Widgets Magazine
18
Dec / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വരുന്ന നിയമസഭാ തെരഞ്ഞടുപ്പിൽ ബി.ജെ പി പത്തിൽ കുറയാത്ത, നിയമസഭാ സീറ്റുകളിൽ ജയിക്കാനുള്ള ഫോർമുലയുമായി ആർ എസ് എസ്..ഡൽഹിയിൽ രൂപം കൊണ്ട പദ്ധതി കേരളത്തിൽ നടപ്പിലാക്കുന്നത് ഗവർണർ..

13 MARCH 2025 01:21 PM IST
മലയാളി വാര്‍ത്ത

More Stories...

കള്ളൻ...കള്ളൻ....ജീവൻ പോയി...കള്ളനാണെന്ന് ആരോപ്പിച്ച് ആൾക്കൂട്ട മർദനം...ഇതരസംസ്ഥാന തൊഴിലാളി മരിച്ചു...ഛത്തീസ്ഗഢ് സ്വദേശിയായ രാംനാരായണനാണ് മരിച്ചത്

സംസ്ഥാനത്തിന് കനത്ത ആഘാതമേൽപ്പിച്ചു കേന്ദ്രസർക്കാർ...വായ്പാ പരിധിയിൽ 5900 കോടി രൂപയുടെ കുറവ് വരുത്തിയെന്ന് ധനമന്ത്രി

ഇതാണോ ഹേ..നിങ്ങളുടെ സ്ത്രീ സുരക്ഷ..! ഇനിയും ദൃശ്യങ്ങളും തെളിവുകളും പുറത്തുവരാതെ എത്രയെത്ര നിരപരാധികളെയായിരിക്കും പൊലീസിലെ ക്രിമിനലുകള്‍ ആക്രമിച്ചിട്ടുണ്ടാകുക...വി ഡി സതീശൻ

'യുവതി സ്റ്റേഷനിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു'..വനിത ഉദ്യോഗസ്ഥരെ അടക്കം യുവതി കയ്യേറ്റം ചെയ്തു...എല്ലാം പെട്ടെന്നുണ്ടായ പ്രതികരണം...പ്രതികരിച്ച് അരൂര്‍ എസ്എച്ച്ഒ പ്രതാപചന്ദ്രൻ

മുഖ്യമന്ത്രിയുടെ ഇടപെടൽ, സ്ത്രീയെ പൊലീസ് മർദ്ദിക്കുന്നതിന്റെ സിസി‌ടിവി ദൃശ്യം പുറത്ത്...അടിയന്തര നടപടിയെടുക്കാൻ ഡിജിപിക്ക് നിർദേശം നൽകി പിണറായി വിജയൻ....സംഭവം നടന്നത് 2024ൽ

വരുന്ന നിയമസഭാ തെരഞ്ഞടുപ്പിൽ ബി.ജെ പി പത്തിൽ കുറയാത്ത നിയമസഭാ സീറ്റുകളിൽ ജയിക്കാനുള്ള ഫോർമുലയുമായി ആർ എസ് എസ്. മുഖ്യമന്ത്രി പിണറായി വിജയന്റെ പൂർണ സമ്മതത്തോടെ ഡൽഹിയിൽ രൂപം കൊണ്ട പദ്ധതി കേരളത്തിൽ നടപ്പിലാക്കുന്നത് ഗവർണർ അർലേക്കറാണെന്നാണ് കേൾക്കുന്നത്.. മുഖ്യമന്ത്രിയുമായി സീറ്റ് പിടിച്ചെടുക്കുന്നത് സംബന്ധിച്ച ചർച്ചകളൊന്നും നടന്നിട്ടില്ലെങ്കിലും ഏതാനും ആഴ്ചകൾക്കുള്ളിൽ തുടർ ചർച്ചകൾ ഡൽഹിയിൽ തുടങ്ങും എന്നാണ് അറിയാൻ കഴിയുന്നത്. ഇന്നലെ ഡൽഹിയിൽ നടന്ന കൂടിക്കാഴ്ചയുടെ ഉദ്ദേശവും ഇതു തന്നെയായിരുന്നു. ഇനി രാജ് ഭവൻ പിണറായിയെ നയിക്കും. അങ്ങനെ പിണറായി മൂന്നാമതും അധികാരത്തിലെത്തും. ബി ജെ പി ശ്രദ്ധേയമായ നേട്ടം കാഴ്ച വയക്കും. 

