കൊല്ലാന്‍ ഭയമില്ലാത്തവന്‍ ചാകാന്‍ എന്തിന് ഭയക്കണം; അഫാന്റെ ആത്മഹത്യാ നാടകം പൊളിഞ്ഞു

വെഞ്ഞാറമ്മൂട്ടിലെ അഫാന്‍ കേസില്‍ ഉയരുന്ന പ്രധാനപ്പെട്ട ചോദ്യം. അഫാന്‍ എന്ന 23കാരന്‍ പക്കാ ഫ്രോഡെന്ന് രാസപരിശോധനയില്‍ തെളിഞ്ഞിരിക്കുന്നു. സാറെ 6 പേരെ കൊന്നു ഞാന്‍ ആത്മഹത്യ ചെയ്യാന്‍ എലിവിഷം കഴിച്ചുവെന്നാണ് വെഞ്ഞാറമ്മൂട് പോലീസില്‍ കീഴടങ്ങാന്‍ ചെന്ന അഫാന്‍ പറഞ്ഞത്. ഒരു സംഘം പോലീസ് ഉടനെ അപാനെ മെഡിക്കല്‍ കോളേജില്‍ എത്തിച്ചു ഒരു സംഘം പോലീസ് അഫാന്‍ പറഞ്ഞ വീടുകളില്‍ പരിശോധനയ്ക്ക് പോയ ഇതാണ് അന്നത്തെ ഭീകരതയുടെ തുടക്കം. അഫാന്റെ രാസപരിശോധന റിപ്പോര്‍ട്ട് പുറത്ത് വന്നിട്ടുണ്ട്. ഉള്ളില്‍ച്ചെന്ന എലിവിഷത്തിന്റെ അളവ് ഏറ്റവും ചെറിയ അളവിലുള്ളതാണ്. മരണം സംഭവിക്കാന്‍ മാത്രം ഉള്ള അളവിലിള്ളത് കഴിച്ചിട്ടില്ല. എന്തിനേറെ ആന്തരികാവയവങ്ങള്‍ക്ക് പോലും കേടുപാടുകള്‍ ഇല്ല. സാധാരണ ആത്മഹത്യ ചെയ്യാന്‍ എലിവിഷം കഴിച്ചാല്‍ ഒന്നുകില്‍ മരണം അല്ലെങ്കില്‍ ആന്തരികാവയങ്ങള്‍ക്ക് ഗുരുതുര പ്രശ്‌നങ്ങള്‍ ഉണ്ടാകും. ലിവര്‍ കിഡ്ണി ഹാര്‍ട്ട് സെന്‍ട്രല്‍ നെര്‍വസ് സിസ്റ്റം ഇവയ്‌ക്കൊക്കെ കേടുപാടുകള്‍ സംഭവിക്കും. എന്നാല്‍ അത്തരം ഓരു പ്രശ്‌നങ്ങളും അഫാന് ഇല്ല.
അഫാന്‍ നടത്തിയ ഈ നീക്കത്തിലൂടെ ഒന്ന് വ്യക്തമാണ്. ചാകാന്‍ വേണ്ടിയല്ല കൂട്ടക്കൊല നടത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചുവെന്ന് വരുത്താന്‍ പക്കാ പ്ലാന്‍ ഉണ്ടാക്കി അഫാന്‍. എലിവിഷം ശീതള പാനീയത്തില്‍ ചേര്‍ത്താണ് കഴിച്ചതെന്നും പിന്നീടാണ് മദ്യപിച്ചതെന്ന് അഫാന്‍ പൊലീസിനു മൊഴി നല്‍കിയിരുന്നു. ആത്മഹത്യയ്ക്ക് ശ്രമിച്ചുവെന്ന് വരുത്താന്‍ മാത്രം പേരിന് എലിവിഷം കഴിച്ചു. ഇതിന് മുന്‍പും ആത്മഹത്യാ നാടകങ്ങള്‍ നടത്തിയിട്ടുള്ള അഫാന് ഇത്തവണത്തെ പ്ലാനും പിഴച്ചില്ല. ആത്മഹത്യയ്ക്ക് ശ്രമിച്ചാലും എങ്ങനെ ചാകാതിരിക്കണം എങ്ങനെ മുന്‍കരുതല്‍ എടുക്കണമെന്നും അഫാന് അഫാന് കൃത്യമായ ധാരണയുണ്ട്. കൂട്ടക്കൊലപാതകം നടത്തി രക്ഷപ്പെടാന്‍ കഴിയില്ലെന്ന് അഫാന് അറിയാം. അതുകൊണ്ട് പോയി കീഴടങ്ങി. കേസ് കോടതിയില്‍ എത്തുമ്പോള്‍ പയറ്റുന്നതിന് വേണ്ടിയാണ് മനോരോഗി ആണെന്ന് തെളിയിക്കാന്‍ സമനിലതെറ്റിയെന്ന നാടകം. പിന്നെ കുറഞ്ഞ ശിക്ഷ കിട്ടുന്നതിന് വേണ്ടിയാണോ കൊല നടത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചെന്ന നാടകവും ഇറക്കിയതെന്ന സംശയമാണ് ശക്തമാകുന്നത്. കൊല നടത്താനും ആത്മഹത്യയ്ക്കും ഗൂഗിളില്‍ തിരഞ്ഞെ അഫാന്‍ ഉറപ്പായും കൊല നടത്തിയാല്‍ കിട്ടാവുന്ന ശിക്ഷയേക്കുറിച്ചും ഫോണില്‍ സെര്‍ച്ച് ചെയ്തിട്ടുണ്ടാകും.
ആത്മഹത്യ ചെയ്യാന്‍ ഒരാള്‍ കഴിക്കുന്ന എലിവിഷം എത്ര ആയിരിക്കും. ചാകാന്‍ പോകുന്നവന്‍ അളവ് നോക്കില്ലല്ലോ അതോടെ എടുത്ത് കഴിക്കും. എന്നാല്‍ അഫാന്‍ അതിന്റെ പൊട്ടും പൊടിയും മാത്രമാണ് കഴിച്ചിരിക്കുന്നത്. എലിവിഷം കവിക്കുന്ന എന്നത് അത്ര നിസാസര സംഭവമല്ല. അടുത്തിടെ നമ്മള്‍ കുറച്ച് വാര്‍ത്തകള്‍ കേട്ടിട്ടില്ലെ ടൂത്ത് പേസ്റ്റെന്ന് കരുതി അറിയാതെ എലിവിഷം കഴിച്ച കുട്ടി മരിച്ചു. എലിവിഷം വെച്ച മുറിയില്‍ എസിയിട്ട് കിടന്നുറങ്ങി കുട്ടികള്‍ മരിച്ചു എന്നൊക്കെ. അത്ര അപകടകരമാണ് എലിവിഷം. കാഴ്ചയിലും കൈകാര്യം ചെയ്യുമ്പോഴും നിരുപദ്രവകരമെന്ന് തോന്നുമെങ്കിലും എലിവിഷത്തിന്റെ കാര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവിദഗ്ദ്ധരുടെ മുന്നറിയിപ്പ്. യെല്ലോ ഫോസ്ഫറസ് എന്ന രാസവസ്തുവാണ് എലിവിഷത്തിലുള്ളത്. ഇവ രക്തം കട്ടപിടിക്കുന്നതിന് സഹായിക്കുന്ന വൈറ്റമിന്‍കെ നിര്‍വീര്യമാക്കി ആന്തരിക രക്തസ്രാവമുണ്ടാക്കും. കരള്‍, വൃക്ക, ഹൃദയം തുടങ്ങിയ അവയവങ്ങളെ തളര്‍ത്തും. ആത്മഹത്യ ചെയ്യാന്‍ എലിവിഷം കഴിക്കുന്നവര്‍ ദിവസങ്ങളുടെ ചികിത്സയ്ക്ക് ശേഷമാണ് മരിക്കുക. മൂന്ന് ദിവസമെങ്കിലുമെടുക്കും ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടാന്‍. അതിനിടെ വീണ്ടും ജീവിക്കണമെന്ന ആശ വന്നിട്ടും കാര്യമില്ല. അതിജീവിച്ചാലും കരള്‍ മാറ്റിവയ്ക്കല്‍ പോലെ ചെലവേറിയ ചികിത്സകള്‍ വേണ്ടിവരാം. ഇത് കവിച്ചാല്‍ തലവേദന, ശക്തമായ ഛര്‍ദ്ദി, വയറുവേദന, അബോധാവസ്ഥ, മഞ്ഞപ്പിത്തം, പരസ്പര ബന്ധമില്ലാതെ സംസാരിക്കുക, ശ്വാസംമുട്ടല്‍ ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാകും. എന്നാല്‍ ഈ ലക്ഷണങ്ങളൊന്നും അഫാനില്‍ ഉണ്ടായിരുന്നില്ല. അഫാന്റെ ആന്തരികാവയവങ്ങള്‍ക്ക് യാതൊരു പ്രശ്‌നങ്ങളുമില്ല. അപ്പോള്‍ ചാകാന്‍ വേണ്ടിയല്ല അങ്ങനെയൊരു പ്രചരണം ഉണ്ടാക്കാന്‍ നടത്തിയ നീക്കം.
