതിർപ്പ് പ്രകടിപ്പിച്ചിരിക്കുകയാണ് ഇടതുപക്ഷം.സെമിനാറിൽ തിരുപ്പതി ശ്രീവെങ്കടേശ്വര വേദിക് യൂണിവേഴ്സിറ്റി വി.സി. ഡോ. റാണി സദാശിവ മൂർത്തി, ഐ.സി.പി.ആർ. മെമ്പർ സെക്രട്ടറി ഡോ.സച്ചിദാനന്ദ മിശ്ര, കാലടി സംസ്‌കൃത സർവകലാശാല വി.സി. ഡോ.കെ.കെ.ഗീതാകുമാരി. കേരള സിൻഡിക്കേറ്റ് അംഗം പി.എസ്.ഗോപകുമാർ, സംസ്‌കൃതം വിഭാഗം മേധാവി ഡോ. സി.എൻ.വിജയകുമാരി,
കാലടി സർവകലാശാല മുൻ വകുപ്പ് മേധാവി ഡോ. പി.സി.മുരളീമാധവൻ തുടങ്ങിയവർ പങ്കെടുക്കും.ഗവർണർ അകത്ത് സെമിനാറിൽ പങ്കെടുക്കുമ്പോഴാണ് പുറത്ത് എസ് എഫ് ഐ പ്രതിഷേധം നടക്കുന്നത് . ഇതിന് മുൻപ് മുൻപ് പാറ്റൂരിൽ എസ്എഫ്ഐ പ്രവർത്തകർ ഗവർണറുടെ കാർ തടഞ്ഞുനിർത്തി പ്രതിഷേധിച്ചതു മുതൽ കേരള പൊലീസ് രാജ്ഭവന്റെ നോട്ടപ്പുള്ളിയാണ്.പിന്നാലെ കൊല്ലം നിലമേലിൽ വീണ്ടും അത്തരം പ്രതിഷേധം ആവർത്തിച്ചതോടെയാണ് ഗവർണർ വിഷയം കേന്ദ്രത്തെ ധരിപ്പിച്ചതും മിന്നൽവേഗത്തിൽ സിആർപിഎഫ് കമാൻഡോകൾ സുരക്ഷ ഏറ്റെടുത്തതും.
സെഡ് പ്ലസ് സുരക്ഷയാണു ഗവർണർക്കു നിലവിലുള്ളത്.സിആർപിഎഫിന് പൊലീസിന്റെ അധികാരമൊന്നുമില്ല. ഗവർണറുടെ സുരക്ഷയ്ക്കു ഭീഷണിയാകുന്നവരെ പിടികൂടി കേരള പൊലീസിൽ ഏൽപിക്കാം. കേസെടുക്കുന്നതും തുടർനടപടി സ്വീകരിക്കുന്നതും പൊലീസാണ്. വിമാനത്താവളത്തിൽ സ്വർണക്കടത്തുകാരനെ കസ്റ്റംസ് പിടികൂടി പൊലീസിൽ ഏൽപിക്കുന്നതു പോലെ.കേസെടുക്കാനോ അറസ്റ്റ് ചെയ്യാനോ സിആർപിഎഫിന് അധികാരമില്ല. വിവിഐപിയുടെ ജീവനു ഭീഷണിയുണ്ടാകുന്ന സാഹചര്യത്തിൽ തോക്ക് ഉപയോഗിക്കാം. മുഖ്യമന്ത്രിയുടെ സുരക്ഷാജോലി വിട്ട് പ്രതിഷേധക്കാരെ തല്ലിച്ചതച്ച ഗൺമാന്റെ രീതി സിആർപിഎഫിന് നിയമപരമായി സ്വീകരിക്കാനാവില്ല.
https://www.facebook.com/Malayalivartha

