 

കേരള സര്‍ക്കാര്‍ നിരന്തരം കേന്ദ്ര സർക്കാരിനെതിരെ വിമര്‍ശനം ഉന്നയിക്കുന്നതിനിടെ മോദി സര്‍ക്കാരും പിണറായി സര്‍ക്കാരും തമ്മിലുള്ള ബന്ധം ദൃഢതരമാക്കാൻ മുൻകൈ എടുത്തത് ആർ എസ്എസാണ്.ബി ജെ പി നേതാക്കളെ പോലും അറിയിക്കാതെ നടക്കുന്ന പുതിയ തന്ത്രത്തിൽ കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപിക്കോ ജോർജ് കുര്യനോ പോലും ബന്ധമില്ല.മുഖ്യമന്ത്രി ഡൽഹിയിൽ നടത്തിയ എം.പിമാരുടെ കോൺഫറൻസിൽ ഇവരോട് പങ്കെടുക്കാൻ ബി ജെ പി ആവശ്യപ്പെട്ടതുമില്ല. ഒ.രാജഗോപാലിലും സുരേഷ് ഗോപിയിലും ഒതുങ്ങിയ കേരള ബിജെപിയെ രണ്ടക്ക നമ്പറിൽ എത്തിക്കാനുള്ള തന്ത്രം ആർ എസ് എസ് നേതൃത്വമാണ് നടപ്പിലാക്കുന്നത്. 

 

മുഖ്യമന്ത്രി പിണറായി വിജയനുമായി വിമാനത്തില്‍വെച്ച് മൂന്ന് മണിക്കൂറോളം ചര്‍ച്ചനടന്നുവെന്നാണ് കഴിഞ്ഞദിവസം കേരള ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ പറഞ്ഞത്. ആർലേക്കറെ കേരള ഗവർണറായി എത്തിച്ചത് ആർ എസ് എസാണ്. ഗോവ സ്വദേശിയായ ആർലെക്കർ ആർഎസ്എസിലൂടെ വളർന്നുവന്ന നേതാവാണ്. ദീർഘകാലം ആർഎസ്എസ് പ്രചാരക് ആയി പ്രവർത്തിച്ചിരുന്ന ആർലെക്കർ 1989ലാണ് ബിജെപി അംഗത്വം എടുക്കുന്നത്. ഗോവ ബിജെപി ജനറൽ സെക്രട്ടറി, ഗോവ വ്യവസായ വികസന കോർപ്പറേഷൻ ചെയർമാൻ, ഗോവ പട്ടിക ജാതി പിന്നാക്ക വിഭാഗ സാമ്പത്തിക വികസന കോർപ്പറേഷൻ ചെയർമാൻ, ബിജെപി സൗത്ത് ഗോവ പ്രസിഡന്റ് തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്. കേരളത്തിലെ പല ആർ.എസ്. എസ്  നേതാക്കളുമായി പുതിയ ഗവർണർക്ക് അടുത്ത ബന്ധമുണ്ട്. ബി ജെ പി നടപ്പിലാക്കുന്നത് ആർ എസ് എസിന്റെ ആശയങ്ങളാണ്.

