"ചുണയുണ്ടെങ്കിൽ തല്ലിതോൽപ്പിക്കാൻ വാടാ"... പേട്ട പള്ളിമുറ്റത്ത് വിശ്വാസികളുടെ പ്രതിഷേധം...

തിരുവനന്തപുരം പേട്ട സെന്റ് ആൻസ് ഫൊറോന പള്ളിയിൽ ഇടവക വികാരി ഫാദർ തിയോഡോഷ്യസ് ഡിക്രൂസിനെതിരെ വിശ്വാസികൾ ചേരിതിരിഞ്ഞ് പ്രതിഷേധിച്ചതോടെ വൻ സംഘർഷം. പൊതുസ്ഥലത്ത് മദ്യപിച്ചതിന് പോലീസ് കേസിൽപ്പെട്ട വികാരി സ്ഥാനമൊഴിയണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം പള്ളിമേട പൂട്ടിയിട്ടതോടെയാണ് പള്ളിമുറ്റത്ത് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. മുൻകാല അഴിമതികൾ പുറത്തുവരാതിരിക്കാൻ തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള നീക്കമാണിതെന്ന് വികാരിയെ അനുകൂലിക്കുന്നവരും തിരിച്ചടിച്ചു. ഇരുവിഭാഗവും തമ്മിലുള്ള വാക്കേറ്റം കൈയാങ്കളിയിലേക്ക് നീങ്ങുമെന്നായതോടെ 30-ഓളം പോലീസുകാർ സ്ഥലത്തെത്തുകയും, ഉച്ചയ്ക്ക് നടക്കേണ്ടിയിരുന്ന ഇടവക ഭാരവാഹി തെരഞ്ഞെടുപ്പ് നിർത്തിവെപ്പിക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha


