ഉമ്മ പറഞ്ഞത് അനുസരിച്ച് കൂട്ട ആത്മഹത്യ ചെയ്യാന്‍ യൂട്യൂബില്‍ വീഡിയോ കണ്ടുവെന്നാണ് അഫാന്റെ മൊഴി. കടബാധ്യത നിറുകയില്‍ കയറിയ അഫാന്റെ കുടുംബം കൂട്ട ആത്മഹത്യയെ കുറിച്ച് ചിന്തിച്ചിരുന്നു എന്നാണ് അഫാന്‍ മൊഴി നല്‍കിയത്. ഇക്കാര്യം വീട്ടിലും ചര്‍ച്ച ചെയ്തിരുന്നു. ഈ ദൃശ്യങ്ങള്‍ ഉമ്മ ഷെമിയെയും താന്‍ കാണിച്ചിട്ടുണ്ടായിരുന്നു എന്ന് പൊലീസിനോട് അഫാന്‍ പറഞ്ഞതായാണ് വിവരം. എന്നാല്‍ ഇത് ഉമ്മ പറഞ്ഞിട്ടാ ണോ അതോ അഫാന്റെ തന്നെ പ്ലാന്‍ ആയിരുന്നോ എന്ന് കണ്ടെത്തേണ്ടതുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഉമ്മ ഷെമിയെ പൊലീസ് വിശദമായി ചോദ്യം ചെയ്യും. അഫാന്‍ പറഞ്ഞ കാര്യങ്ങളിലെ വസ്തുത അറിയുകയാണ് ലക്ഷ്യം. ആദ്യമൊക്കെ കട്ടിലില്‍ നിന്ന് വീണ് പരിക്കുപറ്റിയെന്ന ആവര്‍ത്തിച്ചിരുന്ന ഷെമി മകന്‍ ആക്രമിച്ചതെന്ന് ഇപ്പോള്‍ ഉറച്ച് പറയുന്നു. ആ മൊഴിയില്‍തന്നെ അവര്‍ ഉറച്ചുനില്‍ക്കുന്നത് കേസിനു ബലം പകരുമെന്നു പൊലീസ് വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി. വെഞ്ഞാറമൂട് കുറ്റിമൂട് പ്രവര്‍ത്തിക്കുന്ന ചാരിറ്റബിള്‍ സൊസൈറ്റിയുടെ പുനരധിവാസ കേന്ദ്രത്തിലാണ് ഷെമിയെ പാര്‍പ്പിച്ചിരിക്കുന്നത്. ഇവിടം പൊലീസിന്റെ നിരീക്ഷണത്തിലാണ്. സന്ദര്‍ശകര്‍ക്കു നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. വൈദ്യപരിശോധനയ്ക്കായി ഷെമിയെ ഇന്നലെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെത്തന്നെ ആശുപത്രി വിട്ടെങ്കിലും അടുത്ത ദിവസങ്ങളിലും പരിശോധന തുടരും.