കേരളം പിടിക്കുക എന്നത് ആർ എസ് എസിന്റെ അജണ്ടയാണ്. ആർലേക്കർ 2002ൽ ഗോവ നിയമസഭാംഗമായി . 2014ൽ മനോഹർ പരീക്കർ കേന്ദ്ര പ്രതിരോധ മന്ത്രിയായപ്പോൾ ആർലെക്കറുടെ പേര് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയർന്നുകേട്ടിരുന്നു. ഒടുവിൽ അപ്രതീക്ഷിതമായി ലക്ഷ്മികാന്ത് പർസേക്കർ മുഖ്യമന്ത്രിയായി. ആർലെക്കർ സ്പീക്കറായിരിക്കുമ്പോഴാണ് ഗോവ നിയമസഭയെ രാജ്യത്തെ ആദ്യ കടലാസ്‌രഹിത നിയമസഭയായി പ്രഖ്യാപിച്ചത്. 2015ൽ മന്ത്രിസഭാ പുനഃസംഘടനയിൽ ഗോവയിൽ വനം-പരിസ്ഥിതി വകുപ്പ് മന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു. 2021 ജൂലൈയിൽ ഹിമാചൽ പ്രദേശ് ഗവർണറായി. 2023 ഫെബ്രുവരിയിൽ ബിഹാർ ഗവർണറായി നിയമിക്കപ്പെട്ടു.

 

ബിജെപി കേന്ദ്ര നേതൃത്വവുമായി അടുത്ത ബന്ധമുള്ള ആർലെക്കർ മോദിയുടെയും അമിത് ഷായുടെയും വിശ്വസ്തനാണ്. എന്നും വിവാദങ്ങൾക്കൊപ്പം സഞ്ചരിച്ച നേതാവ് കൂടിയാണ് ആർലെക്കർ. ബ്രിട്ടീഷുകാർ ഇന്ത്യ വിട്ടത് സത്യഗ്രഹ സമരം നടത്തിയതുകൊണ്ടല്ല, ജനങ്ങൾ ആയുധമെടുത്തതുകൊണ്ടാണ് എന്നായിരുന്നു ആർലെക്കറുടെ വിവാദമായ അവസാനത്തെ പ്രസ്താവന. ഡിസംബർ 22ന് ഗോവയിൽ ഒരു പുസ്തക പ്രകാശ ചടങ്ങിലായിരുന്നു ആർലെക്കറുടെ പ്രസ്താവന. ബ്രിട്ടീഷ് പാർലമെന്റ് അംഗങ്ങൾ തന്നെ ഇത് വ്യക്തമാക്കിയിട്ടുണ്ടെന്നും ആർലെക്കർ പറഞ്ഞു.

 

ജെഎൻയു വിദ്യാർഥി നേതാവായിരുന്ന കനയ്യ കുമാറുമായി ബന്ധപ്പെട്ട സംഭവങ്ങൾക്കിടയിൽ  അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരിൽ എന്തും പറയാനാവില്ല എന്ന പരാമർശവും ആർലെക്കർ നടത്തിയിരുന്നു. ബിഹാർ ഗവർണറായിരിക്കുമ്പോൾ സർവകലാശാല ഭരണവുമായി ബന്ധപ്പെട്ട് നിതീഷ് കുമാർ സർക്കാരുമായും ആർലെക്കർ കൊമ്പുകോർത്തിരുന്നു. ഒരു വർഷത്തിന് ശേഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കേരളത്തിൽ കേന്ദ്ര സർക്കാരിന്റെ താത്പര്യം മുൻനിർത്തി തന്നെയാണ് ആർലെക്കർ എത്തുന്നത് എന്നാണ് കെ.സുരേന്ദ്രന്റെ പ്രതികരണവും വിരൽചൂണ്ടുന്നത്. ആരിഫ് മുഹമ്മദ് ഖാൻ ശൂന്യമാക്കിയതെല്ലാം ആർലെക്കർ നികത്തും. ഇനിപറയുമോ ചുമ്മാതാണോ നിർമ്മലാ സീതാരാമൻ പിണറായിയെ കാണാൻ അദ്ദേഹത്തിന്റെ അടുക്കൽ ചെന്നത്? അതാണ് ആർ.എസ്. എസ്. 

