സ്വര്‍ണ്ണം കടത്തിയ കേസില്‍ എയര്‍ ഇന്ത്യ കാബിന് ക്രൂ അറസ്റ്റില്‍

സ്വര്‍ണ്ണം കടത്തിയ കേസില്‍ എയര്‍ ഇന്ത്യ കാബിന് ക്രൂ അറസ്റ്റില്‍. ഒരുകോടി രൂപയിലധികം മൂല്യമുള്ള 1.7 കിലോ സ്വര്‍ണമാണ് കടത്താന്‍ ശ്രമിച്ചത്. ദുബായില്‍നിന്ന് ചെന്നൈയിലേക്ക് വന്ന വിമാനത്തില്‍ യാത്ര ചെയ്തിരുന്നയാളാണ് കാബിന് ക്രൂവിന് സ്വര്‍ണ്ണം കൈമാറിയത്. യാത്രക്കാരന്റെയും കാബിന് ക്രൂവിന്റെയും വിവരങ്ങള്‍ കസ്റ്റംസ് പുറത്തുവിട്ടിട്ടില്ല.
വിമാനത്തിനുള്ളില്‍വെച്ച് ക്യാബിന് ക്രൂവിന് സ്വര്‍ണം കൈമാറിയെന്ന് യാത്രക്കാരന് സമ്മതിച്ചതായി കസ്റ്റംസ് വകുപ്പ് പ്രസ്താവനയില്‍ പറഞ്ഞു. അടിവസ്ത്രത്തില്‍ ഒളിപ്പിച്ച നിലയിലാണ് സ്വര്‍ണ്ണം കണ്ടെത്തിയത്. പരിശോധനയില്‍ ക്യാബിന് ക്രൂവിന്റെ അടിവസ്ത്രത്തില്‍ ഒളിപ്പിച്ച നിലയില്‍ സംയുക്ത രൂപത്തിലുള്ള സ്വര്‍ണമാണ് കണ്ടെത്തിയത്.
യാത്രക്കാരനെയും സംഭവത്തില്‍ അറസ്റ്റു ചെയ്തിട്ടുണ്ട്. യാത്രക്കാരന്റെ കയ്യിലുണ്ടായിരുന്ന സ്വര്‍ണം കാബിന് ക്രൂവിന് കൈമാറാനും വിമാനത്താവളത്തില്‍ എത്തിയശേഷം പുറത്തുള്ളയാള്‍ക്ക് കൈമാറാനുമായിരുന്നു ഇവരുടെ പദ്ധതിയെന്ന് കസ്റ്റംസ് അറിയിച്ചു. ഇരുവരെയും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തിട്ടുണ്ട്. ഇതേക്കുറിച്ച് എയര്‍ ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല.
https://www.facebook.com/Malayalivartha

























