വധശിക്ഷ ലഭിച്ച കുറ്റവാളി അമീറുള്‍ ഇസ്ലാം ജയില്‍ മാറ്റം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി നാല് മാസത്തിനുശേഷം പരിഗണിക്കാനായി സുപ്രീം കോടതി മാറ്റി....

വധശിക്ഷ ലഭിച്ച കുറ്റവാളി അമീറുള്‍ ഇസ്ലാം ജയില്‍ മാറ്റം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി നാല് മാസത്തിനുശേഷം പരിഗണിക്കാനായി സുപ്രീം കോടതി മാറ്റി. ജസ്റ്റിസുമാരായ ദീപാങ്കര്‍ ദത്ത, മന്‍മോഹന്‍ എന്നിവരാണ് ഹര്‍ജി പരിഗണിക്കുന്നത് മാറ്റിയിരിക്കുന്നത്.
വധശിക്ഷയ്ക്ക് എതിരെ അമീറുള്‍ ഇസ്ലാം നല്‍കിയ അപ്പീല്‍ നിലവില്‍ സുപ്രീം കോടതിയുടെ പരിഗണനയിലാണെന്ന് സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ പി.വി. സുരേന്ദ്രനാഥ്, സ്റ്റാന്‍ഡിങ് കോണ്‍സല്‍ ഹര്‍ഷദ് വി. ഹമീദ് എന്നിവര്‍ സുപ്രീം കോടതിയില്‍ ചൂണ്ടിക്കാട്ടി.
ഈ അപ്പീലില്‍ തീരുമാനമുണ്ടാക്കുന്നത് വരെ ജയില്‍മാറ്റം സംബന്ധിച്ച ഹര്‍ജിയില്‍ തീരുമാനം എടുക്കരുതെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം. ജയില്‍ചട്ടത്തിലെ 587-ാം വകുപ്പ് പ്രകാരം വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവര്‍ക്ക് ജയില്‍മാറ്റം അനുവദിക്കാനാകില്ല എന്ന് വ്യക്തമാക്കി
സംസ്ഥാന സര്‍ക്കാര്‍ നേരത്തെ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തിരുന്നു. ചട്ടത്തിലെ 789 -ാം വകുപ്പ് പ്രകാരം വധശിക്ഷയ്‌ക്കെതിരായ അപ്പീല്‍ നിലനില്‍ക്കുമ്പോഴും ജയില്‍മാറ്റം സാധ്യമല്ലെന്നാണ് സര്‍ക്കാരിന്റെ വാദം.
"
https://www.facebook.com/Malayalivartha