 

സമീപകാല ചരിത്രത്തില്‍ ആദ്യമായാണ്  കേന്ദ്ര മന്ത്രിസഭയിലെ ഒരു സീനിയര്‍ അംഗം കീഴ് വഴക്കങ്ങള്‍ മാറ്റിവെച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ താമസിക്കുന്ന ഡല്‍ഹി കൊച്ചിന്‍ ഹൗസിലെ 'വേമ്പനാട്ട്' സ്യൂട്ടില്‍ എത്തി അദ്ദേഹവുമായി കൂടിക്കാഴ്ച്ച നടത്തിയത്.തിരുവനന്തപുരത്തുനിന്ന് ഡല്‍ഹിയിലേക്ക് തിങ്കളാഴ്ച നടത്തിയ വിമാനയാത്രക്കിടെ മുഖ്യമന്ത്രി പിണറായി വിജയനുമായി താന്‍ നടത്തിയ മൂന്ന് മണിക്കൂര്‍ ചര്‍ച്ചയെ 'ഫലപ്രദ'മെന്നാണ് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ വിശേഷിപ്പിച്ചത്. കേരളത്തില്‍നിന്നുള്ള എംപിമാര്‍ക്ക് കഴിഞ്ഞദിവസം ഡല്‍ഹിയില്‍വെച്ച് നടത്തിയ അത്താഴവിരുന്നിലാണ് ഗവര്‍ണര്‍ ഇക്കാര്യം അറിയിച്ചത്.താനും മുഖ്യമന്ത്രിയും തമ്മില്‍ നല്ല ബന്ധത്തിലാണെന്നും നേരില്‍ കണ്ടില്ലെങ്കിലും സംസ്ഥാനത്തിന്റെ വിഷയങ്ങൾ സംബന്ധിച്ച് ഫോണിൽ ആശയവിനിമയം നടത്താറുണ്ടെന്നും ഗവര്‍ണര്‍ എംപിമാരെ അറിയിച്ചു.

 

കവടിയാറില്‍നിന്ന് പട്നയിലേക്ക് ആരിഫ് മുഹമ്മദ് ഖാന്‍ മാറ്റപ്പെട്ടതോടെ ക്ലിഫ് ഹൗസും രാജ് ഭവനും തമ്മിലുള്ള ബന്ധത്തിന്റെ പുതിയ മാനമാണ് ഗവര്‍ണര്‍ ആര്‍ലേക്കര്‍ പറഞ്ഞതെന്നാണ് പ്രതിപക്ഷ എംപിമാരുടെ വിലയിരുത്തല്‍.സാധാരണഗതിയില്‍ മുഖ്യമന്ത്രിയോ സംസ്ഥാനത്തുനിന്ന് എത്തുന്ന മന്ത്രിമാരോ കേന്ദ്രമന്ത്രിസഭയിലെ അംഗങ്ങളെ അവരുടെ ഓഫീസിലോ ഔദ്യോഗിക വസതിയിലോ പോയാണ് കാണുന്നത്. പാര്‍ലമെന്റുള്ള സമയമാണെങ്കില്‍ കൂടിക്കാഴ്ചകളില്‍ ചിലത് പാര്‍ലമെന്റ് ഹൗസിലും നടക്കാറുണ്ട്. എന്നാല്‍, ആ കീഴ് വഴക്കങ്ങള്‍ എല്ലാം മാറ്റിവെച്ചാണ് കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മലാസീതാരാമന്‍ ഇന്ന് കൊച്ചിന്‍ ഹൗസിലെ വേമ്പനാട്ട് സ്യൂട്ടില്‍ എത്തി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ എന്നിവര്‍ക്ക് പുറമെ കേന്ദ്ര മന്ത്രിസഭയുടെ സുരക്ഷാകാര്യ സമിതിയിലെ അംഗമാണ് നിര്‍മലാസീതാരാമന്‍.

 

ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കറും ധനമന്ത്രി - മുഖ്യമന്ത്രി  കൂടിക്കാഴ്ചയിൽ  ഉണ്ടായിരുന്നു. പല വിഷയങ്ങളിലും കേരള സര്‍ക്കാരിന്റെ കടുത്ത വിമര്‍ശകയായ നിര്‍മലാ സീതാരാമന്‍ മുഖ്യമന്ത്രിയെ അദ്ദേഹം താമസിക്കുന്ന സ്ഥലത്ത് എത്തി കൂടിക്കാഴ്ച്ച നടത്തിയതില്‍ അസ്വാഭാവികത കാണുന്നവരും ഉണ്ട്. പിആര്‍ഡി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ കൂടിക്കാഴ്ചയെ അനൗദ്യോഗികം എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. ഇതോടെ വലിയ പ്രഖ്യാപനങ്ങളൊന്നും ഉണ്ടാകില്ലെന്ന് ഉറപ്പായി.മുമ്പൊരിക്കൽ ധനമന്ത്രി കെ . എൻ , ബാലഗോപാലിന് സന്ദർശനാനുമതി നിഷേധിച്ച കേന്ദ്രമന്ത്രിയാണ് നിർമലാ സീതാരാമൻ.കേരള ഭരണത്തിന്റെ എക്കാലത്തെയുംവലിയ വിമർശകയാണ് അവർ. കേരളം പണം ധൂർത്തടിക്കുയാണെന്ന് രാജ്യസഭയിലും ലോക സഭയിലും ആവർത്തിലിട്ടുള്ളയാളാണ് നിർമലാ സീതാരാമൻ.

ആർക്കു മുമ്പിലും കീഴടങ്ങാത്ത പ്രകൃതമാണ് ഇവരുടേത്. പിണറായിയെ ചെന്നു കാണാൻ അവർ തീരുമാനിച്ചെങ്കിൽ  അതിനു പിന്നിൽ ബലമുള്ള കൈകളുണ്ടന്ന കാര്യത്തിൽ സംശയമില്ല.നിര്‍മലാസീതാരാമനില്‍നിന്ന് മൃദുസമീപനം ഉണ്ടായാല്‍ സംസ്ഥാനത്തിന് കാര്യമായ ബുദ്ധിമുട്ടുകള്‍ ഇല്ലാതെ ഈ സാമ്പത്തിക വര്‍ഷം കടന്നുപോകാനാകും. ഇക്കാര്യം മുഖ്യമന്ത്രി ഗവർണറുമായി സംസാരിച്ചു,  ഇനിയും സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ ഇരുപത് ദിവസത്തോളമുണ്ട്. കടപരിധി വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ കേരളം സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജിയുടെ മുഖ്യ ശില്‍പികളില്‍ ഒരാളായ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.എം. ഏബ്രഹാമിന്റെ ഡല്‍ഹിയിലെ ഇന്നത്തെ അസാന്നിധ്യവും ശ്രദ്ധേയമാണ്.

 

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പുള്ള അവസാന ഒരു വര്‍ഷം വിവിധ കേന്ദ്ര ഏജന്‍സികളുടെ നിരന്തരമായ ശല്യമാണ് സംസ്ഥാനസര്‍ക്കാര്‍ നേരിട്ടത്.എന്നാല്‍, മാറുന്ന സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാരിനുമേല്‍ കേന്ദ്ര ഏജന്‍സികളുടെ ശല്യം കുറഞ്ഞേക്കാം എന്നാണ് പ്രതിപക്ഷം കരുതുന്നത്. ഇതെല്ലാം  മുൻകൂട്ടി കണ്ടാണ് മുഖ്യമന്ത്രി നീങ്ങിയത്. നിർമലാ സീതാരാമൻ - പിണറായി ചർച്ചയ്ക്ക് കെ.എം. എബ്രഹാമിനെ ഒഴിവാക്കാൻ നിർദ്ദേശിച്ചത് ആർ എസ് എസ് തന്നെയാണ്.മുഖ്യമന്ത്രിയുടെ ധനവിഷയങ്ങളിൽ കൃത്യമായ അവഗാഹതയുള്ള വ്യക്തിയാണ് എബ്രഹാം. അദ്ദേഹത്തിന്റെ മുഖം കണ്ടിരുന്നെങ്കിൽ നിർമലാ സീതാരാമന്റെ സ്വഭാവം മാറുമായിരുന്നു. അതാണ് എബ്രഹാമിനെ ഒഴിവാക്കാൻ കാരണം. ഇനി ആർ എസ് എസ് നേതൃത്വം ആവശ്യപ്പെട്ടാൽ എബ്രഹാമിനെ ഒഴിവാക്കാനും പിണറായി മടിക്കില്ല.

