മഥുരയിലെ വിവാഹത്തിൽ കോടികളുടെ സർപ്രൈസ്; രണ്ട് വരന്മാർക്കും 500 രൂപയുടെ നോട്ടുകൾകൊണ്ട് 100 അടി നീളമുള്ള ഓരോ കോടി രൂപയുടെ മാല സമ്മാനിച്ച് സഹോദരീഭർത്താവ്

ഓരോ വരനും ഒരു കോടി രൂപയുടെ നോട്ടുമാല. അതും 500 രൂപയുടെ നോട്ടുകൾ കൊണ്ട് തീർത്ത 100 അടി നീളമുള്ള മാല. ഉത്തർപ്രദേശിലെ മഥുരയിൽ നടന്ന വിവാഹാഘോഷത്തിലാണ് ഈ കോടികളുടെ സമ്മാനം കണ്ട് ബന്ധുക്കളും നാട്ടുകാരും ഒരുപോലെ അമ്പരന്നത്.
മഥുരയിലെ നഗ്ല ഫൗഡ ഗ്രാമത്തിൽ നിന്നുള്ള ബന്ധുക്കളായ പ്രശാന്ത് സിങ്ങിന്റെയും കനഹ രാഘവിന്റെയും വിവാഹാഘോഷത്തിനിടെയാണ് സംഭവം. ഇരുവർക്കും ഒരു കോടി രൂപ വീതം വിലമതിക്കുന്ന കൂറ്റൻ നോട്ടുമാലകൾ സമ്മാനിച്ചത് സഹോദരീഭർത്താവായ യോഗേഷ് കുമാർ താക്കൂറാണ്. രാജസ്ഥാനിലെ കാമാ മേഖലയിലുള്ള നന്ദോലി സ്വദേശിയായ യോഗേഷ് ഇരുവർക്കും വേണ്ടി പ്രത്യേകം തയ്യാറാക്കിച്ചതായിരുന്നു ഈ മാലകൾ.
500 രൂപയുടെ നോട്ടുകൾകൊണ്ട് നിർമ്മിച്ച ഓരോ മാലയ്ക്കും ഏകദേശം 100 അടി നീളമുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഇത്രയും നീളവും ഭാരവുമുള്ള മാലകൾ വരന്മാരെ അണിയിക്കാൻ നിരവധി പേർ വേണ്ടിവന്നു. ഒടുവിൽ ഇരുവരെയും വീടിന്റെ ടെറസിൽ നിർത്തിയാണ് മാലകൾ അണിയിച്ചത്. ഈ അസാധാരണ കാഴ്ച വിവാഹത്തിനെത്തിയവരെ മാത്രമല്ല, സമൂഹമാധ്യമങ്ങളെയും അമ്പരപ്പിച്ചു. ദൃശ്യങ്ങൾ ഇപ്പോൾ വൈറലാണ്. കോടികൾ വിലമതിക്കുന്ന ഈ സമ്മാനമാണ് മഥുരയിലെ വിവാഹാഘോഷത്തിലെ പ്രധാന ചർച്ചാവിഷയം.
https://www.facebook.com/Malayalivartha


