അഫാനാണ് ആക്രമിച്ചതെന്ന് ഷെമി വ്യക്തമാക്കിയെങ്കിലും അവനെയൊന്ന് കാണമെന്ന ആഗ്രഹം പ്രകടിപ്പിക്കുന്നുണ്ട്. എന്നാല്‍ അത്തരം ഒരു കൂടിക്കാഴ്ച പോലും വേണ്ടെന്ന് കടുപ്പിച്ച് റഹിം. അവന്‍ ഇനി നമ്മുടെ മകനല്ലെന്ന് ഭാര്യയെ പറഞ്ഞ് ബോധ്യപ്പെടുത്തുന്നു. അവന് വേണ്ടി ഒരു നിയമത്തിന് മുന്നിലും യാചിക്കാന്‍ പോകില്ല ആരേയും അതിന് വേണ്ടി കാണാന്‍ പോകില്ലെന്ന് അദ്ദേഹം തറപ്പിച്ച് പറയുന്നു. അഫാസാനെ കൊന്നതിന് മാപ്പ് കൊടുക്കില്ല. മാര്‍ച്ചല്ലെ പരീക്ഷക്കാലമാണ് കുട്ടികളൊക്കെ പരീക്ഷ എഴുതാന്‍ പോകുന്നത് കാണുമ്പോള്‍ നെഞ്ച് പൊട്ടുകയാണ്. എന്റെ കുഞ്ഞും ജീവനോടെ ഉണ്ടായിരുന്നെങ്കില്‍ പരീക്ഷയ്ക്ക് പോകേണ്ടതല്ലെ. വലിയ അവധിക്ക് ഉപ്പയെ കാണാന്‍ വരുമെന്ന് പറഞ്ഞ മോനാ. അവനെ ഒന്നു കാണാന്‍ പോലും എനിക്ക് കഴിഞ്ഞില്ല. ഖബറില്‍ പോയി കരയാനല്ലെ എന്റെ വിദിയെന്ന് അദ്ദേഹം ഹൃദയം നുറുങ്ങി പറയുന്നത്. കുഞ്ഞിനെ എങ്ങന കൈാല്ലാന്‍ കഴിഞ്ഞു അവന്. ഇക്കയെന്ന് വിളിച്ച് പിന്നാലെ നടന്നിരുന്നതല്ലെ. എന്റെ കുഞ്ഞിനെയെങ്കിലും വെറുതെ വിടാമായിരുന്നില്ലെ. പൊട്ടിക്കരയുകയാണ് ആ മനുഷ്യന്‍. കൂട്ടക്കൊലപാതകം നടന്ന ആ വീട്ടിലേക്ക് പോവാന്‍ കഴിയുന്നില്ലെന്നും റഹീം പറഞ്ഞു. മൂന്നാംഘട്ട തെളിവെടുപ്പ് പൂര്‍ത്തിയാവുന്നതോടെ കൂട്ടക്കൊലപാതകക്കേസിലെ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിക്കും. സഹോദരന്‍ അഫ്‌സാന്റെയും ഫര്‍സാനയുടെയും കൊലപാതകത്തില്‍ പേരുമലയിലെ വീട്ടില്‍ അടക്കം എട്ട് ഇടങ്ങളില്‍ എത്തിച്ച് പൊലീസ് തെളിവെടുത്തു. നാളെ ഉച്ചയോടെ പ്രതിയെ കോടതിയില്‍ ഹാജരാക്കും. മൂന്നാം ഘട്ട തെളിവെടുപ്പിന്റെ ഭാഗമായി വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനില്‍ നിന്ന് ആദ്യം പ്രതിയുമായി എത്തിയത് പേരുമലയിലെ പ്രതിയുടെ വീട്ടിലേക്കാണ്. ശേഷം സ്വര്‍ണം പണയംവെച്ച ധനകാര്യ സ്ഥാപനത്തിലും എലിവിഷം വാങ്ങിയ കടയിലും പെപ്‌സി, മുളകുപൊടി, ചുറ്റിക, ബാഗ് എന്നിവ വാങ്ങിയ കടകളിലും പൊലീസ് ഒരിക്കല്‍ കൂടി പ്രതിയെ എത്തിച്ചു.
https://www.facebook.com/Malayalivartha
