 

കാരണം എബ്രഹാമാണ് കേന്ദ്രവുമായുള്ള പിണറായിയുടെ ടേംസ് തെറ്റിച്ച പ്രധാനി. ഇക്കാര്യം ബാലഗോപാൽ പലവട്ടം പിണറായിയെ ഉപദേശിച്ചിട്ടുണ്ട്. കേന്ദ്ര സർക്കാരിനെതിരെ സുപ്രീം കോടതിയെ സമീപിച്ച പിണറായി സർക്കാരിലെ ധന സെക്രട്ടറിയെ കേന്ദ്രം തിരിച്ചു വിളിച്ചിരുന്നു.  ധനസെക്രട്ടറി രബീന്ദ്ര കുമാർ അഗർവാളിനെയാണ് കേന്ദ്രം വിളിച്ചത്.  ഇതോടെ കേരളത്തിന്റെ സുപ്രീം കോടതി കേസ് പെരുവഴിയിലായി. കൂടുതൽ ഫണ്ട് ആവശ്യപ്പെട്ട് കേരളം നൽകിയ സുപ്രീം കോടതിയിലെ ഹർജി ഇതോടെ ആവിയായി. രണ്ടാം പിണറായി സർക്കാർ അധികാരത്തിലെത്തിയ ശേഷം 3 ധന സെക്രട്ടറിമാരാണ് മാറിയത് . പണ്ട് ഐ.എ എസുകാരുടെ ഗ്ലാമർ വകുപ്പാണ് ധനം. എന്നാൽ പിണറായി സർക്കാരിൽ ധനവകുപ്പ് ഏറ്റെടുക്കാൻ ആരും തയ്യാറല്ല. രണ്ടാം പിണറായി സർക്കാരിൽ രാജേഷ് കുമാർ സിംഗ് ആയിരുന്നു ആദ്യ ധന സെക്രടറി. പിന്നീട് ബിശ്വനാഥ് സിൻഹ ചുമതലയേറ്റെങ്കിലും അദ്ദേഹം ആഭ്യന്തര വകുപ്പിലേക്ക് മാറി.പിന്നാലെ രബീന്ദ്ര കുമാർ അഗർവാൾ വന്നു.

 

 കേരള സർക്കാർ കേന്ദ്രത്തിനെതിരെ സുപ്രീം കോടതിയെ സമീപിച്ചത് അഗർവാളിനെ മറികടന്നാണ്..ഇതിനോട് മന്ത്രി ബാലഗോപാലിനും എതിർപ്പായിരുന്നു. എന്നാൽ മുഖ്യമന്ത്രിയുടെ ഓഫീസ് കേസു കൊടുക്കണമെന്ന് പിടിവാശി കാണിച്ചു. ധനവകുപ്പിൽഎടുക്കേണ്ട  പല തീരുമാനങ്ങളും മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി എടുക്കുന്നു എന്ന പരാതി ധനവകുപ്പിനുണ്ട്. രവീന്ദ്ര കുമാർ അഗർവാൾ കേരളം വിടാനുള്ള പ്രധാന കാരണങ്ങളിലൊന്നാണ് ഇത്. അഗർവാൾ ഡൽഹിയിൽ എത്തിയതോടെ  കേരളത്തിന്റെ കളികളുടെ പൂർണ വിവരങ്ങൾ കേന്ദ്രത്തിന് കിട്ടി. കേസ് ഇപ്പോഴും തീർന്നിട്ടില്ല.പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ  കേരളത്തിനു വേണ്ടി കേസ്  ഡ്രാഫ്റ്റ് ചെയ്ത അഗർവാൾ തന്നെ കേരളത്തെ തോൽപ്പിക്കും. 

 

സുപ്രീം കോടതിയിലെ കേസിൽ ഇനി കേരളത്തിനെതിരെ കളിക്കുന്നത് അഗർവാൾ ആയിരിക്കും. കേസു കൊടുത്തതു കൊണ്ടാണ് കേരളത്തിന് കിട്ടേണ്ടിയിരുന്ന പണം വൈകിയത്. ഇനി കേരളത്തിന് കേന്ദ്രത്തിന് മുന്നിൽ കൈനീട്ടേണ്ടി വരും. കേരളത്തിന് അർഹതപ്പെട്ട പണം ലഭിക്കാൻ പോലും കേസ് വേണ്ടി വന്നു. കൂടുതൽ പണം കിട്ടുമെന്ന പ്രതീക്ഷയും മുടങ്ങി. ഫണ്ടിനായി കേന്ദ്രത്തിലെ വിവിധ വകുപ്പുകൾക്ക് മുന്നിൽ തല കുനിച്ചു നിൽക്കേണ്ടത് ധന സെക്രട്ടറിയാണ്. കേന്ദ്രവുമായി ഉടക്കിയതോടെ ഇത്തരത്തിൽ തലകുനിച്ചാലും ഫണ്ട് കിട്ടില്ലെന്നായി.  സാമ്പത്തിക പ്രതിസന്ധിയിൽ നിന്നും കേരളത്തിന് ഒരിക്കലും കരകയറാൻ കഴിയില്ലെന്ന സാഹചര്യവും നിലവിൽ വന്നു. ഇതും ധന സെക്രട്ടറിമാരെ പിന്നോട്ടടിക്കുന്നു. സമർത്ഥരായ ഉദ്യോഗസ്ഥർകാർക്കും ധനവകുപ്പിനോട് ഒരു താൽപര്യവുമില്ല.

 

കേരളത്തിലെ കോൺഗ്രസിന്റെ  അവസ്ഥ നിർമലയുമായുള്ള വർത്തമാനത്തിൽ മുഖ്യമന്ത്രി സൂചിപ്പിച്ചുവെന്നാണ് മനസ്സിലാവുന്നത്. കേരളത്തിൽ കോൺഗ്രസ് അധികാരത്തിലെത്തില്ലെന്നാണ് പിണറായി വിശ്വസ്തരോട് പറയുന്നത്. ഇതേ കാര്യം കേന്ദ്രധനകാര്യ മന്ത്രിയോടും  പറഞ്ഞതായാണ് വിവരം. കോൺഗ്രസ് തകർന്നു തരിപ്പണമാകണമെന്ന ആഗ്രഹം മാത്രമാണ് ബി ജെ. പി. നേതാക്കൾക്കുള്ളത്. അതിന് വേണ്ടി  കളമൊരുക്കുകയാണ്  ആർ എസ്. എസ്. ചെയ്യുന്നത്. കേരളത്തിൽ കോൺഗ്രസ് തകരണമെങ്കിൽ സി പി എം വിചാരിക്കണം. കോൺഗ്രസിന്റെ വോട്ടാണ് ബി ജെ പി പ്രതീക്ഷിക്കുന്നത്.

 

സി പി എമ്മിന്റെ വോട്ട് ബി.ജെ പിക്ക് ലഭിക്കില്ല. ഇതാണ് കേരള ഗവർണർ ചെയ്തുകൊണ്ടിരിക്കുന്നത്. നിർമലാ സീതാരാമനെ പോലൊരു മന്ത്രി പിണറായിയെ കാണാൻ അദ്ദേഹം ഇരിക്കുന്നിടത്ത് വന്നെങ്കിൽ നാളെ ആരും വരും. അങ്ങനെ ബി.ജെ.പി കേരളത്തിൽ രണ്ടക്കത്തിലേക്ക് ഉയരും. പിണറായി അധികാരത്തിൽ തുടരുകയും ചെയ്യും. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുഎഇയിൽ പ്ലാസ്റ്റിക് നിരോധനം 2026 മുതൽ ഡിസ്‌പോസിബിൾ ഉൽപ്പന്നങ്ങൾക്ക് പൂർണ്ണ വിലക്ക്  (4 minutes ago)

പ്രവാസികളേ 2026 ൽ നാട്ടിലേയ്ക്ക് വരുന്നുണ്ടോ ? യുഎഇയിൽ നീണ്ട അവധി വിമാനടിക്കറ്റ് ഇപ്പോഴേ എടുക്കൂ !!  (13 minutes ago)

കള്ളൻ...കള്ളൻ....ജീവൻ പോയി...കള്ളനാണെന്ന് ആരോപ്പിച്ച് ആൾക്കൂട്ട മർദനം...ഇതരസംസ്ഥാന തൊഴിലാളി മരിച്ചു...ഛത്തീസ്ഗഢ് സ്വദേശിയായ രാംനാരായണനാണ് മരിച്ചത്  (29 minutes ago)

സംസ്ഥാനത്തിന് കനത്ത ആഘാതമേൽപ്പിച്ചു കേന്ദ്രസർക്കാർ...വായ്പാ പരിധിയിൽ 5900 കോടി രൂപയുടെ കുറവ് വരുത്തിയെന്ന് ധനമന്ത്രി  (36 minutes ago)

ഇതാണോ ഹേ..നിങ്ങളുടെ സ്ത്രീ സുരക്ഷ..! ഇനിയും ദൃശ്യങ്ങളും തെളിവുകളും പുറത്തുവരാതെ എത്രയെത്ര നിരപരാധികളെയായിരിക്കും പൊലീസിലെ ക്രിമിനലുകള്‍ ആക്രമിച്ചിട്ടുണ്ടാകുക...വി ഡി സതീശൻ  (43 minutes ago)

'യുവതി സ്റ്റേഷനിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു'..വനിത ഉദ്യോഗസ്ഥരെ അടക്കം യുവതി കയ്യേറ്റം ചെയ്തു...എല്ലാം പെട്ടെന്നുണ്ടായ പ്രതികരണം...പ്രതികരിച്ച് അരൂര്‍ എസ്എച്ച്ഒ പ്രതാപചന്ദ്രൻ  (49 minutes ago)

മുഖ്യമന്ത്രിയുടെ ഇടപെടൽ, സ്ത്രീയെ പൊലീസ് മർദ്ദിക്കുന്നതിന്റെ സിസി‌ടിവി ദൃശ്യം പുറത്ത്...അടിയന്തര നടപടിയെടുക്കാൻ ഡിജിപിക്ക് നിർദേശം നൽകി പിണറായി വിജയൻ....സംഭവം നടന്നത് 2024ൽ  (53 minutes ago)

എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിൽ അക്രമണം..കൂടുതൽ വിവരങ്ങൾ പുറത്ത്..'നിയമപാലകർ ഇങ്ങനെ ചെയ്താല്‍ എന്ത് ചെയ്യും? സ്റ്റേഷനിലെ ആക്രമണം കണ്ട് കുട്ടികൾ പേടിച്ചു, നിയമപോരാട്ടം തുടരും  (59 minutes ago)

സി പി എം മടങ്ങുന്നു... 2019 ജനുവരിയിലേക്ക്... വീണ്ടും ബിന്ദു അമ്മിണിയും സംഘവും നടേശ - നായർ കളിക്ക് കർട്ടൻ  (1 hour ago)

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിക്ക് പകരമുള്ള വിബി ജി റാം ജി ബില്‍ ലോക്‌സഭ പാസ്സാക്കി  (2 hours ago)

കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് പ്രഖ്യാപനം മാറ്റിവെച്ചു  (2 hours ago)

കുട്ടികളെ പഠിപ്പിക്കാന്‍ വന്ന അധ്യാപകനൊപ്പം ഒളിച്ചോടിയ ഭാര്യയുടെ ചിത്രങ്ങള്‍ പുറത്തുവിട്ട് ഭര്‍ത്താവ്  (2 hours ago)

ഗര്‍ഭിണിയാണെന്ന് പറഞ്ഞിട്ടും യുവതിക്ക് പൊലീസ് സ്‌റ്റേഷനില്‍ ക്രൂര മര്‍ദനം  (2 hours ago)

ബസില്‍ കടത്താന്‍ ശ്രമിച്ച 8 കോടി രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ പിടികൂടി  (4 hours ago)

അന്വേഷണ ഉദ്യോഗസ്ഥനെതിരെ ദിലീപിന്റെ കോടതിയലക്ഷ്യ ഹര്‍ജി  (4 hours ago)

Malayali Vartha Recommends